Namma Metro: നമ്മ മെട്രോ സര്‍വീസുകള്‍ രണ്ട് മണിക്കൂര്‍ നിര്‍ത്തിവെക്കും; ഈ റൂട്ടിലേക്ക് ഇറങ്ങുന്നവര്‍ ശ്രദ്ധിച്ചോളൂ

Namma Metro Purple Line Shutdown for Two Hours on May 31, Passengers Advised to Use Alternate Routes: പര്‍പ്പിള്‍ ലൈനില്‍ മാത്രമാണ് നിലവിലെ നിയന്ത്രണം ബാധകമാകുന്നത്. മറ്റ് ലൈനുകളില്‍ സാധാരണപോലെ ട്രെയിന്‍ സര്‍വീസുകള്‍ നടക്കും. നരേദ ചല്ലഘട്ടയില്‍ നിന്ന് മൈസൂരു റോഡിലേക്ക് ട്രെയിനുകള്‍ ലഭ്യമാണ്.

Namma Metro: നമ്മ മെട്രോ സര്‍വീസുകള്‍ രണ്ട് മണിക്കൂര്‍ നിര്‍ത്തിവെക്കും; ഈ റൂട്ടിലേക്ക് ഇറങ്ങുന്നവര്‍ ശ്രദ്ധിച്ചോളൂ

നമ്മ മെട്രോ ട്രെയിന്‍

Published: 

30 May 2026 | 07:59 AM

ബെംഗളൂരു: നമ്മ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെടും. ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ആറ്റിഗുപ്പെ, വിജയനഗര്‍ എന്നീ സ്റ്റേഷനുകള്‍ക്കിടയില്‍ നടത്തുന്ന അറ്റക്കുറ്റപ്പണികളുടെ ഭാഗമായാണ് നിയന്ത്രണം. അതിനാല്‍ പര്‍പ്പിള്‍ ലൈനിലെ ട്രെയിന്‍ സര്‍വീസുകള്‍ രണ്ട് മണിക്കൂറിലേക്ക് നിര്‍ത്തിവെക്കുമെന്ന് ബിഎംആര്‍സിഎല്‍ അറിയിച്ചു.

നമ്മ മെട്രോ പര്‍പ്പിള്‍ ലൈനില്‍ തടസം

ദീപാഞ്ജലി നഗര്‍ സ്റ്റേഷനും ക്രാന്തിവീര്‍ സാംഗോളി രായണ്ണ സ്‌റ്റേഷനും ഇടയിലുള്ള മെട്രോ സര്‍വീസുകളാണ് രണ്ട് മണിക്കൂറിലേക്ക് നിര്‍ത്തിവെക്കുന്നത്. രാവിലെ മണി മുതല്‍ 9 മണി വരെയാണ് ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണമുള്ളത്. 9 മണിക്ക് ശേഷം സാധാരണ പോലെ സര്‍വീസുകള്‍ നടക്കുമെന്ന് ബിഎംആര്‍സിഎല്‍ അറിയിച്ചു.

സര്‍വീസ് നിയന്ത്രണം എന്ന്?

മെയ് 31ന് ഞായറാഴ്ചയാണ് രണ്ട് മണിക്കൂര്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത്. പര്‍പ്പിള്‍ ലൈനിലെ മുഴുവന്‍ മെട്രോ സേവനങ്ങളും രാവിലെ 9 മണി മുതല്‍ സാധാരണ നിലയിലാകുമെന്നാണ് ബിഎംആര്‍സിഎല്‍ പറയുന്നു. അറ്റക്കുറ്റപ്പണികളെ തുടര്‍ന്ന് തടസം നേരിടുന്നതിനാല്‍ യാത്രക്കാര്‍ ബദല്‍ മാര്‍ഗം സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

മറ്റ് ലൈനുകളില്‍ പ്രശ്‌നമില്ല

പര്‍പ്പിള്‍ ലൈനില്‍ മാത്രമാണ് നിലവിലെ നിയന്ത്രണം ബാധകമാകുന്നത്. മറ്റ് ലൈനുകളില്‍ സാധാരണപോലെ ട്രെയിന്‍ സര്‍വീസുകള്‍ നടക്കും. നരേദ ചല്ലഘട്ടയില്‍ നിന്ന് മൈസൂരു റോഡിലേക്ക് ട്രെയിനുകള്‍ ലഭ്യമാണ്. കൂടാതെ കെമ്പെഗൗഡ സ്റ്റേഷനില്‍ നിന്ന് വൈറ്റ്ഫീല്‍ഡ് വരെയും യാത്രയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല.

യാത്രക്കാര്‍ക്ക് നിരാശ സമ്മാനിച്ച് യെല്ലോ ലൈന്‍

നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ച് ഒന്‍പത് മാസങ്ങള്‍ പിന്നിടുന്നു. എന്നാല്‍ ആവശ്യത്തിന് ട്രെയിനുകളില്ലാത്തത് യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നുണ്ട്. കാത്തിരിപ്പ് ഇടവേളകള്‍ കൂടുന്നത് യാത്രക്കാരെ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നു.

Also Read: Namma Metro: മെയ് 24ന് നമ്മ മെട്രോ സര്‍വീസുകള്‍ 7 മണിക്കല്ല; സമയത്തില്‍ മാറ്റം, കാരണക്കാര്‍ ഇവര്‍

2025 ഓഗസ്റ്റ് 10നാണ് നമ്മെ മെട്രോ യെല്ലോ ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ഓഗസ്റ്റ് 111 മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചു. ബെംഗളൂരുവിന്റെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പായി യെല്ലോ ലൈനിനെ കണക്കാക്കിയിരുന്നുവെങ്കിലും ട്രെയിനുകളുടെ കുറവ് നിരാശ യാത്രക്കാര്‍ക്ക് നിരാശ സമ്മാനിച്ചു.

ഗ്രീന്‍, പര്‍പ്പിള്‍ ലൈനുകളിലെ മെട്രോ സര്‍വീസുകള്‍ നിലവില്‍ തിരക്കേറിയ സമയങ്ങളില്‍ മൂന്ന് മുതല്‍ നാല് മിനിറ്റ് വരെ ഇടവേളകളിലാണ്. സാധാരണ സമയങ്ങളില്‍ അഞ്ച് മിനിറ്റ് ഇടവേളയിലും പ്രവര്‍ത്തിക്കുന്നു. എന്നാല്‍ യെല്ലോ ലൈനില്‍ തിരക്കേറിയ സമയങ്ങളില്‍ ഒന്‍പത് മിനിറ്റിലും സാധാരണ സമയങ്ങളില്‍ 14 മിനിറ്റ് ഇടവേളയിലുമാണ് ട്രെയിനുകളെത്തുന്നത്.

ഉടന്‍ പുതിയ ട്രെയിനുകള്‍ പാതയിലേക്ക് എത്തിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് യാത്രക്കാര്‍. ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനെതിരെ ഈ വിഷയത്തില്‍ യാത്രക്കാര്‍ ശക്തമായ വിമര്‍ശനവും ഉന്നയിക്കുന്നുണ്ട്. ഉടന്‍ തന്നെ പുതിയ ട്രെയിന്‍ ട്രാക്കിലേക്ക് എത്തുമെന്നാണ് ബിഎംആര്‍സിഎലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. ഉടന്‍ ട്രെയിന്‍ എത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്താനും യാത്രക്കാര്‍ നീക്കം നടത്തുന്നുണ്ട്.

English Summary

Train services on Bengaluru’s Namma Metro Purple Line will remain suspended for two hours on Sunday, May 31, due to scheduled operational work. Passengers have been advised to plan their journeys in advance and use alternate routes during the temporary disruption.

Loading...
Unable to load recommendations.
Follow Us
Related Stories
Bengaluru-Chennai Expressway: ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ നിര്‍മാണം ഇനിയും വൈകും; കരാര്‍ റദ്ദാക്കി
ഇന്ത്യ-ബംഗ്ലാദേശ് ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുമോ? നിര്‍ണായക ചര്‍ച്ച
Child Kidnapping : ചോക്ലേറ്റ് നൽകി ആശുപത്രിയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി, മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പൊക്കി
ഇന്ത്യയുമായുള്ള ബന്ധം ശക്തവും എക്കാലവും നിലനില്‍ക്കുന്നതും; പെസെഷ്‌കിയാന്റെ സന്ദര്‍ശനത്തിന് മുമ്പായി ഇറാന്‍
Satya Niketan Building Accident : കെട്ടിട ഉടമയും, മകനും ഭാര്യയും അറസ്റ്റിൽ; ഏഴു പേരുടെ മരണത്തിൽ നടപടി
എൽപിജി സിലിണ്ടർ ബുക്കിങ്: നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കേന്ദ്രം; തീരുമാനം അ‌റിയിച്ച് സുരേഷ് ഗോപി
സാംസങ് വില 'ചെറുതായി'ട്ടൊന്ന് കൂട്ടിയിട്ടുണ്ടേ!
ദഹനം എളുപ്പമാക്കാൻ ഇതാ ഒരു കിടിലൻ ഒറ്റമൂലി
PCOD ലക്ഷണങ്ങൾ എന്തെല്ലാം?
പുതിയ ബലെനൊ വില 6.09 ലക്ഷം മുതൽ, കിടിലൻ ലുക്കും കൂടുതൽ ഫീച്ചേഴ്സും
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം