Ambani Family:ഗര്‍ബ നൃത്തച്ചുവടുകളുമായി അംബാനി കുടുംബം; ഇളയ മരുമകൾ രാധികയെ ഇപ്പോള്‍ കാണാനില്ലല്ലോ എന്ന് കമന്റ്

നവരാത്രി ആഘോഷത്തിന്റെ ഭാ​ഗമായി നടത്തിയ ചടങ്ങിലുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും അടക്കമുള്ള കുടുംബാംഗങ്ങള്‍ ഗര്‍ബ നൃത്തംചെയ്യുന്നത് വീഡിയോയിൽ കാണാം.

Ambani Family:ഗര്‍ബ നൃത്തച്ചുവടുകളുമായി അംബാനി കുടുംബം; ഇളയ മരുമകൾ രാധികയെ ഇപ്പോള്‍ കാണാനില്ലല്ലോ എന്ന് കമന്റ്

രാധിക മെര്‍ച്ചന്റ്,അനന്ത് അംബാനി, നിത അംബാനി

Published: 

08 Oct 2024 19:46 PM

ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിൽ ഒന്നാണ് അംബാനി കുടുംബം. കുടുംബത്തിന്റെ ആഘോഷങ്ങൾ എന്നും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലുള്ള ആഘോഷത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നവരാത്രി ആഘോഷത്തിന്റെ ഭാ​ഗമായി നടത്തിയ ചടങ്ങിലുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും അടക്കമുള്ള കുടുംബാംഗങ്ങള്‍ ഗര്‍ബ നൃത്തംചെയ്യുന്നത് വീഡിയോയിൽ കാണാം.

ദസറ ആഘോഷങ്ങളുടെ പ്രധാനപ്പെട്ട ചടങ്ങാണ് ഗർബ നൃത്തം. പരമ്പരാഗതരീതിയില്‍ ഡണ്ഡിയ വടികളും കൈയിലേന്തിയുള്ള ഗര്‍ബ നൃത്തച്ചുവടുകള്‍ ഏറെ ആകര്‍ഷകമാണ്. ഇതേപോലെ ഡണ്ഡിയ വടികളും കൈയിലേന്തി നൃത്തം ചെയ്യുന്ന മുകേഷ് അംബാനിയും നിത അംബാനിക്കും ഒപ്പം മൂത്ത മകൻ ആകാശ് അംബാനിയും മരുമകള്‍ ശ്ലോക മേഹ്തയും ഉണ്ട്. ഓഫ്‌വൈറ്റിൽ പിങ്ക് പൂക്കളുള്ള ലാച്ചയിലാണ് പരമ്പരാഗത നൃത്തത്തിന് നിത അംബാനി ചുവടുവച്ചത്. കുർത്തയും പൈജാമയുമായിരുന്നു മുകേഷ് അംബാനിയുടെ ഔട്ട്ഫിറ്റ്.

 

അംബാനി കുടുംബത്തിന്റെ വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ വൈറലായി. നിരവധി പേരാണ് ആശംസകൾ അറിയിച്ച് രം​ഗത്ത് എത്തുന്നത്. ഇതൊരു ധന്യ നിമിഷം, അംബാനി കുടുംബത്തോട് വളരെ ബഹുമാനം തോന്നുന്നു.– എന്നിങ്ങനെയുള്ള കമന്റുകളും വീഡിയോക്ക് താഴെ കാണാം . അതേസമയം അംബാനി കുടുംബത്തിലെ ഇളയ മരുമകൾ രാധിക എവിടെ, വിവാഹശേഷം അംബാനി കുടുംബത്തിനൊപ്പം രാധികയെ കാണുന്നത് വിരളമാണ്. വിശ്രമത്തിലാണോ എന്നിങ്ങനെയുള്ള കമന്റുകളും വരുന്നുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്