Namma Metro: കാത്തിരിപ്പിന് വിരാമം, നമ്മ മെട്രോ ബ്ലൂ ലൈനിലേക്ക് ട്രെയിനുകള്‍ ഉടനെത്തും; പക്ഷെ…

Bengaluru Metro Blue Line Faces Delay Despite Trains Arriving by May: ഈ റൂട്ടില്‍ വയഡക്ടും ട്രാക്ക് കണക്ടിവിറ്റിയും പൂര്‍ത്തിയായതിന് ശേഷം മാത്രമേ പരീക്ഷണയോട്ടം തുടങ്ങാനാകുമെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) പറഞ്ഞു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വൈകുന്നതിന് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത് വൈകിച്ചേക്കാം.

Namma Metro: കാത്തിരിപ്പിന് വിരാമം, നമ്മ മെട്രോ ബ്ലൂ ലൈനിലേക്ക് ട്രെയിനുകള്‍ ഉടനെത്തും; പക്ഷെ...

നമ്മ മെട്രോ

Edited By: 

Arun Nair | Updated On: 29 Apr 2026 | 10:17 PM

ബെംഗളൂരു: നമ്മ മെട്രോ ബ്ലൂ ലൈനിലേക്കുള്ള ആദ്യ രണ്ട് ട്രെയിനുകള്‍ ഉടനെത്തും. മെയ് മാസത്തോടെ ട്രെയിനുകള്‍ ബെംഗളൂരുവില്‍ എത്തിച്ചേരുമെന്നാണ് ലഭ്യമായ വിവരം. എന്നാല്‍ ട്രെയിനുകള്‍ എത്തിയാലും പരീക്ഷണയോട്ടം പെട്ടെന്ന് തുടങ്ങാനാകില്ല. സില്‍ക്ക് ബോര്‍ഡ് ജങ്ഷന്‍-കെആര്‍ പുരം പാതയില്‍ പരീക്ഷണയോട്ടം വേഗത്തില്‍ ആരംഭിക്കാനാകില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഈ റൂട്ടില്‍ വയഡക്ടും ട്രാക്ക് കണക്ടിവിറ്റിയും പൂര്‍ത്തിയായതിന് ശേഷം മാത്രമേ പരീക്ഷണയോട്ടം തുടങ്ങാനാകുമെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) പറഞ്ഞു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വൈകുന്നതിന് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത് വൈകിച്ചേക്കാം.

യെല്ലോ ലൈനിലെ ജോലികള്‍ പൂര്‍ത്തിയായെങ്കില്‍ ആവശ്യത്തിന് ട്രെയിനുകള്‍ ഉണ്ടായിരുന്നില്ല. പിങ്ക് ലൈനില്‍ ആവശ്യത്തിന് ട്രെയിനുകള്‍ ഉണ്ടെങ്കിലും അവയുടെ സര്‍വീസ് ആരംഭിക്കുന്നതിനുള്ള അനുമതി ഇനിയും ലഭിച്ചിട്ടില്ല. 53 ട്രെയിനുകള്‍ക്കാണ് ബിഎംആര്‍സിഎല്‍, ബിഇഎംഎലിന് കരാര്‍ നല്‍കിയത്. ഇതുപ്രകാരം 7,8 എന്ന നിരക്കില്‍ ട്രെയിനുകള്‍ വിതരണം ചെയ്തുവരികയാണ്.

53 ട്രെയിനുകളില്‍ 16 എണ്ണം പിങ്ക് ലൈനിലേക്കും, സില്‍ക്ക് ബോര്‍ഡ് ജങ്ഷന്‍-കെആര്‍പുരം ഫേസ് 2എയ്ക്കും, 21 എണ്ണം കെആര്‍ പുരം-കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ഫേസ് 2ബിയ്ക്കുമാണ്. 2എ, 2ബി എന്നിവയാണ് ബ്ലൂ ലൈന്‍. ആകെ 58.19 കിലോമീറ്ററാണ് ബ്ലൂ ലൈനിന്റെ നീളം.

പിങ്ക് ലൈനിലേക്കുള്ള അഞ്ച് ട്രെയിനുകളെത്തി. ആറാമത്തെ ട്രെയിന്‍ ഉടന്‍ വിതരണം ചെയ്യുമെന്നാണ് വിവരം. ബ്ലൂ ലൈനിലേക്കുള്ള 7 ഉം 8 ഉം ട്രെയിനുകള്‍ മെയ് അവസാനത്തോടെ ബെംഗളൂരുവില്‍ എത്തും. ട്രെയിനുകളെത്തി കഴിഞ്ഞാല്‍ സിഗ്നലിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിശോധനകള്‍ നടക്കും. എയര്‍പോര്‍ട്ടിലേക്ക് പോകുന്നവരായി സ്റ്റിക്കറുകളും ലഗേജ് റാക്കുകളും ബ്ലൂ ലൈന്‍ ട്രെയിനുകളില്‍ ഉണ്ടായിരിക്കുന്നതാണ്.

Also Read: Namma Metro: നമ്മ മെട്രോ സര്‍വീസുകള്‍ ഇനി പുലര്‍ച്ചെ വരെ; വീട്ടിലെത്താന്‍ വിഷമം വേണ്ട

സില്‍ക്ക് ബോര്‍ഡ് ജങ്ഷന്‍-കെആര്‍ പുരം പാതയിലെ നിര്‍മാണജോലികള്‍ ഇതുവരെ ഏകദേശം 85 ശതമാനമേ പൂര്‍ത്തിയായിട്ടുള്ളൂ. ബൈയപ്പനഹള്ളി ഡിപ്പോയിലേക്കുള്ള കണക്ഷന്‍ ഇപ്പോഴും സാധ്യമായിട്ടില്ല. പരീക്ഷണയോട്ടം നടത്തണമെന്നും ഇതും കഴിയണം. ഈ വര്‍ഷം ഡിസംബറോടെ 2എയും അടുത്ത വര്‍ഷം ഡിസംബറോടെ 2ബിയും യാത്രയ്ക്കായി തുറന്നുകൊടുക്കാനാകും എന്ന പ്രതീക്ഷയിലാണ് ബിഎംആര്‍സിഎല്‍.

ബ്ലൂ ലൈൻ

 

Follow Us
Related Stories
Bengaluru Flyover: ബെംഗളൂരു എസ്‌വി റോഡും സില്‍ക്ക് ബോര്‍ഡ് ജങ്ഷനും ഒന്നാകും; വമ്പന്‍ പ്ലാനൊരുക്കി സര്‍ക്കാര്‍
മോദിയുടെ ഭരണം ഇന്ത്യയുടെ ആത്മവിശ്വാസം വീണ്ടെടുത്ത സുവർണ കാലഘട്ടം: ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
PM Modi: ജനാധിപത്യം പരിണാമത്തിന്റെ പാതയില്‍; നെഹ്‌റുവിനെ മറികടന്ന മോദിയെ പ്രശംസിച്ച് ദേവഗൗഡ
PM Ujjwala Yojana: ഉജ്ജ്വല യോജന ഗ്യാസ് കണക്ഷനാണോ? സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു
Delhi Metro: ഡൽഹി മെട്രോയുടെ പുതിയ മാസ്റ്റർ പ്ലാൻ; പാർലമെന്റിലേക്കും സുപ്രീംകോടതിയിലേക്കും പെട്ടെന്നെത്താം!
SIPRI 2026 Report: പാകിസ്താൻ വീണ്ടും തോറ്റു, ഇന്ത്യയുടെ ആണവായുധ ശേഖരം വർധിച്ചുവെന്ന് സിപ്രി
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ