Bengaluru Metro: വിദ്യാർത്ഥികൾക്ക് താങ്ങാവുന്ന തുകയിൽ മെട്രോ പാസുകൾ വേണം; പ്രത്യേക ക്യാമ്പെയിനുമായി ആം ആദ്മി പാർട്ടി

Bengaluru Metro Student Pass: ബെംഗളൂരു മെട്രോയിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പാസ് അനുവദിക്കണമെന്ന് ആം ആദ്മി പാർട്ടി യൂത്ത് വിങ്. മെട്രോ ടിക്കറ്റുകളുടെ ഉയർന്ന നിരക്ക് പരിഹരിക്കാൻ പാസുകൾ അനുവദിക്കണമെന്നാണ് ആവശ്യം.

Bengaluru Metro: വിദ്യാർത്ഥികൾക്ക് താങ്ങാവുന്ന തുകയിൽ മെട്രോ പാസുകൾ വേണം; പ്രത്യേക ക്യാമ്പെയിനുമായി ആം ആദ്മി പാർട്ടി

ബെംഗളൂരു മെട്രോ

Published: 

09 Jan 2026 | 11:05 AM

വിദ്യാർത്ഥികൾക്ക് താങ്ങാവുന്ന തുകയിൽ ബെംഗളൂരു മെട്രോ പാസുകൾ അനുവദിക്കണമെന്ന് ആം ആദ്മി പാർട്ടി. മെട്രോ ടിക്കറ്റുകളുടെ നിരക്ക് വളരെ ഉയർന്നതാണെന്നും ഇത് പരിഹരിക്കാൻ മെട്രോ പാസുകൾ അനുവദിക്കണം എന്നുമാണ് ആം ആദ്മി പാർട്ടി യൂത്ത് വിങിൻ്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പാർട്ടി ഒരു ഒപ്പ് ശേഖരണ യജ്ഞം ആരംഭിച്ചിട്ടുണ്ട്.

നഗരത്തിലെ കോളജുകൾ കേന്ദ്രീകരിച്ചാണ് ഒപ്പുശേഖരണം നടക്കുന്നത്. ഇവിടെയുള്ള വിദ്യാർത്ഥികളുടെ ഒപ്പുകൾ ശേഖരിച്ച് സർക്കാരിന് നിവേദനം സമർപ്പിക്കാനാണ് തീരുമാനം. നഗരത്തിലെ ഉയർന്ന ട്രാഫിക് ബ്ലോക്ക് കാരണം വിദ്യാർത്ഥികൾ ബുദ്ധിമുട്ടുകയാണ്. ഇതിന് ഒരു പരിഹാരമാണ് ബെംഗളൂരു മെട്രോ. എന്നാൽ, മെട്രോ ടിക്കറ്റിൻ്റെ ഉയർന്ന നിരക്കുകൾ കാരണം ഇതിലും പ്രതിസന്ധി നേരിടുകയാണ്. കുറഞ്ഞ തുക ഈടാക്കുന്ന മെട്രോ പാസുകൾ വിദ്യാർത്ഥികൾക്ക് സഹായകമാവുമെന്ന് ആം ആദ്മി പാർട്ടി യൂത്ത് വിങ് പറയുന്നു. ഗതാഗതച്ചിലവുകളെപ്പറ്റി ആശങ്കപ്പെടാതെ, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് യാത്ര ചെയ്യാൻ ഇത് വിദ്യാർത്ഥികളെ സഹായിക്കുമെന്നും പാർട്ടി പറയുന്നു.

Also Read: Namma Metro: മഡവരയിൽ നിന്ന് തുമകുരുവിലേക്ക് മെട്രോയെത്തി; ബെംഗളൂരു യാത്ര ഇനി അതിവേഗം

നിലവിൽ വിദ്യാർത്ഥികൾക്ക് പ്രത്യേകമായി ബെംഗളൂരു മെട്രോ പാസുകൾ അനുവദിക്കുന്നില്ല. നിലവിലെ മെട്രോ പാസുകളിൽ പ്രതിമാസ പാസിന് 1500 രൂപയാണ് നൽകേണ്ടത്. പർപ്പിൾ, ഗ്രീൻ, യെല്ലോ എന്നീ ഏത് ലൈനിലും എപ്പോഴും യാത്ര ചെയ്യാം. വർഷികിൻ്റെ സ്മാർട്ട് കാർഡിൽ അഞ്ച് മുതൽ 10 ശതമാനം വരെ ഡിസ്കൗണ്ടും നൽകുന്നുണ്ട്. ഇതൊന്നും വിദ്യാർത്ഥികളെ സഹായിക്കുന്നതല്ലെന്ന് ആം ആദ്മി പാർട്ടി യൂത്ത് വിങ് പറയുന്നു.

അതേസമയം, ബെംഗളൂരു മെട്രോ ബെംഗളൂരുവിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്. മഡവരയ്ക്കും തുമകുരുവിനും ഇടയിലാണ് നഗരത്തിന് പുറത്തുള്ള ആദ്യ മെട്രോ പാത. 69.60 കിലോമീറ്റര്‍ നീളത്തിലാവും ഈ പാത.

ബജറ്റ്, പണവുമായി ബന്ധമില്ല, വാക്ക് വന്ന വഴി
മയിൽപ്പീലി വച്ചാൽ വീട്ടിൽ പല്ലി വരില്ല... സത്യമാണോ, കാരണം
പച്ചമുളക് കേടുവരാതിരിക്കാൻ എന്താണ് വഴി? ഇത് ചെയ്യൂ
തക്കാളി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്..?
Viral Video : നടുറോഡിൽ പൊരിഞ്ഞ അടി, റോഡ് മൊത്തം ബ്ലോക്കായി
അറസ്റ്റിലായ തന്ത്രിയെ കൊല്ലം വിജിലൻസ് കോടതിയിൽ എത്തിച്ചപ്പോൾ
തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിക്കാതെ ദേവസ്വം ബോർഡ് പ്രസിഡൻ്റ്
അറസ്റ്റിലായ തന്ത്രിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ