AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral video of delhi pollution: മനുഷ്യനെ വിഴുങ്ങുന്ന മലിനീകരണം! ഡൽഹിയിലെ യുവതി വീട്ടിലെ എയർ പ്യൂരിഫയർ വൃത്തിയാക്കുന്ന വീഡിയോ വൈറൽ

Viral video of delhi pollution: തുടർച്ചയായ ദിവസങ്ങളിൽ ഡൽഹിയിലെ വായു ഗുണനിലവാരം സൂചിക വളരെ മോശം മുതൽ ഗുരുതരം എന്ന വിഭാഗങ്ങളിലാണ് രേഖപ്പെടുത്താറ്. നഗരത്തിന്റെ പല ഭാഗങ്ങളിലും 400 കടന്ന്...

Viral video of delhi pollution: മനുഷ്യനെ വിഴുങ്ങുന്ന മലിനീകരണം! ഡൽഹിയിലെ യുവതി വീട്ടിലെ എയർ പ്യൂരിഫയർ വൃത്തിയാക്കുന്ന വീഡിയോ വൈറൽ
Viral Video Of Delhi PollutionImage Credit source: INSTAGRAM
ashli
Ashli C | Published: 17 Nov 2025 13:58 PM

രാഷ്ട്രീയ ചർച്ചകൾ കഴിഞ്ഞാൽ രാജ്യതലസ്ഥാനം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടാറ് മലിനീകരണത്തിന്റെ കാര്യത്തിലാണ്. ഒരു സംസ്ഥാനത്തെ ഒട്ടാകെ മൂടുന്ന പരിസ്ഥിതി മലിനീകരണം. ഇപ്പോഴിതാ അതിന്റെ ഭീകരത വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്.

ഒരു യുവതി തന്റെ വീട്ടിലെ എയർ പ്യൂരിഫയർ വൃത്തിയാക്കുന്ന വീഡിയോ പങ്കിട്ടതയോടെയാണ് ഡൽഹിയിൽ ജീവിക്കുന്ന നിവാസികൾ തങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് വീണ്ടും ആശങ്ക പങ്കു വച്ചിരിക്കുന്നത്.

സ്പാ ഡേ എന്ന ക്യാപ്ഷനോടുകൂടിയാണ് തന്റെ വീട്ടിലെ എയർ പ്യൂരിഫയർ വൃത്തിയാക്കുന്ന വീഡിയോ യുവതി പങ്കിട്ടത്. പ്ര​ഗതി അഗർവാൾ എന്ന ഡൽഹി സ്വദേശിനിയാണ് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കുവെച്ചത്.

വായു മലിനീകരണം കാരണം കട്ടിയുള്ള പൊടിപടലങ്ങളും അഴിക്കും അടിഞ്ഞുകൂടി കരി പോലെ കറുത്തു പോയിരിക്കുകയാണ് എയർ പ്യൂരിഫയർ. അതൊരു ബ്രഷ് ഉപയോഗിച്ച് ഉരച്ചു കഴുകുകയാണ് യുവതി. എന്നാൽ ഫിൽട്ടറിൽ നിന്നും ഇളകിപ്പോരുന്ന കറുത്ത പൊടി കണ്ട് കാഴ്ചക്കാര്‍ ഞെട്ടിപ്പോയി.

 

 

View this post on Instagram

 

A post shared by Pragati Agarwal (@pragatiagarwal0)

ഡൽഹിയിൽ ജീവിക്കുന്നതിന്റെ പാർശ്വഫലമാണ് ഇതെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. മാത്രമല്ല തന്റെ എയർ പ്യൂരിഫയറിന് പോലും തരാത്ത ആവശ്യമാണെന്ന് യുവതിയും തമാശ രൂപേണ കുറിച്ചിട്ടുണ്ട്. എന്നാൽ വീഡിയോ പങ്കിട്ടതോടെ പലരും തങ്ങളുടെ ശ്വാസകോശത്തെ കുറിച്ചാണ് ആശങ്ക പ്രകടിപ്പിക്കുന്നത്. വീടിനകത്ത് പോലും ഇത്രയും പൊടിപടലങ്ങൾ ഉണ്ടാകുന്നു.

ഇത് നമ്മളുടെ ശ്വാസകോശത്തെ വളരെ മോശമായി ബാധിക്കും എന്നാണ് പൊതുവിൽ സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.തുടർച്ചയായ ദിവസങ്ങളിൽ ഡൽഹിയിലെ വായു ഗുണനിലവാരം സൂചിക വളരെ മോശം മുതൽ ഗുരുതരം എന്ന വിഭാഗങ്ങളിലാണ് രേഖപ്പെടുത്താറ്. നഗരത്തിന്റെ പല ഭാഗങ്ങളിലും 400 കടന്ന് AQI നില അതീവ അപകടകരമായ അവസ്ഥയെയും സൂചിപ്പിക്കാറുണ്ട്. ഏതായാലും ഈ വീഡിയോ ഡൽഹിയിലെ മലിനീകരണത്തെ കുറിച്ചും അവിടെ ജീവിക്കുന്ന മനുഷ്യരുടെ ആരോഗ്യത്തെക്കുറിച്ചും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.