AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BJP: വനിതാ പോലീസ് ഓഫീസർക്കെതിരെ ലൈംഗികാതിക്രമം; ബിജെപി നേതാവിനെതിരെ കേസ്

Case Against BJP Leader For Assaulting Woman Police Officer: വനിതാ പോലീസ് ഓഫീസർക്കെതിരായ ലൈംഗികാതിക്രമത്തിൽ ബിജെപി നേതാവിനെതിരെ കേസ്. കേന്ദ്രമന്ത്രി പങ്കെടുത്ത പൊതു പരിപാടിക്കിടെയായിരുന്നു സംഭവം.

BJP: വനിതാ പോലീസ് ഓഫീസർക്കെതിരെ ലൈംഗികാതിക്രമം; ബിജെപി നേതാവിനെതിരെ കേസ്
പ്രതീകാത്മക ചിത്രംImage Credit source: Unsplash
Abdul Basith
Abdul Basith | Published: 26 Jun 2025 | 07:07 AM

വനിതാ പോലീസ് ഓഫീസർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ബിജെപി നേതാവിനെതിരെ കേസ്. ഈ മാസം 23ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പങ്കെടുത്ത ഒരു പൊതു പരിപാടിയുടെ വേദിക്കരികിൽ വച്ചായിരുന്നു സംഭവം. ബിജെപി നേതാവിനെതിരെ ഭാരതീയ ന്യായ സൻഹിതയുടെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

പൂനെ സിറ്റി യൂണിറ്റ് ജനറൽ സെക്രട്ടറി പ്രമോദ് കോന്ധ്റെയ്ക്കെതിരെയാണ് പോലീസ് നടപടി. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉൾപ്പെടെ വിവിധ ബിജെപി നേതാക്കൾ പങ്കെടുത്ത ഒരു പൊതു പരിപാടിയുടെ വേദിക്കരികിൽ വച്ച് പ്രമോദ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നതാണ് കേസ്. ഉദ്യോഗസ്ഥയെ മോശമായ രീതിയിൽ ഇയാൾ സ്പർശിക്കുകയായിരുന്നു എന്ന് പൂനെ സിറ്റി പോലീസ് പറയുന്നു. ഇവിടെയുണ്ടായിരുന്ന സിസിടിവികളിൽ ദൃശ്യം റെക്കോർഡ് ആയിട്ടുണ്ട്. നിലവിൽ പോലീസ് ഈ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. സംഭവത്തിൽ ബിജെപി നേതാവിനെതിരെ ഒരു സാക്ഷി മൊഴിനൽകിയി. അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ പ്രമോദ് തള്ളി.

Also Read: Property Dispute: സ്വത്തിന് വേണ്ടി മക്കളുടെ തർക്കം, നാല് കോടി രൂപയുടെ സ്വത്ത് രേഖകൾ ക്ഷേത്രത്തിൽ ഉപേക്ഷിച്ച് മുൻ സൈനികൻ

സംഭവത്തെ തുടർന്ന് പാർട്ടി സ്ഥാനങ്ങൾ പ്രമോദ് രാജിവച്ചിട്ടുണ്ട്. അന്വേഷണം അവസാനിക്കുമ്പോൾ അദ്ദേഹം കുറ്റക്കാരനാണെങ്കിൽ നടപടിയെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. “സംഭവം അറിഞ്ഞതിനെ തുടർന്ന് ഞങ്ങൾ പ്രമോദ് കോന്ധ്റെയുമായി സംസാരിച്ചിരുന്നു. അന്വേഷണം കഴിയുന്നത് വരെ അദ്ദേഹം സ്വമേധയാ പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും രാജിവച്ചു. അന്വേഷണത്തിനിടെ സത്യം തെളിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ വേണ്ട നടപടി സ്വീകരിക്കും.”- ബിജെപി സിറ്റി പ്രസിഡൻ്റ് ധീരജ് ഘട്ടെ പറഞ്ഞു.