Pahlagam Attack: പഹൽഗാമിലേത് സുരക്ഷാ വീഴ്ച, ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്ന് ജമ്മു കശ്മീർ ലെഫ്. ഗവർണർ
Pahalgam terror attack: ആക്രമണത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്നും പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും മനോജ് സിന്‍ഹ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗവർണറുടെ ഏറ്റുപറച്ചിൽ.
ശ്രീനഗർ: പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷ വീഴ്ച സമ്മതിച്ച് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ മനോജ് സിൻഹ. ആക്രമണത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്നും പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും മനോജ് സിന്‍ഹ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗവർണറുടെ ഏറ്റുപറച്ചിൽ.
വിനോദ സഞ്ചാരികളെ ഭീകരര്‍ ഉന്നം വയ്ക്കില്ലെന്നായിരുന്നു അതുവരെയുള്ള ധാരണ. ആക്രമണം നടന്നയിടം തുറന്ന പുൽമേടാണ്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് അവിടെ ജോലി ചെയ്യാനുള്ള സ്ഥലമോ സൗകര്യമോ ഇല്ലായിരുന്നു. അവിടെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് താവളമോ, മറ്റ് ക്രമീകരണങ്ങളോ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും ഗവർണർ മനോജ് സിൻഹ പറഞ്ഞു.
പാക് സ്പോണ്‍സേര്‍ഡ് ഭീകരാക്രണമാണ് നടന്നത്. വര്‍ഗീയ ചേരിതിരിവിനാണ് പാകിസ്ഥാന്‍ ശ്രമിച്ചത്. എന്നാൽ ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനെ നിശബ്ദമാക്കി. ഏതൊരു ഭീകരാക്രണമെത്തേയും യുദ്ധമായി കണ്ട് തിരിച്ചടിക്കുമെന്നതാണ് ഇന്ത്യയുടെ സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, കേസില്‍ എന്‍ഐഎ നടത്തിയ അറസ്റ്റുകള്‍ പ്രാദേശിക പങ്കാളിത്തത്തെ സൂചിപ്പിക്കുന്നുണ്ടെന്നും മനോജ് സിൻഹ വ്യക്തമാക്കി. തിങ്കളാഴ്ച പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങാനിരിക്കെ മനോജ് സിന്‍ഹയുടെ കുറ്റസമ്മതം ചര്‍ച്ചകള്‍ക്ക് വഴിവച്ചേക്കാം എന്നാണ് സൂചന.