Chhattisgarh Nuns Arrest: കന്യാസ്ത്രീകളുടെ അറസ്റ്റിൽ ചർച്ചയില്ല; എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി, സഭയിൽ പ്രതിഷേധം

Chhattisgarh Keralite Nuns Arrest: ഗുരുതര വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ജോലിക്കായി എത്തിയ മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ ഛത്തീസ്ഗഡിലെ ദുർഗ റെയിൽവേ സ്റ്റേഷനിൽ എത്തിയ രണ്ട് മലയാളി കന്യാസ്ത്രീകളെയാണ് വെള്ളിയാഴ്ച്ച അറസ്റ്റ് ചെയ്തത്.

Chhattisgarh Nuns Arrest: കന്യാസ്ത്രീകളുടെ അറസ്റ്റിൽ ചർച്ചയില്ല; എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി, സഭയിൽ പ്രതിഷേധം

Parliament

Published: 

28 Jul 2025 12:55 PM

ന്യൂഡൽ​ഹി: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിലായ സംഭവം ചർച്ചചെ്യ്യാതെ സഭ. ഇതുമായി ബന്ധപ്പെട്ട് പാർലമെൻറിൻറെ ഇരു സഭകളിലും പ്രതിഷേധം ശക്തമാകുന്നുവെന്നാണ് റിപ്പോർട്ട്. ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യകടത്തും ആരോപിച്ചാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് കേരള എംപിമാർ നൽകിയ അടിയന്തര പ്രമേയ നോട്ടീസുകൾ ഇരു സഭകളും തള്ളി. ഇരു സഭകളും ഉച്ചയ്ക്ക് 12 മണി വരെ നിർത്തിവച്ചിരിക്കുകയായിരുന്നു.

ഹൈബി ഈഡൻ, ബെന്നി ബഹന്നാൻ, കെ സുധാകരൻ എന്നീ എംപിമാരാണ് കന്യാസ്ത്രീകളുടെ അറസ്റ്റിൽ സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ ഇരു സഭകളും ആവശ്യം തള്ളുകയായിരുന്നു. ഇതോടെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രം​ഗത്തെത്തുകയായിരുന്നു. പ്രതിഷേധത്തെ തുടർന്ന് ഇരു സഭകളും നിർത്തിവയ്ക്കുകയായിരുന്നു.

​ഗുരുതര വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. നിർബന്ധിത മത പരിവർത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷൻ 4 ബിഎൻഎസ് 143 ഉം ആണ് ചുമത്തപ്പെട്ടിരിക്കുന്നത്. പത്തുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. ഇവർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

ജോലിക്കായി എത്തിയ മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ ഛത്തീസ്ഗഡിലെ ദുർഗ റെയിൽവേ സ്റ്റേഷനിൽ എത്തിയ രണ്ട് മലയാളി കന്യാസ്ത്രീകളെയാണ് വെള്ളിയാഴ്ച്ച അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം, എന്നിവ ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. കെട്ടിച്ചമച്ച കള്ള കേസാണെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇടപെടണമെന്നും കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയും (സിബിസിഐ) ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

കണ്ണൂർ തലശേരി ഉദയഗിരി ഇടവകാംഗമായ ഒരാളാണ് അറസ്റ്റിലായ കന്യാസ്ത്രീ, മറ്റൊരാൾ അങ്കമാലി എളവൂർ ഇടവകാംഗമാണ്. ഇരുവരെയും വെള്ളിയാഴ്ചയാണ് അറസ്റ്റ് ചെയ്ത്. അതിനിടെ മനുഷ്യക്കടത്തിനും നിർബന്ധിത മതപരിവർത്തനത്തിനും പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബജ്‌റംഗ്ദൾ അംഗങ്ങൾ ജിആർപി പോലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ