AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bomb Hoax Emails: പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവാവിന്റെ പേരില്‍ വ്യാജ ബോംബ് ഭീഷണികള്‍ അയച്ചു; യുവതി പിടിയില്‍

Techie Woman Send Bomb Hoax Emails: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇവര്‍ രാജ്യത്തെ ഇരുപതിലധികം സ്ഥലങ്ങളിലേക്ക് അയച്ചത് വ്യാജ ബോംബ് ഭീഷണികളാണ്. സ്‌റ്റേഡിയങ്ങള്‍, സ്‌കൂളുകള്‍, വിമാനത്താവളങ്ങള്‍, ആശുപത്രികള്‍ തുടങ്ങി പലതും ജോഷില്‍ഡ അയച്ച സന്ദേശങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.

Bomb Hoax Emails: പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവാവിന്റെ പേരില്‍ വ്യാജ ബോംബ് ഭീഷണികള്‍ അയച്ചു; യുവതി പിടിയില്‍
പ്രതീകാത്മക ചിത്രം Image Credit source: Caspar Benson/Getty Images
shiji-mk
Shiji M K | Updated On: 26 Jun 2025 09:02 AM

പ്രതികാരങ്ങള്‍ പലവിധത്തിലുണ്ട്, എന്നാല്‍ ചിലര്‍ നടത്തുന്ന പ്രതികാര പ്രവൃത്തികള്‍ മറ്റൊരാളുടെ ജീവിതത്തെ പൂര്‍ണമായും താറുമാറാക്കുന്നു. ഒരു ടെക്കി യുവതി നടത്തിയ പ്രതികാര നടപടിയാണ് രാജ്യത്തെയാകെ നടുക്കിയിരിക്കുന്നത്. ചെന്നൈയിലെ ഡെലോയിറ്റില്‍ റോബോട്ടിക്‌സ് എഞ്ചിനീയറും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ജോഷില്‍ഡയുടെ പ്രതികാരമാണ് നാടിനെ നടുക്കിയത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇവര്‍ രാജ്യത്തെ ഇരുപതിലധികം സ്ഥലങ്ങളിലേക്ക് അയച്ചത് വ്യാജ ബോംബ് ഭീഷണികളാണ്. സ്‌റ്റേഡിയങ്ങള്‍, സ്‌കൂളുകള്‍, വിമാനത്താവളങ്ങള്‍, ആശുപത്രികള്‍ തുടങ്ങി പലതും ജോഷില്‍ഡ അയച്ച സന്ദേശങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.

എന്നാല്‍ എന്തിനാണ് ജോഷില്‍ഡ ഇങ്ങനെ ചെയ്തതെന്നാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. തന്റെ സഹപ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു ജോഷില്‍ഡയുടെ ലക്ഷ്യം. അയാളെ ജോഷില്‍ഡ പ്രണയിച്ചിരുന്നു. എന്നാല്‍ ഈ പ്രണയം യുവാവ് നിരസിച്ചു. പിന്നീട് അയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തതോടെയാണ് ജോഷില്‍ഡ പ്രതികാര നടപടികളിലേക്ക് കടന്നത്.

ജോഷില്‍ഡ് അയച്ച സന്ദേശങ്ങള്‍ മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, കര്‍ണാടക, കേരളം, ബീഹാര്‍, ആന്ധ്രാപ്രദേശ്, തെലങ്കാന, പഞ്ചാബ് എന്നിങ്ങനെ 11 സംസ്ഥാനങ്ങളില്‍ പരിഭ്രാന്തി പരത്തി. ഓരോ സന്ദേശങ്ങള്‍ എത്തുമ്പോഴും പോലീസ് ബോംബ് ഭീഷണി ഉയര്‍ന്ന സ്ഥലങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. തിരിച്ചില്‍ നടത്തിയതിന് ശേഷം സന്ദേശം തെറ്റാണെന്ന് സ്ഥിരീകരിക്കുന്നതാണ് പതിവ്.

ഡാര്‍ക്ക് വെബും എന്‍ക്രിപ്റ്റ് ചെയ്ത ഇമെയില്‍ ഐഡികളും, പാകിസ്ഥാന്‍ വിപിഎന്‍ എന്നിവ ഉപയോഗിച്ചാണ് യുവാവിന്റെ പേരില്‍ ജോഷില്‍ഡ സന്ദേശങ്ങള്‍ അയച്ചിരുന്നതെന്ന് പോലീസ് പറയുന്നു. എയര്‍ ഇന്ത്യ വിമാനം അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ടതിന് തൊട്ടടുത്ത ദിവസം കോളേജ് അധികൃതര്‍ക്ക് ഒരു സന്ദേശം ലഭിച്ചു. ഞങ്ങള്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ത്തു. നേരത്തെ നിങ്ങള്‍ കരുതിയത് ഭീഷണികളെല്ലാം വ്യാജമാണെന്നാണ്. എന്നാല്‍ ഇപ്പോള്‍ മനസിലായില്ലേ എത്രത്തോളം ഗൗരവമുള്ളതാണെന്ന് എന്ന് പറഞ്ഞുകൊണ്ടുള്ളതായിരുന്നു ആ ഇമെയില്‍.

Also Read: BJP: വനിതാ പോലീസ് ഓഫീസർക്കെതിരെ ലൈംഗികാതിക്രമം; ബിജെപി നേതാവിനെതിരെ കേസ്

ഈ മെയിലിന് പിന്നാലെ നടത്തിയ അന്വേഷണമാണ് പോലീസിനെ ജോഷില്‍ഡെയിലേക്ക് എത്തിച്ചത്. ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ജോഷില്‍ഡ ശ്രമിച്ചിരുന്നുവെങ്കിലും സാങ്കേതിക പിഴവ് സംഭവിച്ചതോടെ അഹമ്മദാബാദ് പോലീസിന് പ്രതിയിലേക്കുള്ള യാത്ര എളുപ്പമായി. പിന്നാലെ ജോഷില്‍ഡയെ അറസ്റ്റ് ചെയ്തു.