AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

മരുമകന് പിന്നാലെ ഭർത്താവിൻ്റെ സഹോദരീ ഭർത്താവും; 43-കാരിയുടെ രണ്ടാം ഒളിച്ചോട്ടം, പകച്ച് കുടുംബം

Aligarh Woman Eloped Case: ഒരിക്കൽ സപ്നയുടെ മകളുടെ ഭാവി വരനായിരുന്ന രാഹുൽ, പിന്നീട് സപ്നയെ വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ ആ ബന്ധം അത്ര നല്ല രീതിയിലല്ല മുന്നോട്ട് പോയിരുന്നത്. സ്വപ്ന ദേവി എന്ന സ്ത്രീ ഇത്തവണ ഭർത്താവിന്റെ സഹോദരീ ഭർത്താവിനൊപ്പമാണ് ഒളിച്ചോടിയിരിക്കുന്നത്.

മരുമകന് പിന്നാലെ ഭർത്താവിൻ്റെ സഹോദരീ ഭർത്താവും; 43-കാരിയുടെ രണ്ടാം ഒളിച്ചോട്ടം, പകച്ച് കുടുംബം
Aligarh Woman Eloped CaseImage Credit source: Social Media
Neethu Vijayan
Neethu Vijayan | Updated On: 13 Feb 2026 | 06:54 AM

ലഖ്നൗ: ഉത്തർപ്രദേശിലെ അലിഗഢിൽ നിന്നും വീണ്ടും വിചിത്രമായ ഒരു ഒളിച്ചോട്ട വാർത്തയാണ് പുറത്തുവരുന്നത്. മകളുടെ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഭാവി മരുമകനൊപ്പം ഒളിച്ചോടി വാർത്തകളിൽ ഇടംപിടിച്ച 43-കാരി, വീണ്ടും ഒളിച്ചോടിയതായാണ് പരാതി. സ്വപ്ന ദേവി എന്ന സ്ത്രീ ഇത്തവണ ഭർത്താവിന്റെ സഹോദരീ ഭർത്താവിനൊപ്പമാണ് ഒളിച്ചോടിയിരിക്കുന്നത്.

അലിഗഢിലെ ദാഡോൺ സ്വദേശിയായ രാഹുലാണ് തന്റെ ഭാര്യ സ്വപ്ന ദേവിക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. രാഹുലിന്റെ സഹോദരിയുടെ ഭർത്താവായ 30-കാരൻ ദേവേന്ദ്രയ്‌ക്കൊപ്പമാണ് ഇത്തവണ സ്വപ്ന ദേവി കടന്നുകളഞ്ഞത്. വീട്ടിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും വിലപിടിപ്പുള്ള ആഭരണങ്ങളും സ്വപ്ന കൊണ്ടുപോയതായി രാഹുൽ പരാതിയിൽ ആരോപിക്കുന്നു.

ALSO READ: കാലം പോയ പോക്കേ… കല്യാണത്തിന് വിളമ്പിയത് സിഗരറ്റും ഗുട്കയും!

എന്നാൽ സ്വപ്ന ദേവിയുടെ ഭർത്താവിൻ്റെ ആരോപണങ്ങൾ നിഷേധിച്ച് ദേവേന്ദ്ര രം​ഗത്തെത്തി. താൻ നിലവിൽ ഗുജറാത്തിലാണെന്നും സ്വപ്ന തന്റെ കൂടെയില്ലെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ഒരിക്കൽ സപ്നയുടെ മകളുടെ ഭാവി വരനായിരുന്ന രാഹുൽ, പിന്നീട് സപ്നയെ വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ ആ ബന്ധം അത്ര നല്ല രീതിയിലല്ല മുന്നോട്ട് പോയിരുന്നത്.

വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ സപ്നയുടെ സ്വഭാവം മാറിയെന്നും, തന്നെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചതായും രാഹുൽ ആരോപിക്കുന്നുണ്ട്. തന്നെ ചതിയിലൂടെ വശത്താക്കിയതാണെന്നും, കുടുംബ ബന്ധങ്ങൾ തകർക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും രാഹുൽ ആരോപിക്കുന്നു. മകളുടെ വരനോടൊപ്പമുള്ള ഒളിച്ചോട്ടം വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.