AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

‘ഗ്ലോബൽ വോയ്‌സസ് വൺ വിഷൻ’: അപ്പോളോ ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഹെൽത്ത് ഡയലോഗ് 30, 31 തീയതികളിൽ

അപ്പോളോ ഹോസ്പിറ്റൽസ് സംഘടിപ്പിക്കുന്ന 13-ാമത് 'ഇന്റർനാഷണൽ ഹെൽത്ത് ഡയലോഗ്' (ഐഎച്ച്ഡി) ജനുവരി 30, 31 തീയതികളിൽ ഹൈദരാബാദിൽ നടക്കും

‘ഗ്ലോബൽ വോയ്‌സസ് വൺ വിഷൻ’: അപ്പോളോ ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഹെൽത്ത് ഡയലോഗ് 30, 31 തീയതികളിൽ
Apollo Hospitals
Jayadevan AM
Jayadevan AM | Published: 09 Jan 2026 | 07:22 PM

ഹൈദരാബാദ്: രോഗികളുടെ സുരക്ഷ, ആരോഗ്യ സംരക്ഷണ നവീകരണം, സാങ്കേതികവിദ്യകൾ, ചികിത്സാ മേഖലയിലെ മാറ്റങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനായി അപ്പോളോ ഹോസ്പിറ്റൽസ് സംഘടിപ്പിക്കുന്ന 13-ാമത് ‘ഇന്റർനാഷണൽ ഹെൽത്ത് ഡയലോഗ്’ (ഐഎച്ച്ഡി) ജനുവരി 30, 31 തീയതികളിൽ ഹൈദരാബാദിൽ നടക്കും. ‘ഗ്ലോബൽ വോയ്‌സ്, വൺ വിഷൻ’ എന്നതാണ് ഈ വർഷത്തെ പ്രമേയം. ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ കെട്ടിപ്പടുക്കുക എന്ന പൊതു ലക്ഷ്യത്തിലേക്കുള്ള ആശയങ്ങള്‍ ചര്‍ച്ചയാകും.

ആരോഗ്യരംഗത്തെ ഡിജിറ്റൽ പരിവർത്തനം ഉള്‍പ്പെടെയുള്ളവ പ്രധാന ചര്‍ച്ചാ വിഷയങ്ങളാകും. ആരോഗ്യ സംരക്ഷണത്തിന്റെ അടുത്ത യുഗത്തെ രൂപപ്പെടുത്തുന്ന ‘ഡൈനാമിക് ഗ്ലോബല്‍ പ്ലാറ്റ്‌ഫോമാ’യി ഇന്റർനാഷണൽ ഹെൽത്ത് ഡയലോഗ് മാറിയെന്ന്‌ അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടർ ഡോ. സംഗീത റെഡ്ഡി പറഞ്ഞു.

എഐ, ഡാറ്റ, ഡിജിറ്റല്‍ ഇക്കോസിസ്റ്റം എന്നിവ പ്രയോജനപ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്. ആരോഗ്യ സംരക്ഷണത്തെ കൂടുതൽ സുസ്ഥിരമാക്കുന്നത് ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങളാണ് ഐഎച്ച്ഡി മുന്നോട്ടുവയ്ക്കുന്നത്. ഓരോ നവീകരണവും പുരോഗതിക്കും, മനുഷ്യരെ സേവിക്കാനുള്ളതുമാകണമെന്ന് ഇത് വ്യക്തമാക്കുന്നു.

പ്രധാന ചർച്ചാ വിഷയങ്ങൾ

ഇന്റർനാഷണൽ പേഷ്യന്റ് സേഫ്റ്റി കോൺഫറൻസ് (IPSC), ഹെൽത്ത് കെയർ ഓപ്പറേഷൻസ് ആൻഡ് പേഷ്യന്റ് എക്സ്പീരിയൻസ് (HOPE), ട്രാൻസ്ഫോർമിങ് ഹെൽത്ത് കെയർ വിത്ത് ഐടി (THIT), ക്ലിനിക്കൽ സിഎംഇ സീരീസ് (CLINOVATE) എന്നീ നാല് പ്രധാന മേഖലകളിലായിരിക്കും ഇത്തവണത്തെ ചർച്ചകൾ.

റിപ്പബ്ലിക് ഓഫ് നൈജർ, പപ്പുവ ന്യൂ ഗിനിയ, റിപ്പബ്ലിക് ഓഫ് കോംഗോ, ബെർമുഡ എന്നിവിടങ്ങളിൽ നിന്നുള്ള ആരോഗ്യ മന്ത്രിമാരും, ഗ്ലോബൽ ഹെൽത്ത് കെയർ ക്വാളിറ്റി രംഗത്തെ പ്രമുഖരായ ഡോ. ജോനാഥൻ പെർലിൻ, ഡോ. കാർസ്റ്റൺ ഏംഗൽ, ഡോ. ഡീൻ ഹോ, ഡോ. അതുൽ മോഹൻ കൊച്ചാർ, ഡോ. നീലം ധിംഗ്ര, ഡോ. ഇയാൽ സിംലിച്മാൻ തുടങ്ങിയവരും പങ്കെടുക്കും.

രോഗീസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സ്മാർട്ട് സൊല്യൂഷനുകൾ കണ്ടെത്തുന്നതിനുള്ള ‘ Safe-A-Thon’, ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ഹെൽത്ത് സ്റ്റാർട്ടപ്പ് കമ്മ്യൂണിറ്റിയായ ‘THNX’ എന്നിവയും പ്രത്യേകതകളാണ്. ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ഡയലോഗിന് ആരോഗ്യരംഗത്ത് മികച്ച മാറ്റം സൃഷ്ടിക്കാന്‍ മുന്‍വര്‍ഷങ്ങളില്‍ സാധിച്ചിട്ടുണ്ട്.

ഹൈദരാബാദിൽ നടക്കുന്ന 2026 പതിപ്പ് പ്ലീനറി ചർച്ചകൾ, ഇന്നൊവേഷൻ ഷോകേസുകൾ, ടെക്നോളജി ഡെമോൺസ്ട്രേഷനുകൾ, ആഗോള നെറ്റ്‌വർക്കിംഗ് ഫോറങ്ങൾ എന്നിവയിലൂടെ അത് കൂടുതല്‍ ശക്തമാക്കും. ഇവന്റ് വെബ്സൈറ്റ്: https://internationalhealthdialogue.com/
www.patient-safety.co.in, https://www.hopeconference.co.in/.

രാജ്യത്ത് ആരോഗ്യരംഗത്ത് മുന്‍പന്തിയിലുള്ള അപ്പോളോ 1983ല്‍ ഡോ പ്രതാപ് റെഡ്ഡി ചെന്നൈയില്‍ ആശുപത്രി തുറന്നപ്പോള്‍ മുതല്‍ വന്‍ മുന്നേറ്റമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇന്ന്, 74 ആശുപത്രികളിലായി 10,400-ലധികം കിടക്കകളും, 6,800ലധികം ഫാർമസികളും, 2,900ലധികം ക്ലിനിക്കുകളും, 500 ലധികം ടെലിമെഡിസിൻ സെന്ററുകളുമുള്ള ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ പ്ലാറ്റ്‌ഫോമാണ് അപ്പോളോ.

3,00,000-ത്തിലധികം ആൻജിയോപ്ലാസ്റ്റികളും 5,00,000 ശസ്ത്രക്രിയകളും നടത്തിയിട്ടുള്ള ലോകത്തിലെ മുൻനിര കാർഡിയാക് സെന്ററുകളിൽ ഒന്നാണിത്. ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ, ഉപകരണങ്ങൾ, ചികിത്സാ പ്രോട്ടോക്കോളുകൾ എന്നിവ കൊണ്ടുവരുന്നതിനായി അപ്പോളോ ഗവേഷണത്തിലും നവീകരണത്തിലും
മുന്നേറ്റം സാധ്യമാക്കുന്നു.