Local Holiday: നാളെ ഉച്ചകഴിഞ്ഞ് സ്കൂളിനു മാത്രമല്ല ഓഫീസുകൾക്കും അവധിയാണേ… ഈ താലൂക്കുകാർ ശ്രദ്ധിക്കുക
Kerala Holiday Alert: ഈ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാകും. എന്നാൽ മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമല്ല. പരീക്ഷകൾക്ക് യാതൊരു മാറ്റവും ഉണ്ടായിരിക്കുന്നതല്ല.
തിരുവനന്തപുരം: പ്രശസ്തമായ വെട്ടുകാട് തിരുന്നാൾ കൊടിയേറ്റ് പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിലെ രണ്ട് താലൂക്കുകൾക്ക് വെള്ളിയാഴ്ച (നവംബർ 14) ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം താലൂക്കിനും നെയ്യാറ്റിൻകര താലൂക്കിനുമാണ് അവധിയുള്ളത്.
മുൻപ് നെയ്യാറ്റിൻകര താലൂക്കിന്റെ ഭാഗമായിരുന്ന, ഇപ്പോൾ കാട്ടാക്കട താലൂക്കിന്റെ ഭാഗമായ പ്രദേശങ്ങൾക്കും അവധി ബാധകമായിരിക്കും എന്നാണ് വിവരം.
Also read – നിയമസഭയിലേക്ക് മത്സരിക്കുമോ… പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ
ഈ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാകും. എന്നാൽ മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമല്ല. പരീക്ഷകൾക്ക് യാതൊരു മാറ്റവും ഉണ്ടായിരിക്കുന്നതല്ല.
തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമാണ് വെട്ടുകാട് മാദ്രെ-ദെ-ദെവൂസ് ദേവാലയം. ഇവിടെ നടക്കുന്ന പ്രധാന വാർഷിക തിരുന്നാളിൻ്റെ ഔദ്യോഗിക തുടക്കമാണ് കൊടിയേറ്റ്. കൊടിയേറ്റത്തോടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. ഈ ദിവസങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും പ്രദക്ഷിണങ്ങളും നടക്കും.
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ലാറ്റിൻ കത്തോലിക്കാ ദേവാലയങ്ങളിൽ ഒന്നായ ഇവിടെ, തിരുന്നാളിന് ആയിരക്കണക്കിന് തീർത്ഥാടകർ എത്തിച്ചേരാറുണ്ട്. ഈ ആഘോഷത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്ത് കൊടിയേറ്റ് ദിവസം തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിൽ പ്രാദേശിക അവധി പ്രഖ്യാപിക്കാറുണ്ട്.