Air India Flight Diverted: ഇസ്രായേലിലെ വിമാനത്താവളത്തിൽ മിസൈലാക്രമണം; എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു

Air India Flight to Israel Diverted : ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിന് സമീപം മിസൈൽ ആക്രമണമുണ്ടായതിനെ തുടർന്നാണ് എയർ ഇന്ത്യ വിമാനം അബുദാബിയിലേക്ക് വഴിതിരിച്ചുവിട്ടത്.

Air India Flight Diverted: ഇസ്രായേലിലെ വിമാനത്താവളത്തിൽ മിസൈലാക്രമണം; എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു

പ്രതീകാത്മക ചിത്രം

Published: 

04 May 2025 17:33 PM

ഡൽഹി: ഇസ്രായേലിൽ ഉണ്ടായ മിസൈൽ ആക്രമണത്തെ തുടർന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ടു. ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിന് സമീപം മിസൈൽ ആക്രമണമുണ്ടായതിനെ തുടർന്നാണ് എയർ ഇന്ത്യ വിമാനം അബുദാബിയിലേക്ക് വഴിതിരിച്ചുവിട്ടത്. എയർ ഇന്ത്യ വിമാനം എഐ139 ടെൽ അവീവിൽ ഇറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ആക്രമണം നടന്നതെന്നാണ് വിവരം.

എയർ ഇന്ത്യ അബുദാബിയിലേക്ക് വഴിതിരിച്ചുവിടാൻ തീരുമാനിച്ച സമയം ജോർദാനിയൻ വ്യോമാതിർത്തിയിലായിരുന്നു വിമാനം എന്നാണ് ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ Flightradar24.com-ൽ ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം, മിസൈൽ ആക്രമണത്തെ തുടർന്ന് ടെൽ അവീവിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ മെയ് 6നുള്ള വിമാനം റദ്ദാക്കി. യെമനിൽ നിന്ന് വിക്ഷേപിച്ച മിസൈൽ ടെൽ അവീവ് വിമാനത്താവളത്തിന് സമീപം വന്ന് പതിക്കുകയായിരുന്നു. ഇതോടെ ടെൽ അവീവ് വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിയിരുന്നു. ഇപ്പോൾ സർവീസ് പുനരാരംഭിച്ചെന്നാണ് പുതിയ റിപ്പോർട്ടുകൾ.

മിസൈൽ ആക്രമണം ഉണ്ടായത് യെമനിൽ നിന്നാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തു. ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഇസ്രായേലിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഒന്നാണ് ബെൻ ഗുരിയോൺ. ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. പാസഞ്ചർ ടെർമിനലിൽ നിന്ന് പുക ഉയരുന്നത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ALSO READ: വീണ്ടും കടുപ്പിച്ച് ഇന്ത്യ; ചെനാബ് നദിയിലെ ഡാം ഷട്ടർ താഴ്ത്തി, പാക് പഞ്ചാബിലേക്കുള്ള ജലമൊഴുക്കിൽ പ്രതിസന്ധി

മിസൈൽ ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഹൂതി വക്താവ് യഹ്യ സാരി ടെലിഗ്രാമിലൂടെ ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും