AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Anurag Thakur: ഹനുമാൻ ജി….ആദ്യത്തെ ബഹിരാകാശ യാത്രികൻ, പാരമ്പര്യത്തെപ്പറ്റി അറിയണം – മുൻ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ

Anurag Thakur's Comment: നമ്മളിപ്പോഴും വർത്തമാനക്കാലത്തിലാണെന്നും ആയിരക്കണക്കിനു വർഷം പഴക്കമുള്ള പാരമ്പര്യം, അറിവ്, സംസ്കാരം എന്നിവ തിരിച്ചറിയാത്തിടത്തോളം ബ്രിട്ടിഷുകാർ കാണിച്ചു തന്നതുപോലെ നമ്മൾ തുടരുമെന്നും അനുരാഗ് ഠാക്കൂർ പറയുന്നത് വീഡിയോയിൽ കാണാം.

Anurag Thakur: ഹനുമാൻ ജി….ആദ്യത്തെ ബഹിരാകാശ യാത്രികൻ, പാരമ്പര്യത്തെപ്പറ്റി അറിയണം – മുൻ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ
Anurag ThakurImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 25 Aug 2025 06:32 AM

ഷിംല: വീണ്ടും വിവാദ പരാമർശത്തിലൂടെ ശ്രദ്ധിക്കപ്പെടുകയാണ് ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ അനുരാഗ് ഠാക്കൂർ. ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് ഒരു സ്കൂളിൽ നടത്തിയ പരിപാടിയിൽ പങ്കെടുക്കവെയാണ് അദ്ദേഹം ചർച്ചയ്ക്ക് വഴിവെച്ച പരാമർശം നടത്തിയിരിക്കുന്നത്. ബഹിരാകാശത്തേക്ക് ആദ്യമായി യാത്ര ചെയ്തത് ഹനുമാനാണെന്നാണ് അദ്ദേഹം കുട്ടികളോട് പറഞ്ഞത്. ഹിമാചൽ പ്രദേശിലെ പിഎം ശ്രീ സ്കൂളിൽ നടത്തിയ ചടങ്ങിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാർഥികളോട് പുസ്തകങ്ങൾക്കപ്പുറം ചിന്തിക്കാനും ഇന്ത്യയുടെ പാരമ്പര്യത്തെക്കുറിച്ച് അറിയണമെന്നും ഠാക്കൂർ കൂട്ടിച്ചേർത്തു. അദ്ദേഹം വിദ്യാർഥികളോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ അനുരാഗ് ഠാക്കൂർ തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ‘പവൻസുത് ഹനുമാൻ ജി….ആദ്യത്തെ ബഹിരാകാശ യാത്രികൻ’ എന്ന് കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ആരാണ് ആദ്യത്തെ ബഹിരാകാശ സഞ്ചാരി എന്ന് ഠാക്കൂർ പരിപാടിക്കിടെ വിദ്യാർഥികളോട് ചോദിച്ചു. ‘അത് ഹനുമാനാണെന്ന് ഞാൻ കരുതുന്നു’ എന്നാണ് അനുരാഗ് ഠാക്കൂർ പറഞ്ഞത്. നമ്മളിപ്പോഴും വർത്തമാനക്കാലത്തിലാണെന്നും ആയിരക്കണക്കിനു വർഷം പഴക്കമുള്ള പാരമ്പര്യം, അറിവ്, സംസ്കാരം എന്നിവ തിരിച്ചറിയാത്തിടത്തോളം ബ്രിട്ടിഷുകാർ കാണിച്ചു തന്നതുപോലെ നമ്മൾ തുടരുമെന്നും അനുരാഗ് ഠാക്കൂർ പറയുന്നത് വീഡിയോയിൽ കാണാം. പ്രിൻസിപ്പലിനോടും വിദ്യാർഥികളോടും പാഠപുസ്തകങ്ങൾക്ക് അപ്പുറം ചിന്തിക്കാനും രാജ്യത്തിന്റെ പാരമ്പര്യത്തെയും അറിവിനെയും കുറിച്ച് മനസ്സിലാക്കണെമെന്നും ഠാക്കൂർ കൂട്ടിച്ചേർത്തു.