Air Pollution : ശ്വാസം മുട്ടി ഡൽഹി, ദീപാവലി കഴിയുമ്പോഴെന്താകും അവസ്ഥ? ആശങ്കയിൽ അധികൃതർ
Air Pollution Crisis in Delhi High: എങ്ങോട്ട് തിരിഞ്ഞാലും പടക്കങ്ങളുടെ പുകയും നഗരത്തെ സ്തംഭിപ്പിക്കുന്ന ഗതാഗതക്കുരുക്കുമാണ്. ഇത് ആളുകൾക്ക് ശ്വാസംമുട്ടൽ ഉണ്ടാക്കുന്നുണ്ട്.

Delhi Air Pollution
ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾ പുരോഗമിക്കവേ ഡൽഹിയിൽ വായു മലിനീകരണംdiwali അതിരൂക്ഷമായതായി റിപ്പോർട്ട്. പലയിടത്തും മലിനീകരണ തോത് 400 കടന്ന് ഗുരുതരാവസ്ഥയിലെത്തി. നഗരത്തിൽ വായു ഗുണനിലവാര സൂചികയിൽ (AQI) ശരാശരി 270 ആണ് രേഖപ്പെടുത്തിയത്.
സുപ്രീം കോടതി അനുവദിച്ച സമയപരിധി മറികടന്ന് പടക്കം പൊട്ടിച്ചുള്ള ആഘോഷം തുടരുന്നത് മലിനീകരണം ഇരട്ടിയാക്കുകയാണ്. എങ്ങോട്ട് തിരിഞ്ഞാലും പടക്കങ്ങളുടെ പുകയും നഗരത്തെ സ്തംഭിപ്പിക്കുന്ന ഗതാഗതക്കുരുക്കുമാണ്. ഇത് ആളുകൾക്ക് ശ്വാസംമുട്ടൽ ഉണ്ടാക്കുന്നുണ്ട്.
Also read – ‘ജീവിക്കണമെങ്കിൽ വഴങ്ങിക്കൊടുക്കണം’; ഡിസിസി ജനറൽ സെക്രട്ടറിക്കെതിരെ വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ്
നഗരത്തിലെ രണ്ട് മേഖലകളിൽ വായു മലിനീകരണ തോത് 400 കടന്ന് ഗുരുതര അവസ്ഥയിലെത്തി. അക്ഷർധാമിൽ 426 ഉം ആനന്ദ് വിഹാറിൽ 416 ആണ് മലിനീകരണ നിരക്ക്. ഇത് അനുവദനീയമായ അളവിനേക്കാൾ എട്ടിരട്ടിയിലധികം വരുമെന്നാണ് കണക്ക്. 9 ഇടങ്ങളിലാണ് മലിനീകരണ തോത് 300 കടന്നത്. സ്ഥിതി ഇപ്പോൾത്തന്നെ ഗുരുതരമാകുന്നതിൽ നാട്ടുകാരും വിനോദസഞ്ചാരികളും ആശങ്കയിലാണ്. നാളെയും മറ്റന്നാളും കൂടി നിശ്ചിത സമയങ്ങളിൽ പടക്കം പൊട്ടിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകാനാണ് സാധ്യത.
അതേസമയം, മലിനീകരണം കുറയ്ക്കുന്നതിനായി ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ക്ലൗഡ് സീഡിംഗിലൂടെ കൃത്രിമ മഴ പെയ്യിക്കാനാണ് ഡൽഹി സർക്കാരിന്റെ നീക്കം. നാല് തവണ പരീക്ഷണ പറക്കലടക്കം ഇതിനോടകം പൂർത്തിയാക്കിയെന്നും, കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അനുമതി നൽകിയാൽ ക്ലൗഡ് സീഡിംഗ് നടത്തുമെന്നുമാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.