5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

High tax paying celebrities: വിരാഡ് കോലി മുതൽ മോഹൻലാൽ വരെ; ഏറ്റവും കൂടുതൽ നികുതി അടക്കുന്ന സെലിബ്രറ്റികൾ ഇവരെല്ലാം…

High tax-paying celebrities in India: 2024 സാമ്പത്തിക വർഷത്തിൽ, ഇന്ത്യയിലെ മുൻനിര സിനിമാ താരങ്ങളും കായികതാരങ്ങളും ഗണ്യമായ തുക ആദായനികുതിയായി അടച്ചതായാണ് കണക്ക്.

High tax paying celebrities: വിരാഡ് കോലി മുതൽ മോഹൻലാൽ വരെ; ഏറ്റവും കൂടുതൽ നികുതി അടക്കുന്ന സെലിബ്രറ്റികൾ ഇവരെല്ലാം…
മോഹൻലാൽ, വിരാഡ് കൊഹ്ലി, ഷാരുഖ് ഖാൻ ( IMAGE – Facebook official)
Follow Us
aswathy-balachandran
Aswathy Balachandran | Updated On: 22 Sep 2024 22:34 PM

ന്യൂഡൽഹി: ഇന്ത്യയിൽ , സെലിബ്രിറ്റികൾ എന്നാൽ കേവലം വിനോദമേഖലയിൽ മാത്രം ഒതുങ്ങി നിന്ന് പണം കൊയ്യുന്നവർ മാത്രമല്ല. അവർ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ സംഭാവന ചെയ്യുന്നവരാണ്. 2024 സാമ്പത്തിക വർഷത്തിൽ, ഇന്ത്യയിലെ മുൻനിര സിനിമാ താരങ്ങളും കായികതാരങ്ങളും ഗണ്യമായ തുക ആദായനികുതിയായി അടച്ചതായാണ് കണക്ക്.

ഇത് അവരുടെ വരുമാനത്തിന്റെ വലിപ്പം മാത്രമല്ല, അവരുടെ നിലയും രാജ്യത്തെ അവരുടെ സ്വാധീനവും വെളിപ്പെടുത്തുന്നു. പല പ്രമുഖ വ്യക്തികളും ദശലക്ഷക്കണക്കിന് തുക നികുതി ഇനത്തിൽ സർക്കാരിലേക്ക് അടയ്ക്കുന്നതായാണ് വിവരം. റെഡിഫ്യൂഷൻ്റെ ഐസിഎംവൈഐ റിപ്പോർട്ട് പ്രകാരമുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ബോളിവുഡ് എലൈറ്റ്സ് : ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ….

നികുതി നൽകുന്നവരിൽ, ഷാരൂഖ് ഖാനാണ് പരമാധികാരി. ‘ബോളിവുഡിൻ്റെ രാജാവ്’ എന്നറിയപ്പെടുന്ന, അദ്ദേഹം 92 കോടി രൂപ നികുതിയായി നൽകുന്നു. നിരവധി അംഗീകാരങ്ങളിലൂടെയും ബിസിനസ്സ് സംരംഭങ്ങളിലൂടെയും അദ്ദേഹത്തിന് മികച്ച വരുമാനമാണ് ഉള്ളത്.

75 കോടി രൂപ നികുതി നൽകുന്ന ബോളിവുഡിൻ്റെ പ്രിയങ്കരനായ ‘ഭായ്’ സൽമാൻ ഖാനാണ് അടുത്തത്. വർഷങ്ങളായി വിവാദങ്ങളും നിയമപോരാട്ടങ്ങളും ഉണ്ടായിരുന്നിട്ടും, ബോക്‌സ് ഓഫീസിലെ സൽമാൻ്റെ ആധിപത്യം തുടരുകയാണ്. ‘ബീയിംഗ് ഹ്യൂമൻ’ ഫൗണ്ടേഷനിലൂടെയുള്ള അദ്ദേഹത്തിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളും ജനപ്രീതിയും അദ്ദേഹത്തിൻ്റെ വരുമാനം വർദ്ധിപ്പിക്കുന്നുണ്ട്.

ALSO READ – 70 ലക്ഷം നേടിയത് നിങ്ങളോ? അക്ഷയ AK-669 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ച

അഞ്ച് പതിറ്റാണ്ടിലേറെയായി വ്യവസായരംഗത്തുള്ള അമിതാഭ് ബച്ചൻ, പ്രായം ഒരു സംഖ്യ മാത്രമാണെന്ന് തെളിയിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ നികുതി അടവ് 71 കോടിയാണ്.

സൗത്ത് ഇന്ത്യ റൈസിംഗ്: വിജയ്, അല്ലു അർജുൻ, മോഹൻലാൽ

ദക്ഷിണേന്ത്യൻ സിനിമാ വ്യവസായം തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇളയ ദളപതി വിജയ് 80 കോടി രൂപ നികുതിയായി അടച്ചതായാണ് കണക്ക്. ഇത് തമിഴ് സിനിമയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം പ്രതിഫലിപ്പിക്കുന്നു.

അതുപോലെ തെലുങ്ക് സിനിമയിലെ ‘സ്റ്റൈലിഷ് സ്റ്റാർ’ അല്ലു അർജുൻ 14 കോടി രൂപ നികുതി നൽകി. 14 കോടി രൂപ നികുതിയടച്ച മോഹൻലാലും മലയാള സിനിമ പിന്നിലല്ല എന്നു തെളിയിക്കുന്നു.

സ്പോർട്സ് ഐക്കണുകൾ: വിരാട് കോലി, എംഎസ് ധോണി, സച്ചിൻ ടെണ്ടുൽക്കർ

സിനിമാ മേഖലയ്ക്ക് അപ്പുറത്തേക്ക് കടന്ന് കായിക താരങ്ങളും നികുതി ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്. 66 കോടി രൂപ നൽകിയ ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർതാരം വിരാട് കോലിയാണ് ഈ സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുകയും നികുതി അടയ്ക്കുകയും ചെയ്ത കായികതാരം.

വിരമിച്ചെങ്കിലും എംഎസ് ധോണി 38 കോടി രൂപ നികുതി നൽകി മാതൃകയായി തുടരുന്നു. ക്രിക്കറ്റ് ക്യാപ്റ്റൻ എന്ന നിലയിലുള്ള ധോണിയുടെ പാരമ്പര്യം ബ്രാൻഡ് വാല്യൂ ഉയർത്തി തന്നെ നിർത്തുന്നു എന്നതിനു തെളിവാണിത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും 28 കോടി രൂപ നികുതി അടച്ച് പ്രസക്തി നിലനിർത്തുന്നുണ്ട്.

 

Latest News