Bengaluru Power Cut: ബെംഗളൂരുവില്‍ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങും; ബാധിക്കുന്നത് നൂറിലധികം പ്രദേശങ്ങളെ
Bengaluru To Face Power Cut Tomorrow: കിഴക്കന്‍, വടക്കന്‍, മധ്യ ബെംഗളൂരുവിലെ നിരവധി പ്രദേശങ്ങളെ വൈദ്യുതി തടസം ബാധിച്ചേക്കും. അതിനാല്‍ തന്നെ ഇവിടങ്ങളിലെ താമസക്കാര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ബെസ്‌കോം അറിയിച്ചു.

പ്രതീകാത്മക ചിത്രം
ബെംഗളൂരു: ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. 66/11KV ബനസ്വാടി സബ്‌സ്റ്റേഷനില്‍ അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) വൈദ്യുതി തടസം ഏര്‍പ്പെടുത്തുന്നത്. നൂറില്‍ കൂടുതല്‍ പ്രദേശങ്ങളെ വൈദ്യുതി മുടക്കം ബാധിക്കും. എട്ട് മണിക്കൂറാണ് വൈദ്യുതി മുടക്കം ഉണ്ടായിരിക്കുക എന്ന് ബെസ്‌കോം അറിയിച്ചു.
കിഴക്കന്‍, വടക്കന്‍, മധ്യ ബെംഗളൂരുവിലെ നിരവധി പ്രദേശങ്ങളെ വൈദ്യുതി തടസം ബാധിച്ചേക്കും. അതിനാല്‍ തന്നെ ഇവിടങ്ങളിലെ താമസക്കാര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ബെസ്‌കോം അറിയിച്ചു. ജനുവരി 21 ബുധനാഴ്ച, രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് വൈദ്യുതി മുടക്ക്.
പണി തീരുന്നതിന് അനുസരിച്ച് ഓരോ സ്ഥലങ്ങളിലും വൈദ്യുതി പുനസ്ഥാപിക്കുമെന്നും ബെസ്‌കോം അറിയിച്ചിട്ടുണ്ട്. ഏതെല്ലാം ഭാഗങ്ങളെയാണ് ബാധിക്കാന്‍ പോകുന്നതെന്ന് നോക്കാം.
എവിടെയെല്ലാം വൈദ്യുതി ഉണ്ടാകില്ല
എച്ച്ആര്‍ബിആര്‍ ലേഔട്ട് ഒന്നാം ബ്ലോക്ക്, രണ്ടാം ബ്ലോക്ക്, മൂന്നാം ബ്ലോക്ക്, സര്‍വീസ് റോഡ് ഏരിയകള്‍, കമ്മനഹള്ളി മെയിന്‍ റോഡ്, സിഎംആര്‍ റോഡ്, ബാബുസപാല്യ, ബാലചന്ദ്ര ലേഔട്ട്, ഫ്‌ലവര്‍ ഗാര്‍ഡന്‍, എംഎം ഗാര്‍ഡന്‍, അര്‍ക്കാവടി ലേഔട്ട്, അഞ്ജനാദ്രി ലേഔട്ട് എന്‍ക്ലേവ്, ദിവ്യ ഉന്നതി ലേഔട്ട്, വിജയേന്ദ്ര ഗാര്‍ഡന്‍, മല്ലപ്പ ലേഔട്ട്, പ്രകൃതി ടൗണ്‍ഷിപ്പ്, ബാലാജി ലേഔട്ട്, ജിഎന്‍ആര്‍ ഗാര്‍ഡന്‍, ചേലക്കരെ, ചേലക്കരെ വില്ലേജ്, സമുദ്രിക എന്‍ക്ലേവ്, 100 അടി റോഡ്, 80 അടി റോഡ്, സുബ്ബയ്യനപാല്യ, ഹൊറമാവ്, മുനിരെഡ്ഡി ലേഔട്ട്, വിജയ് ബാങ്ക് കോളനി, നിസര്‍ഗ കോളനി, നന്ദനം കോളനി, അമര്‍ ഏജന്‍സി ലേഔട്ട്, പി ആന്‍ഡ് ടി ലേഔട്ട്, പപ്പായ ലേഔട്ട്, കോക്കനട്ട് ഗ്രോവ് ലേഔട്ട്, ആശിര്‍വാദ് കോളനി, ശക്തി നഗര്‍, എന്നിങ്ങനെയുള്ള സ്ഥലങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു.
Also Read: Bengaluru Power Cut: ബെംഗളൂരുവിൽ 12 മണിക്കൂർ നീളുന്ന പവർ കട്ട്; മുന്നറിയിപ്പുമായി അധികൃതർ
കിഴക്കന്‍ ബെംഗളൂരു
ഹെന്നൂര്‍ വില്ലേജ്, ഭൈരവേശ്വര് ലേഔട്ട്, ചിക്കണ്ണ ലേഔട്ട്, സിഎംആര്‍ ലേഔട്ട്, ഹെന്നൂര്‍ ക്രോസ്, കെഞ്ചപ്പ ഗാര്‍ഡന്‍, ബൃന്ദാവന്‍ ലേഔട്ട്, ഹൊയ്സാല നഗര്‍, ബൃന്ദാവന്‍ അവന്യൂ ഹെറിറ്റേജ്, വിനായക ലേഔട്ട്, ജയന്തി ഗ്രാമ, ഒ.ആര്‍.എം.ബി.സി.യുടെ ഭാഗങ്ങള്‍, ബി.ഡി.എ.യുടെ ഭാഗങ്ങള്‍, ഒഎംബിസിയുടെ ഭാഗങ്ങള്‍, ഒഎംബി നഗര്‍, പിള്ളറെഡ്ഡി നഗറിന്റെ ഭാഗങ്ങള്‍, കാരാവള്ളി റോഡ്, രാമയ്യ ലേഔട്ട്, അസ്മല്ലപ്പ ലേഔട്ട്, ദൊഡ്ഡ ബാനസ്വാഡി, രാമമൂര്‍ത്തി നഗര്‍ മെയിന്‍ റോഡ്, ബി ചന്നസാന്ദ്ര, നഞ്ചപ്പ ഗാര്‍ഡന്‍, അഗേരെ മെയിന്‍ റോഡ്, ദൊഡ്ഡിയ ലേഔട്ട്, ബാങ്ക് അവന്യൂ, ആര്‍എസ് പാല്യ.
തെക്കുകിഴക്കന്‍-മധ്യ ബെംഗളൂരു
എഡിഎംസി മിലിട്ടറി ഗേറ്റ്, മുനിസ്വാമി റോഡ്, മുനി വീരപ്പ റോഡ്, കുള്ളപ്പ സര്‍ക്കിള്‍, രാജ്കുമാര്‍ പാര്‍ക്ക്, മേഘ്ന പാല്യ, മുനിശ്വമപ്പ ലേഔട്ട്, യെഷ് എന്‍ക്ലേവ്, ബഞ്ചാര ലേഔട്ട്, വിജയലക്ഷ്മി ലേഔട്ട്, ട്രിനിറ്റി എന്‍ക്ലേവ്, സങ്കല്‍പ ലേഔട്ട്, ഗ്രീന്‍ ഗാര്‍ഡന്‍ ഫേസ് 2, സമൃദ്ധി ലേഔട്ട്, ബെഥേല്‍ ലേഔട്ട്, എസ്എല്‍വി ലേഔട്ട്, എസ്എല്‍എസ് സ്‌പെന്‍സര്‍ അപ്പാര്‍ട്ടുമെന്റുകള്‍, ഡിഎസ് മാക്‌സ് അപ്പാര്‍ട്ടുമെന്റുകള്‍.