Archita Phukan: ‘അർചിത ഫുക്കാന്’ പിന്നിൽ മുൻ കാമുകൻ; ഫേക്ക് പ്രൊഫൈലിലൂടെ യുവാവ് നേടിയത് 10 ലക്ഷം രൂപ

Pratim Bora Arrested For Creating Archita Phukan: അർചിത ഫുക്കാൻ എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലിന് പിന്നിൽ മുൻ കാമുകൻ. സംഭവത്തിൽ മെക്കാനിക്കൽ എഞ്ചിനീയറായ പ്രാതിം ബോറ അറസ്റ്റിലായി.

Archita Phukan: അർചിത ഫുക്കാന് പിന്നിൽ മുൻ കാമുകൻ; ഫേക്ക് പ്രൊഫൈലിലൂടെ യുവാവ് നേടിയത് 10 ലക്ഷം രൂപ

പ്രാതിം ബോറ

Updated On: 

15 Jul 2025 | 08:50 PM

സമൂഹമാധ്യമങ്ങളിൽ വൈറലായ അർചിത ഫുക്കാൻ എന്ന പ്രൊഫൈലിന് പിന്നിൽ മെക്കാനിക്കൽ എഞ്ചിനീയറായ മുൻ കാമുകൻ. അസം സ്വദേശിയായ പ്രാതിം ബോറ എന്ന 30 വയസുകാരനാണ് പിടിയിലായത്. തനിക്കൊപ്പം മുൻപ് പഠിച്ചിരുന്ന സഹപാഠിയുടെ പേരിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച ഇയാൾ എഐയുടെ സഹായത്തോടെ ചിത്രങ്ങൾ നിർമ്മിച്ച് പോസ്റ്റ് ചെയ്യുകയായിരുന്നു. സബ്സ്ക്രിപ്ഷൻ ഫീച്ചറിലൂടെ ഇയാൾ 10 ലക്ഷത്തിലധികം രൂപ നേടിയെന്നും പോലീസ് പറയുന്നു.

നീലച്ചിത്ര താരമായ കെൻഡ്ര ലസ്റ്റിനൊപ്പമുള്ള ചിത്രം പങ്കുവച്ച് താൻ നീലച്ചിത്രത്തിൽ അഭിനയിക്കുകയാണെന്ന് പ്രഖ്യാപിച്ചതോടെയാണ് അർച്ചിത ഫുക്കാൻ വൈറലായത്. ഇതിന് പിന്നാലെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലെ പേര് ആമിറ ഇഷ്താര എന്ന് മാറ്റിയിരുന്നു. തുടർന്ന് ഈ പ്രൊഫൈലിലെ ചിത്രങ്ങൾ എഐ ജനറേറ്റഡാണെന്ന അഭ്യൂഹങ്ങളും ഉയർന്നു. ഈ അഭ്യൂഹങ്ങൾ ശരിവെക്കുന്നതാണ് ഇപ്പോൾ പോലീസിൻ്റെ കണ്ടെത്തൽ.

ദിബ്രുഗറിൽ താമസിക്കുന്ന പ്രാതിം ബോറ 2022ലാണ് അർചിത ഫുക്കാൻ്റെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയത്. പത്ത് ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഈ വ്യാജ അക്കൗണ്ടിന് ഉണ്ടായിരുന്നത്. ലിങ്ക് ട്രീ എന്ന പ്ലാറ്റ്ഫോമിൽ അർചിത ഫുക്കാൻ്റെ പേരിൽ വെബ് പേജ് ഉണ്ടാക്കി യുവതിയുടെ എഐ അശ്ലീല ചിത്രങ്ങളും പ്രാതിം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ പ്രൊഫൈൽ വൈറലായതിന് പിന്നാലെ തൻ്റെ വ്യാജ പ്രൊഫൈൽ ഇൻസ്റ്റഗ്രാമിൽ കണ്ട യുവതി പരാതിനൽകി. സഹോദരനാണ് പരാതി ഫയൽ ചെയ്തത്.

Also Read: Khalid Al Ameri: യൂട്യൂബർ ഖാലിദ് അൽ അമേരി മലയാള സിനിമയിലേക്ക്; മമ്മൂട്ടി കമ്പനിയുടെ ചിത്രത്തിൽ നിർണായക വേഷം

വ്യാജ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്ന് മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു. ഓപ്പൺ ആർട്ട്, മിഡ്ജേണി തുടങ്ങിയ എഐ ടൂളുകൾ ഉപയോഗിച്ചാണ് പ്രതി ചിത്രങ്ങൾ നിർമ്മിച്ചിരുന്നത്. 2013 മുതൽ 2017 വരെ ഒരു കോളജിൽ ഒരുമിച്ച് പഠിച്ചിരുന്ന ഇരുവരും കുറേ കാലം ഡേറ്റ് ചെയ്തിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇത് അവസാനിപ്പിച്ചതിൻ്റെ പ്രതികാരമായാണ് താൻ യുവതിയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയതെന്ന് പ്രതി പറഞ്ഞതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Related Stories
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ