AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ആഭരണങ്ങള്‍ കവര്‍ന്നശേഷം 80കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

80 Year Old Woman Assaulted: വൈകീട്ട് നടക്കാൻ ഇറങ്ങിയ 80കാരിയെ പിന്തുടർന്ന് യുവാവ് കുറ്റിക്കാട്ടിലേക്ക് പിടിച്ചുകൊണ്ടുപോയി. തുടർന്ന് ഇവരിൽ നിന്ന് ആഭരണങ്ങൾ കവർന്ന ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ആഭരണങ്ങള്‍ കവര്‍ന്നശേഷം 80കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
പ്രതി സുന്ദരവേൽ
nandha-das
Nandha Das | Published: 18 Jun 2025 06:36 AM

കടലൂർ (തമിഴ്നാട്): ആഭരണങ്ങൾ കവർന്ന ശേഷം 80കാരിയെ ലൈംഗികമായി പീഡിപ്പിച്ച് യുവാവ്. തമിഴ്നാട് കടലൂരിലാണ് സംഭവം. സംഭവത്തിൽ കടലൂർ പൻറുട്ടി സ്വദേശി സുന്ദരവേലിനെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച ഇയാളെ കാലിൽ വെടിവെച്ചാണ് പിടികൂടിയത്.

വൈകീട്ട് നടക്കാൻ ഇറങ്ങിയ 80കാരിയെ പിന്തുടർന്ന് യുവാവ് കുറ്റിക്കാട്ടിലേക്ക് പിടിച്ചുകൊണ്ടുപോയി. തുടർന്ന് ഇവരിൽ നിന്ന് ആഭരണങ്ങൾ കവർന്ന ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുന്ദരവേലാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ ഇയാൾ ഒളിച്ചിരിക്കുന്ന സ്ഥലം പോലീസ് കണ്ടെത്തിയതിനെ തുടർന്ന് ഇൻസ്‌പെക്ടർ വേലുമണിയും സംഘവും ഇയാളെ പിടികൂടാൻ പോയി. എന്നാൽ, ഇയാൾ കൈയ്യിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് പൊലീസുകാരെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിൽ രണ്ടു പോലീസുകാർക്ക് പരിക്കേറ്റു. ഇതോടെ കാലിനു വെടിവെച്ച ശേഷം പ്രതിയെ പിടികൂടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ALSO READ: ‘100 പവൻ സ്വർണ്ണം, കേടുകൂടാതെ ഭഗവദ്ഗീത’; വിമാനം തകർന്നുവീണ സ്ഥലത്തുനിന്ന് കണ്ടെത്തിയത് ഇവയെല്ലാം

പരിക്കേറ്റ സുന്ദരവേലിനെയും പോലീസുകാരെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പേരിൽ ഇതുവരെ നാല് കവർച്ചാ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രണ്ടു ദിവസം മുൻപാണ് സുന്ദരവേൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയാണ് ഈ സംഭവം.