Bengaluru-Pune Expressway: ബെംഗളൂരു-പൂനെ എക്‌സ്പ്രസ് വേ പോകുന്ന റൂട്ട് കണ്ടോ? അതിവേഗ യാത്ര മിനിറ്റുകള്‍ക്കുള്ളില്‍

Bengaluru-Pune Expressway Route Map Cities Travel Time: പദ്ധതിക്ക് അനുമതി നല്‍കുന്നതിന്റെ അവസാന ഘട്ടത്തിലാണ് നിലവില്‍ കേന്ദ്ര സര്‍ക്കാര്‍. അടുത്ത മാസത്തിനുള്ളില്‍ അംഗീകാരം ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. അംഗീകാരം കിട്ടിക്കഴിഞ്ഞാല്‍ വേഗത്തില്‍ തന്നെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും. തുടര്‍ന്ന് അതിവേഗം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.

Bengaluru-Pune Expressway: ബെംഗളൂരു-പൂനെ എക്‌സ്പ്രസ് വേ പോകുന്ന റൂട്ട് കണ്ടോ? അതിവേഗ യാത്ര മിനിറ്റുകള്‍ക്കുള്ളില്‍

പ്രതീകാത്മക ചിത്രം

Published: 

29 Apr 2026 | 05:41 PM

പൂനെയ്ക്കും ബെംഗളൂരുവിനും ഇടയിലുള്ള യാത്ര അതിവേഗത്തിലാക്കാന്‍ സഹായിക്കുന്ന പുതിയ പാതയാണ് ബെംഗളൂരു-പൂനെ എക്‌സ്പ്രസ് വേ. പുതിയ ഗ്രീന്‍ഫീല്‍ഡ് ഹൈവേ അന്തിമഅംഗീകാരത്തിന് അരികിലാണെന്നാണ് വിവരം. രാജ്യത്തുടനീളമുള്ള 25 ഓളം ഗ്രീന്‍ഫീല്‍ഡ് ഹൈവേകളില്‍ പൂനെ-ബെംഗളൂരു എക്‌സപ്രസ് വേയും ഇടം നേടിയിട്ടുണ്ട്. ദേശീയ തലത്തില്‍ പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിക്കുന്നതിന്റെ തെളിവാണിത്.

പദ്ധതിക്ക് അനുമതി നല്‍കുന്നതിന്റെ അവസാന ഘട്ടത്തിലാണ് നിലവില്‍ കേന്ദ്ര സര്‍ക്കാര്‍. അടുത്ത മാസത്തിനുള്ളില്‍ അംഗീകാരം ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. അംഗീകാരം കിട്ടിക്കഴിഞ്ഞാല്‍ വേഗത്തില്‍ തന്നെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും. തുടര്‍ന്ന് അതിവേഗം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.

യാത്രാ സമയം നന്നായി കുറയുന്നു

ദേശീയാപത 48 വഴി പൂനെയ്ക്കും ബെംഗളൂരൂവിലേക്കും യാത്ര നടത്തണമെങ്കില്‍ നിലവില്‍ ഏകദേശം 14 മുതല്‍ 15 മണിക്കൂര്‍ വരെ സമയമെടുത്തേക്കും. അതായത്, പൂനെ മുതല്‍ ബെംഗളൂരു വരെയും അവിടെ നിന്ന് തിരിച്ചുമുള്ള യാത്രാ സമയമാണിത്. ഗതാഗതക്കുരുക്ക്, റോഡിലെ മറ്റ് പ്രശ്‌നങ്ങള്‍, ഇടുങ്ങിയ പാതകള്‍,സ അപകടങ്ങള്‍ എന്നിവയാണ് ഇത്രയേറെ യാത്രാ സമയം വേണ്ടിവരുന്നതിന് പ്രധാന കാരണം.

എന്നാല്‍ പുതിയ എക്‌സ്പ്രസ് വേ വരുന്നതോടെ യാത്രാ സമയത്തിന്റെ കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ട. ഇരുനഗരങ്ങളും തമ്മിലുള്ള കണക്ടിവിറ്റി അതിവേഗം സാധ്യമാക്കും വിധത്തിലാണ് പാതയുടെ വരവ്. 15 മണിക്കൂറില്‍ നിന്ന് യാത്രാ സമയം ഏകദേശം ഏഴ് മണിക്കൂറാക്കി കുറയ്ക്കാന്‍ എക്‌സ്പ്രസ് വേയ്ക്ക് സാധിച്ചേക്കും. അതിനാല്‍ തന്നെ റോഡിലുള്ള തടസങ്ങളില്‍ പെടാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാകും.

പൂനെ-ബെംഗളൂരു എക്‌സ്പ്രസ് വേ കടന്നുപോകുന്ന റൂട്ട്

മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും ഇടയിലുള്ള സുപ്രധാന മേഖലയിലൂടെയാണ് പാത കടന്നുപോകുക എന്നാണ് വിവരം. മഹാരാഷ്ട്രയിലെ സത്താറ, സാംഗ്ലി തുടങ്ങിയ പ്രധാന ജില്ലകളിലൂടെ പോകുന്ന റോഡ് ബെലഗാവി വഴി കര്‍ണാടകയിലേക്ക് പ്രവേശിക്കും. അവിടെ നിന്ന് ബാഗല്‍കോട്ട്, ഗഡാഗ്, വിജയനഗര്‍, ദാവന്‍ഗരെ, ചിത്രദുര്‍ഗ, തുംകൂര്‍ എന്നിവിടങ്ങളിലൂടെ ബെംഗളൂരുവില്‍ എത്തിച്ചേരുന്നതാണ്.

കാഞ്ചലെ മുതല്‍ ഖോപെഗാം വരെ വരാനിരിക്കുന്നു ഒരു നിര്‍ദിഷ്ട പാതയെ എക്‌സ്പ്രസ് വേയുമായി ബന്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി പ്രാദേശിക കണക്ടിവിറ്റി വര്‍ധിപ്പിക്കാനും പ്രസ്തുത റോഡിന് സാധിക്കും. മുംബൈ-പൂനെ ബെംഗളൂരു വ്യാവസായിക ഇടനാഴി വികസിക്കുന്നത് മൂലം, ചരക്കുകളുടെ സുഗമമായ സഞ്ചാരവും നടക്കും. മാത്രമല്ല, സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കാനും ഇതുവഴി ഇരുസംസ്ഥാനങ്ങള്‍ക്കും സാധിക്കുന്നതാണ്.

സാംഗ്ലി ജില്ലയില്‍ മഹുലി, വല്‍ഖാഡ്, വൈജേഗാവ്, ഭെന്ദ്വാഡെ, സല്‍ഷിംഗെ, ജോന്ദല്‍ഖിണ്ടി, മദല്‍മുത്തി, വാസുംബെ, രേണവി, രേവണഗാവ്, ഘോട്ടി ബുദ്രക്, ഘോട്ടി ഖുര്‍ദ്, ഷിര്‍ഗാവ്, ഹത്നോളി, ബസ്തവാഡെ, സവലാജ്, വാജ്രാജുരി, മന്ദാരാജ്, വജ്രചാവുരി എന്നിവിടങ്ങളിലൂടെയെല്ലാം പാത കടന്നുപോയേക്കാം.

തസ്ഗാവ് താലൂക്കില്‍ കച്ചറേവാഡി, നര്‍സെവാഡി, കിന്ദര്‍വാഡി, വിജയനഗര്‍, പെഡ്, മൊറാലെ, മഞ്ചാര്‍ഡെ എന്നിവ ഉള്‍പ്പെടുന്നു. കവത്തെ മഹങ്കല്‍ താലൂക്കില്‍ ബോര്‍ഗാവോ, മലങ്കാവ്, ഹരോളി, ദേശിംഗ്, ബനേവാഡി, ഷിന്‍ഡെവാഡി, കുക്തോളി, രാംപൂര്‍വാഡി, കോഗ്‌നോലി എന്നിവിടങ്ങളിലൂടെയാണ് പാത കടന്നുപോകുക.

Also Read: Bengaluru: ഹൈദരാബാദ് മോഡല്‍ ഫ്ലൈഓവർ ബെംഗളൂരുവിലും; എവിടെയാണ് വരുന്നതെന്ന് അറിയണോ?

എത്ര രൂപ ചെലവ് വരും?

ഭാരത്മാല പദ്ധതിയുടെ ഭാഗമാണ് പൂനെ-ബെംഗളൂരു ഗ്രീന്‍ഫീല്‍ഡ് എക്‌സ്പ്രസ് വേ. ഏകദേശം 700 കിലോമീറ്റര്‍ ദൈര്‍ഘ്യം പാതയ്ക്ക് ഉണ്ടായിരിക്കും. ആറുവരി പാതയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുത്ത ചില ഭാഗങ്ങളില്‍ എട്ടുവരി പാതയായി വികസിപ്പിക്കാനും ആലോചനയുണ്ട്.

അതിനാല്‍ തന്നെ പദ്ധതിക്ക് ഏകദേശം 45,000 കോടി മുതല്‍ 50,000 കോടി വരെയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. പൂര്‍ണമായ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനായി ഏകദേശം 20,000 ഏക്കര്‍ ഭൂമിയും ആവശ്യമാണ്.

 

Follow Us
Related Stories
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്