Andaman Census: മരണമുറപ്പിച്ച് സെൻസസിനൊരുങ്ങുന്നോ ആൻഡമാൻ ഭരണകൂടം, ലക്ഷ്യം സെന്റിനലീസ്

Andaman Census: thermal census of Sentinelese: ആഫ്രിക്കയിൽ നിന്ന് പുറത്തുവന്ന ആദ്യത്തെ മനുഷ്യ സമൂഹങ്ങളുടെ നേരിട്ടുള്ള പിൻഗാമികളാണ് ഇവർ എന്ന് വിശ്വസിക്കപ്പെടുന്നു. ഏകദേശം 55,000 വർഷത്തോളമായി അവർ ആൻഡമാൻ ദ്വീപുകളിൽ താമസിക്കുന്നുണ്ടാകാം എന്നാണ് വിലയിരുത്തൽ.

Andaman Census: മരണമുറപ്പിച്ച് സെൻസസിനൊരുങ്ങുന്നോ ആൻഡമാൻ ഭരണകൂടം, ലക്ഷ്യം സെന്റിനലീസ്

Sentinelese Census

Published: 

03 Sep 2025 17:00 PM

പോർട്ട്ബ്ലയർ: കേന്ദ്രഭരണപ്രദേശമായ ആൻഡമാൻ ആൻഡ് നിക്കോബാർദ്വീപുകളിൽ 2027 -ലെ സെൻസസിനുള്ള ഒരുക്കങ്ങൾ വേഗത്തിൽ മുന്നോട്ടു നീങ്ങുകയാണ്. ഇതിനിടെ ഏറെ ശ്രദ്ധേയമായ ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ലോകത്തെ ഏറ്റവും പഴക്കം ചെന്ന ആദിവാസി ഗോത്ര സമൂഹമായ സെന്റിനലീസിന്റെ സെൻസസ് എടുക്കാനും നീക്കമുണ്ടത്രേ.

കേന്ദ്ര ആദിവാസി ക്ഷേമ മന്ത്രാലയം ഇതിനായി നോൺ ഇൻവേസീവ് തെർമൽ സെൻസസ് മാർഗ്ഗങ്ങളാണ് തേടാൻ തീരുമാനിച്ചിരിക്കുന്നത്.
നോർത്ത് സെന്റിനൽ ദ്വീപിൽ താമസിക്കുന്ന സെന്റിനലീസ് ഗോത്രം ആയിരക്കണക്കിന് വർഷങ്ങളായി ബാഹ്യലോകവുമായി ബന്ധമില്ലാതെ കഴിയുന്നവരാണ്. ഏറെ അപകടകാരികളായ ഈ വിഭാഗം പുറംലോകവുമായി ഇടപെടുകയില്ല. ദ്വീപിനു പുറത്തുള്ളവരെ അവിടേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ ഉപദ്രവിക്കുകയും ചെയ്യും.

ആഫ്രിക്കയിൽ നിന്ന് പുറത്തുവന്ന ആദ്യത്തെ മനുഷ്യ സമൂഹങ്ങളുടെ നേരിട്ടുള്ള പിൻഗാമികളാണ് ഇവർ എന്ന് വിശ്വസിക്കപ്പെടുന്നു. ഏകദേശം 55,000 വർഷത്തോളമായി അവർ ആൻഡമാൻ ദ്വീപുകളിൽ താമസിക്കുന്നുണ്ടാകാം എന്നാണ് വിലയിരുത്തൽ.
2018 നവംബറിൽ, അമേരിക്കൻ വിനോദസഞ്ചാരിയായിരുന്ന ജോൺ അലൻ ചൗ ഒരു മതപരമായ ദൗത്യവുമായി നിയമവിരുദ്ധമായി ദ്വീപിലെത്തിയപ്പോൾ സെന്റിനലീസ് ഗോത്രം അദ്ദേഹത്തെ കൊലപ്പെടുത്തിയിരുന്നു.

 

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ