Helicopter Landing: ഹെലികോപ്റ്റർ ഹൈവേയിൽ ലാൻ്റ് ചെയ്തു: കേദാർനാഥിൽ അപകടങ്ങളിപ്പോൾ സ്ഥിരം
Viral Video Helicopter Landing : മെയ് 8-ന് ഉത്തരകാശി ജില്ലയിലെ ഗംഗ്നാനിക്ക് സമീപം ഗംഗോത്രി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്റർ തകർന്ന് അഞ്ച് സ്ത്രീകളും പൈലറ്റും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു

കേദാർനാഥിലേക്ക് പോകുകയായിരുന്ന ഒരു ഹെലികോപ്റ്റർ ടേക്ക് ഓഫിനിടെ സാങ്കേതിക തകരാർ മൂലം ഉത്തരാഖണ്ഡിലെ ഹൈവേയിൽ ലാൻ്റ് ചെയ്തു. അഞ്ച് തീർത്ഥാടകരുമായി ഉച്ചയ്ക്ക് 12.52 ന് ബരാസു ബേസിൽ നിന്നാണ് ഹെലികോപ്റ്റർ പറന്നുയർന്നത് 10 മിനിട്ടിനുള്ളിലാണ് അപകടം. കോപ്റ്ററിൻ്റെ റോട്ടർ ബ്ലേഡ് തട്ടി ഒരു കാറിന് കേടുപാടുകൾ വന്നതൊഴിച്ചാൽ മറ്റ് ആർക്കും പരിക്കില്ല. ഹെലികോപ്റ്റർ ഹൈവേയിൽ നിന്ന് മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
മെയ് 8 ന് ഉത്തരകാശി ജില്ലയിലെ ഗംഗ്നാനിക്ക് സമീപം ഗംഗോത്രി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്റർ തകർന്ന് അഞ്ച് സ്ത്രീകളും പൈലറ്റും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെടുകയും ഒരു യാത്രക്കാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മെയ് 12 ന്, ബദരീനാഥിൽ നിന്ന് സെർസിയിലേക്ക് തീർത്ഥാടകരുമായി പോയ ഹെലികോപ്റ്ററും കാലാവസ്ഥ മോശമായതിനാൽ ഉഖിമത്തിലെ ഒരു സ്കൂൾ കളിസ്ഥലത്ത് അടിയന്തരമായി ലാൻഡിംഗ് നടത്തേണ്ടിവന്നിരുന്നു.
വീഡിയോ കാണാം
🚨 Helicopter crash-lands near Kedarnath, the fourth chopper mishap on the Char Dham route in 30 days. pic.twitter.com/YOaj98SIGO
— Indian Tech & Infra (@IndianTechGuide) June 7, 2025
മെയ് 17 ന്, എയിംസ് ഋഷികേശിൽ നിന്നുള്ള ഒരു ഹെലി ആംബുലൻസ് ഉത്തരാഖണ്ഡിലെ കേദാർനാഥ് ഹെലിപാഡിന് സമീപം ഇടിച്ചുകയറി കേടുപാടുകൾ സംഭവിച്ചിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടർ, പൈലറ്റ്, മെഡിക്കൽ സ്റ്റാഫ് എന്നിവർ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. അതേസമയം ക്ഷേത്രത്തിലേക്കുള്ള ഹെലികോപ്റ്റർ ഷട്ടിൽ സർവീസിന് നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് കേദാർനാഥ് ഹെലി സർവീസ് നോഡൽ ഓഫീസർ രാഹുൽ ചൗബെ പറഞ്ഞു, സംഭവം