Liquor Policy: 99 രൂപയ്ക്ക് മദ്യം; പുതിയ നീക്കവുമായി സര്‍ക്കാര്‍, എങ്ങനെയുണ്ട് ഈ മോഡല്‍?
Andhra Pradesh's New Liquor Policy: ഒക്ടോബര്‍ ഒന്ന് മുതലാണ് പുതിയ എക്‌സൈസ് പോളിസി നിലവില്‍ വരുന്നത്. മദ്യത്തിന്റെ റീട്ടെയ്ല്‍ വില്‍പന നടത്താന്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കാനും സര്‍ക്കാര്‍ നീക്കമുണ്ട്.
അമരാവതി: മദ്യ നയത്തില്‍ (Liquor Policy) അഴിച്ചുപണിയുമായി ആന്ധ്രാപ്രേദശ് സര്‍ക്കാര്‍. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഗുണമേന്മയുള്ള മദ്യം വില്‍ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഈ പുതിയ പരിഷ്‌ക്കാരത്തിന് പിന്നിലൂടെ വരുമാനം കണ്ടെത്താന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഓരോ ഉപഭോക്താവിനും 99 രൂപയ്ക്ക് മദ്യം ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
ഒക്ടോബര്‍ ഒന്ന് മുതലാണ് പുതിയ എക്‌സൈസ് പോളിസി നിലവില്‍ വരുന്നത്. മദ്യത്തിന്റെ റീട്ടെയ്ല്‍ വില്‍പന നടത്താന്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കാനും സര്‍ക്കാര്‍ നീക്കമുണ്ട്.
ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിന്റെ കാലത്ത് നിര്‍ത്താലാക്കിയ സ്വകാര്യ മേഖലയിലെ മദ്യ വില്‍പനയാണ് എന്‍ ചന്ദ്രബാബു നായിഡു വീണ്ടും ആരംഭിക്കുന്നത്. സംസ്ഥാനത്ത് ഒട്ടാകെ പുതുതായി 3,736 ഔട്ട്‌ലെറ്റുകളായിരിക്കും തുടങ്ങുക. ഇതില്‍ പത്ത് ശതമാനം വരുന്ന ഷോപ്പുകള്‍ തെങ്ങുചെത്ത് തൊഴിലാളികള്‍ക്കായി മാറ്റിവെക്കും.
Also Read: Bevco Holiday September: സെപ്റ്റംബറിലെ ബെവ്‌കോയുടെ അവസാന അവധി, അറിഞ്ഞിരിക്കാം
ഓരോ ഔട്ട്‌ലെറ്റിനും ലൈസന്‍സ് നല്‍കുന്ന വകയില്‍ 50-85 ലക്ഷം രൂപ വരെ സര്‍ക്കാരിന് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. മദ്യ വില്‍പനയിലൂടെ മുന്‍ സര്‍ക്കാര്‍ 19,000 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ചന്ദ്രബാബു നായിഡു ആരോപിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടി നേതാക്കള്‍ക്കും അനുയായികള്‍ക്കുമാണ് ഇതിന്റെ നേട്ടം ഉണ്ടായതെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. മദ്യത്തിന് വിലക്കുറച്ച് നല്‍കുന്നതിലൂടെ യുവാക്കളെ മയക്കുമരുന്നില്‍ നിന്ന് രക്ഷിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ഓണത്തിന് കേരളത്തിലൊഴുകിയ മദ്യത്തിന്റെ കണക്ക് ഇങ്ങനെ
ഈ വര്‍ഷത്തെ ഓണക്കാല മദ്യവില്‍പനയില്‍ ഒന്നാം സ്ഥാനം മലപ്പുറം തിരൂരിലെ ബെവ്കോ ഔട്ടലെറ്റിനാണ്. മുമ്പ് ഒന്നാം സ്ഥാനത്തെത്തിയിരുന്ന തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്ലെറ്റിനെയും കൊല്ലം ആശ്രാമം ഔട്ട് ലെറ്റിനെയും ചാലക്കുടിയെയും പിന്തളളിയാണ് തിരൂര്‍ ഒന്നാമതെത്തിയത്.
തിരൂര്‍ ബെവ്കോ ഔട്ട്ലെറ്റില്‍ മാത്രം 5.59 കോടി രൂപയുടെ മദ്യമാണ് ഇത്തവണ വിറ്റത്. രണ്ടാം സ്ഥാനത്തുളള കരുനാഗപ്പള്ളി ഔട്ട് ലെറ്റില്‍ 5.14 കോടി രൂപയുടെ മദ്യം വിറ്റു. മൂന്നാം സ്ഥാനത്തുളള തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്ലെറ്റ്ല്‍ 5.01 കോടിയുടെ മദ്യമാണ് വിറ്റത്.
Also Read: Bevco Onam Holiday 2024: ഇനി അവധികളുടെ ചാകര, തിരുവോണത്തിന് ബിവറേജ് തുറക്കുമോ?
സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യ വില്‍പ്പന വര്‍ധിച്ചിട്ടുണ്ട്. ബെവ്കോ വഴി നടന്ന വില്‍പനയുടെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ ൗ മാസം ആറു മുതല്‍ 17 വരെ 818.21 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 809.25 കോടിയുടെ മദ്യമായിരുന്നു വിറ്റത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഉത്രാടം വരെയുള്ള കണക്കുകള്‍ പ്രകാരം മദ്യ വില്‍പ്പന വളരെ കുറവായിരുന്നു. ശ്രീനാരായണ ഗുരു ജയന്തി ചിങ്ങം ആദ്യം തന്നെ വന്നതുകൊണ്ട് തിരുവോണം കഴിഞ്ഞുളള ചതയ ദിനത്തില്‍ തന്നെ മദ്യ വില്‍പനശാലകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതാണ് മദ്യ വില്‍പ്പനയില്‍ നേട്ടമുണ്ടാക്കാന്‍ ബെവ്കോയ്ക്ക് സഹായിച്ചത്.