AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bomb Threat: എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി; ഡൽഹിയിൽ സുരക്ഷിതമായി ഇറക്കി

Air India Bomb Threat: രണ്ട് ദിവസത്തിനുള്ളിൽ എയർ ഇന്ത്യയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഭീഷണി സന്ദേശമാണിത്. ബുധനാഴ്ച വൈകിട്ട് നാല് മണിക്കാണ് ടെർമിനൽ 3-ൽ അജ്ഞാത ബോംബ് ഭീഷണി ഉണ്ടാകുന്നത്.

Bomb Threat: എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി; ഡൽഹിയിൽ സുരക്ഷിതമായി ഇറക്കി
എയർ ഇന്ത്യImage Credit source: Pexels
Sarika KP
Sarika KP | Updated On: 13 Nov 2025 | 09:47 PM

ഡൽഹി: ടൊറന്റോയിൽനിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. വിമാനം പറന്നുയർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.എയർ ഇന്ത്യ വിമാനമായ AI188-നാണ് ഭീഷണി സന്ദേശം ലഭിച്ചത് എന്നാണ് എയർ ഇന്ത്യ വക്താവ് വ്യക്തമാക്കുന്നത്. തുടർന്ന് വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കുകയായിരുന്നു.

ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം നൽകിയിരുന്നു. പൊലീസ് പരിശോധനയിൽ സന്ദേശം വ്യാജമായിരുന്നുവെന്ന് തെളിഞ്ഞു. വ്യാഴാഴ്ച രാവിലെ 11:30-നാണ്, വിമാനത്തിൽ സ്ഫോടനം നടത്തുമെന്ന് പറഞ്ഞുകൊണ്ട് ഭീഷണി സന്ദേശം ഡൽഹി പോലീസിന് ലഭിച്ചത്. തുടർന്ന് അടിയന്തര നടപടിയുടെ ഭാഗമായി സുരക്ഷ ശക്തിപ്പെടുത്താൻ സിഐഎസ്എഫിനും വിമാനത്താവള അധികൃതർക്കും നിർദേശം നൽകുകയായിരുന്നു.

Also Read:ഹോണടിച്ചതിന്റെ പേരിൽ പക : ബം​ഗളുരുവിൽ സ്കൂട്ടറിൽ പോയ കുടുംബത്തെ കാർ ഇടിച്ചു തെറിപ്പിച്ചു

രണ്ട് ദിവസത്തിനുള്ളിൽ എയർ ഇന്ത്യയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഭീഷണി സന്ദേശമാണിത്. ബുധനാഴ്ച വൈകിട്ട് നാല് മണിക്കാണ് ടെർമിനൽ 3-ൽ അജ്ഞാത ബോംബ് ഭീഷണി ഉണ്ടാകുന്നത്. മുംബൈയിൽനിന്ന് വാരാണസിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിനും ബോംബ് ഭീഷണി ലഭിച്ചിരുന്നു. സംഭവത്തെ തുടർന്ന് വിമാനം അടിയന്തരമായി ലാൻഡിങ് നടത്തുകയും സുരക്ഷാ പരിശോധനയ്ക്കായി ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഇന്നലെ ഇൻഡിഗോ എയർലൈനിനും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സംഭവത്തെ തുടർന്ന് ഡൽഹി, മുംബൈ, ചെന്നൈ, തിരുവനന്തപുരം, ഹൈദരാബാദ് എന്നിവയുൾപ്പെടെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെല്ലാം പരിശോധന നടത്തിയിരുന്നു.