AP State Assembly Election Results 2024: കിങ്മേക്കർ ചന്ദ്രബാബു നായിഡു, ജഗൻ യുഗത്തിന് ആന്ധ്രയിൽ അന്ത്യം

AP State Assembly Election Results 2024 : ആന്ധ്രയില്‍ മെയ് 13ന് 175 അംഗ നിയമസഭയിലേക്കും 25 ലോക്സഭാ സീറ്റുകളിലേക്കും ഒരേസമയം നടന്ന തിരഞ്ഞെടുപ്പില്‍ 3.33 കോടി വോട്ടുകള്‍ പോള്‍ ചെയ്തു.

AP State Assembly Election Results 2024: കിങ്മേക്കർ ചന്ദ്രബാബു നായിഡു, ജഗൻ യുഗത്തിന് ആന്ധ്രയിൽ അന്ത്യം

Chandrababu-naidu New Abdhra CM

Updated On: 

03 Feb 2025 18:24 PM

ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ചന്ദ്രബാബു നായിഡുവിന്റെ തേരോട്ടം. രാവിലെ 11 മണി വരെയുള്ള ഇലക്ഷൻ കമ്മീഷൻ ഡാറ്റ അനുസരിച്ച്, 127 നിയമസഭാ മണ്ഡലങ്ങളിൽ ടിഡിപി മുന്നേറുന്നു. സഖ്യകക്ഷികളായ തെലുങ്ക് സൂപ്പർ സ്റ്റാർ പവൻ കല്യാണിൻ്റെ പാർട്ടി ആയ ജെ എസ് പിയും ബി ജെ പിയും 17, 7 സീറ്റുകളിൽ ലീഡ് ചെയ്യുന്നതായാണ് വിവരം. വൈഎസ്ആർസിപിയും എതിരാളികളേക്കാൾ വളരെ പിന്നിലാണ്. വെറും 22 സീറ്റുകളിലാണ് ഇവർ ലീഡ് ചെയ്യുന്നത്.

വെന്നിക്കൊടി പാറിച്ച് ചന്ദ്രബാബു നായിഡു കിങ്മേക്കർ

സമ്മർദ്ദങ്ങളുടെ പുറത്താണ് ചന്ദ്രബാബു നായിഡു പോരാട്ടത്തിന് ഇറങ്ങിയത്. സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ സ്വാധീനമില്ലാത്ത ബി.ജെ.പിയെ ഒപ്പം ചേർത്ത നായിഡു ബി.ജെ.പിക്ക് ആറു സീറ്റുകളും ജനസേനയ്ക്ക് രണ്ടു സീറ്റുകളും നൽകി. സംസ്ഥാനം ഭരിക്കുന്ന ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടിക്ക് നിലവിൽ നാലു സീറ്റുകളിൽ മാത്രമാണ് മുന്നേറുന്നത്.

സഖ്യമില്ലാതെ ഒറ്റയ്ക്കായിരുന്നു ജഗൻ തിരഞ്ഞെടുപ്പിനെ നേരിട്ടത് എന്ന സവിശേഷതയും ഉണ്ട്. തെലുങ്ക് ദേശം പാർട്ടി (ടിഡിപി) ആന്ധ്രാപ്രദേശിൽ തിരിച്ചുവരവിന് ഒരുങ്ങിയതോടെ ദേശീയ തിരഞ്ഞെടുപ്പിൽ കിങ്മേക്കറാകാനോരുങ്ങുകയാണ് അദ്ദേഹം.

വിജയം ഉറപ്പിച്ചതോടെ പാർട്ടിപ്രവർത്തകർ ആഹ്ലാദ പ്രകടനം ആരംഭിച്ചു.
ആന്ധ്രയിൽ മെയ് 13ന് 175 അംഗ നിയമസഭയിലേക്കും 25 ലോക്സഭാ സീറ്റുകളിലേക്കും ഒരേസമയം നടന്ന തിരഞ്ഞെടുപ്പിൽ 2,387 സ്ഥാനാർത്ഥികളാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടായിരുന്നത്.

മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി, ടിഡിപി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡു, ജനസേനാ മേധാവി പവൻ കല്യാൺ എന്നിവരാണ് സംസ്ഥാനത്തെ പ്രധാന സ്ഥാനാർത്ഥികൾ. 2019ൽ 49.95 ശതമാനം വോട്ട് വിഹിതത്തോടെ 175 അസംബ്ലി സീറ്റുകളിൽ 151 സീറ്റു നേടിയാണ് വൈഎസ്ആർസിപി വൻ വിജയം കരസ്ഥമാക്കിയത്. അന്ന് ടിഡിപിക്ക് 39.17 ശതമാനം വോട്ടോടെ 23 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. ഇന്ന് ഫലം തിരിഞ്ഞു വന്നിരിക്കുമ്പോൾ കിങ്മേക്കറാകുന്നത് ചന്ദ്രബാബു നായിഡു തന്നെ.

Related Stories
Namma Metro: നമ്മ മെട്രോ വേറെ ലെവലാകുന്നു; ഡിസംബര്‍ 22 മുതല്‍ ട്രെയിന്‍ കാത്തിരിപ്പ് സമയം കുറയും
Nitin Nabin: ഇനി യുവത്വം നയിക്കട്ടെ; ബിജെപിയ്ക്ക് പുതിയ പ്രസിഡന്റ്, ആരാണ് നിതിന്‍ നബിൻ?
Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം