Odisha Spiderman: പണി പാളി ഗുയ്സ്സ്… സ്പൈഡർമാൻ സ്റ്റൈലിൽ നടുറോഡിൽ അഭ്യാസം; 15,000 രൂപ പിഴയിട്ട് പോലീസ്
Odisha Spiderman Bike Stunt: റോഡിലൂടെ പോയ മറ്റ് യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും യുവാവിന്റെ അഭ്യാസപ്രകടനം ശല്യമായതായാണ് പരാതി. ഇതിനെല്ലാം പുറമേ, ബൈക്കിൻ്റെ സൈലൻസർ അടക്കം മോഡിഫൈ ചെയ്തു എന്നതാണ് യുവാവിനെതിരായ കുറ്റം. ബൈക്കടക്കം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സിനിമകളിലും കാർട്ടൂണുകളിലും മാസ് ആയിട്ട് നടക്കുന്ന കഥാപാത്രങ്ങളെ എന്നും നമ്മൾ മനസ്സിൽ കൊണ്ടു നടക്കാറുണ്ട്. എന്നാൽ അവയെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് അത്ര നല്ലതായിരിക്കില്ല. അങ്ങനൊരു വൈറൽ വാർത്തയാണ് ഒഡീഷയിൽ നിന്ന് പുറത്തുവരുന്നത്. സ്‌പൈഡർമാൻ വസ്ത്രം ധരിച്ച് ബൈക്കിൽ അഭ്യാസം കാണിച്ച യുവാവിന് വൻതുകയാണ് ഒഡിഷ ട്രാഫിക്ക് പോലീസ് പിഴയിട്ടത്.
ഒഡിഷയിലെ റൂർക്കേലയിൽ ബുധനാഴ്ചയാണ് സംഭവം. ഹെൽമെറ്റ് പോലും ധരിക്കാതെ റോഡിലൂടോ അഭ്യാസം നടത്തിയ യുവാവിന് 15,000 രൂപയാണ് പോലീസ് പിഴയിട്ടത്. തിരക്കേറിയ തെരുവിലൂടെ സ്‌പൈഡർമാന്റെ ഗെറ്റപ്പിൽ ഹെൽമറ്റ് ധരിക്കാതെ അതിവേഗത്തിൽ പാഞ്ഞതിനാണ് പോലീസ് പിടികൂടി പിഴ ഈടാക്കിയത്.
റോഡിലൂടെ പോയ മറ്റ് യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും യുവാവിന്റെ അഭ്യാസപ്രകടനം ശല്യമായതായാണ് പരാതി. ഇതിനെല്ലാം പുറമേ, ബൈക്കിൻ്റെ സൈലൻസർ അടക്കം മോഡിഫൈ ചെയ്തു എന്നതാണ് യുവാവിനെതിരായ കുറ്റം. ബൈക്കടക്കം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അഭ്യാസം നടത്തിയുള്ള യാത്രയ്ക്കിടെ ട്രാഫിക് പോലീസിനെ കണ്ട യുവാവ് പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. തുടർന്നാണ് ട്രാഫിക് പോലീസ് ഇയാളെ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയ്ക്ക് ശേഷം 15,000 രൂപ പിഴയിടുകയായിരുന്നു.
ଫଶିଗଲା ବୁଢିଆଣୀ ପୋଲିସ ପଞ୍ଝାରେ…🕸️🕷️#ViralVideos #SpiderMan #Police #Odisha #TrafficRule @odisha_police @heitibhaina @bhangaaja pic.twitter.com/oTWkjBHLet
— Mukesh Kumar Sahu (@Anchor_Mukesh) August 21, 2025