AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: ചെപ്പോക്കിലെ ആ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നത്; സഞ്ജുവിന്റെ ‘മോശം സമയം’ മാറുമോ?

Sanju Samson's performance stats at Chepauk Stadium: സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസണ്‍ കളിക്കുമെന്നാണ് പ്രതീക്ഷ. ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിന് ഇതുവരെ സാധിച്ചിട്ടില്ല.

Sanju Samson: ചെപ്പോക്കിലെ ആ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നത്; സഞ്ജുവിന്റെ ‘മോശം സമയം’ മാറുമോ?
സഞ്ജു സാംസൺ പരിശീലനത്തിനിടെImage Credit source: PTI
Jayadevan AM
Jayadevan AM | Published: 26 Feb 2026 | 02:44 PM

സിംബാബ്‌വെയ്‌ക്കെതിരായ സൂപ്പര്‍ എട്ട് മത്സരത്തില്‍ സഞ്ജു സാംസണ്‍ കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടാകുമെന്ന് ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കൊട്ടക് സൂചന നല്‍കിയിരുന്നു. മോശം ഫോമിലുള്ള അഭിഷേക് ശര്‍മ, തിലക് വര്‍മ എന്നിവരില്‍ ആര്‍ക്കെങ്കിലും പകരം സഞ്ജുവിനെ പരിഗണിക്കാനാണ് സാധ്യത. അവസാന നിമിഷം കാര്യങ്ങള്‍ മാറിമറിയുമോയെന്നും വ്യക്തമല്ല.

താരതമ്യേന ദുര്‍ബലരെങ്കിലും ടി20 ലോകകപ്പില്‍ മിന്നും ഫോമിലായിരുന്നു സിംബാബ്‌വെ. കരുത്തരായ ഓസീസിനെയും, ശ്രീലങ്കയെയും അട്ടിമറിച്ചു. അതുകൊണ്ട് തന്നെ സിംബാബ്‌വെയെ എഴുതിത്തള്ളാനുകമാകില്ല. ഇന്ത്യയ്ക്കിത് ജീവന്‍-മരണ പോരാട്ടമാണ്. അപ്രതീക്ഷിതമായി ഒരു തോല്‍വി വഴങ്ങിയാല്‍ പുറത്താകുമെന്നുറപ്പ്. മികച്ച റണ്‍ റേറ്റില്‍ വിജയിക്കുക മാത്രമാണ് ലക്ഷ്യം.

ഇന്ന് അവസരം ലഭിച്ചാല്‍ സഞ്ജു സാംസണിന്റെ കരിയറില്‍ അത് നിര്‍ണായകമാകും. പ്രകടനം മോശമായാല്‍ അത് സഞ്ജുവിനെ പുറത്തേക്ക് വഴിയൊരുക്കുമെന്നുറപ്പ്. മികച്ച പ്രകടനം സാധ്യമായാല്‍ ടീമിലെ സ്ഥാനം തല്‍ക്കാലത്തേങ്കിലും ഉറപ്പിക്കാം.

Also Read: India vs Zimbabwe: വിക്കറ്റ് കീപ്പിങ് ഗ്ലൗസും സഞ്ജുവിന്റെ കൈയ്യില്‍; ബിസിസിഐ ഒരു വലിയ സിഗ്നല്‍ തന്നിട്ടുണ്ട്‌

ചെപ്പോക്കിലെ കണക്കുകള്‍

സിംബാബ്‌വെയ്‌ക്കെതിരായ പോരാട്ടം നടക്കുന്ന ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിന് ഇതുവരെ സാധിച്ചിട്ടില്ല. ഐപിഎല്ലില്‍ സഞ്ജുവിന് മിന്നും പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാത്ത അപൂര്‍വം സ്റ്റേഡിയങ്ങളിലൊന്നാണ് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയം.

ഇവിടെ 12-ല്‍ താഴെ മാത്രമാണ് സഞ്ജുവിന്റെ ബാറ്റിങ് ആവറേജ്. ഒരു അര്‍ധ സെഞ്ചുറി പോലും നേടാനായിട്ടില്ലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. സഞ്ജുവിന് മാത്രമല്ല, ഏത് ബാറ്റര്‍മാര്‍ക്കും ചെപ്പോക്ക് ഒരു പേടി സ്വപ്‌നമാണ്. എന്നാല്‍ സമീപകാലത്ത് ചിത്രം മാറി. റണ്‍ കണ്ടെത്താവുന്ന തരത്തില്‍ ചെപ്പോക്കിലെ പിച്ചുകള്‍ക്ക് മാറ്റം സംഭവിച്ചിട്ടുണ്ട്.

‘ഡ്യൂ ക്യൂർ’

രാത്രിയിലെ മഞ്ഞുവീഴ്ച രണ്ടാമത് ബാറ്റു ചെയ്യുന്ന ടീമിന് അനുകൂലമാകാറുണ്ട്. ചേസിങ് ടീമിന് അധിക ആനുകൂല്യം ലഭിക്കുന്നത് ഒഴിവാക്കാന്‍ ‘ഡ്യൂ ക്യൂര്‍’ എന്ന രാസവസ്തു ചെപ്പോക്കില്‍ പ്രയോഗിക്കുന്നുണ്ട്. യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക രാസവസ്തുവാണ് ഇത്. മഞ്ഞുതുള്ളികള്‍ മൂലമുണ്ടാകുന്ന പ്രതിസന്ധികള്‍ പരിഹരിക്കുകയാണ് ലക്ഷ്യം.

Follow Us