AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Hit And Run : ഹോണടിച്ചതിന്റെ പേരിൽ പക : ബം​ഗളുരുവിൽ സ്കൂട്ടറിൽ പോയ കുടുംബത്തെ കാർ ഇടിച്ചു തെറിപ്പിച്ചു

Bengaluru Hit-and-Run, Man Arrested: അപകടത്തിൽ കുടുംബാംഗങ്ങൾക്ക് പരിക്കേറ്റു. സ്ത്രീക്ക് കൈയ്ക്കും തലയ്ക്കും തോളിലും പരിക്കേറ്റപ്പോൾ, പുരുഷന് വാരിയെല്ലിനാണ് പരിക്കേറ്റത്. അതുവഴി വന്നവരാണ് ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചത്.

Bengaluru Hit And Run :  ഹോണടിച്ചതിന്റെ പേരിൽ പക : ബം​ഗളുരുവിൽ സ്കൂട്ടറിൽ പോയ കുടുംബത്തെ കാർ ഇടിച്ചു തെറിപ്പിച്ചു
Bengaluru Hit And RunImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 13 Nov 2025 20:35 PM

ബെംഗളൂരു: റോഡരികിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മൂന്നംഗ കുടുംബത്തെ കാറിടിച്ച് വീഴ്ത്തി നിർത്താതെ പോയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം എം.എസ്. രാമയ്യ ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. ട്രാഫിക് സിഗ്നലിൽ വെച്ച് സ്കൂട്ടർ യാത്രികൻ ഹോൺ അടിച്ചതിലുള്ള ദേഷ്യമാണ് യുവാവിനെ പ്രകോപിപ്പിച്ചത്. ഇതിന്റെ പ്രതികാരമായാണ് 23 കാരനായ സുകൃത്ത് സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചത്. കാർ അതിവേഗത്തിൽ വന്ന് സ്കൂട്ടറിനെ ഇടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു.

 

Also read – നാളെ ഉച്ചകഴിഞ്ഞ് സ്കൂളിനു മാത്രമല്ല ഓഫീസുകൾക്കും അവധിയാണേ… ഈ താലൂക്കുകാർ ശ്രദ്ധിക്കുക

 

ഇടിയുടെ ആഘാതത്തിൽ ദമ്പതികളും കുട്ടിയും സഞ്ചരിച്ച സ്കൂട്ടർ ഡിവൈഡറിന് മുകളിലേക്ക് തെറിച്ചുവീണു. അപകടത്തിൽ കുടുംബാംഗങ്ങൾക്ക് പരിക്കേറ്റു. സ്ത്രീക്ക് കൈയ്ക്കും തലയ്ക്കും തോളിലും പരിക്കേറ്റപ്പോൾ, പുരുഷന് വാരിയെല്ലിനാണ് പരിക്കേറ്റത്. അതുവഴി വന്നവരാണ് ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചത്.

സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ വിശകലനം ചെയ്താണ് പോലീസ് പ്രതിയായ സുകൃത്തിനെ കണ്ടെത്തുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തത്. അശ്രദ്ധമായി വാഹനം ഓടിക്കൽ, പരിക്കേൽപ്പിക്കൽ, സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്.