AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Metro: മെട്രോ ട്രാവൽ കാർഡ് മാറുന്നു, ബാലൻസ് ഇനി ഫോണിലൂടെ പരിശോധിക്കാം

Chennai Metro NCMC Card Balance : 2023 ഏപ്രിലിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് NCMC കാർഡ് പുറത്തിറക്കിയത്. ചെന്നൈയിലെ എല്ലാ മെട്രോ സ്റ്റേഷനുകളിലും ഈ കാർഡ് ലഭ്യമാണ്, കൂടാതെ ഇന്ത്യയിലെ മെട്രോ നെറ്റ്‌വർക്കുകളിലുടനീളം ഇത് ഉപയോഗിക്കാൻ കഴിയും.

Chennai Metro: മെട്രോ ട്രാവൽ കാർഡ് മാറുന്നു, ബാലൻസ് ഇനി ഫോണിലൂടെ പരിശോധിക്കാം
ചെന്നൈ മെട്രോImage Credit source: Chennai Metro Facebook Page
Nithya Vinu
Nithya Vinu | Updated On: 27 Apr 2026 | 12:23 PM

ചെന്നൈ ന​ഗരത്തിലെ ​ഗതാ​ഗത കുരുക്ക് പരിഹരിക്കുന്നതിൽ മെട്രോ റെയിൽ നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്. നിലവിൽ ബ്ലൂ, ​ഗ്രീൻ എന്നീ രണ്ട് പാതകളിലാണ് ചെന്നൈ മെട്രോ സർവീസ് നടത്തുന്നത്. വൈകാതെ, മൂന്ന് പാതകളിൽ കൂടി സർവീസ് ആരംഭിക്കും. അതിനുള്ള രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. അതിനിടെ, 2026 മെയ് 1 മുതൽ പഴയ ട്രാവൽ കാർഡുകൾ ഉപയോ​ഗിക്കാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു. മെട്രോ സംവിധാനം കൂടുതൽ ആധുനികവൽക്കരിക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി.

പഴയ ട്രാവൽ കാർഡുകൾക്ക് പകരം സിംഗാര ചെന്നൈ ട്രാവൽ കാർഡ് ഉപയോ​ഗിക്കണമെന്നാണ് അറിയിപ്പ്. പഴയ കാർഡിൽ ബാക്കിയുള്ള തുക ക്യൂആർ സ്റ്റോർഡ് വാല്യൂ പാസ് അല്ലെങ്കിൽ നാഷണൽ പബ്ലിക് ട്രാൻസ്പോർട്ട് കാർഡിനായി മാറ്റി വാങ്ങാവുന്നതാണ്. ഇപ്പോഴിതാ, കാർഡിലെ ബാലൻസ് തുക പരിശോധിക്കാനും പുതിയ സംവിധാനം കൊണ്ടു വന്നിരിക്കുകയാണ്.

ബാലൻസ് പരിശോധിക്കാം

ചെന്നൈ മെട്രോ റെയിൽ ഉയാത്രക്കാർക്ക് അവരുടെ യാത്രാ ചെലവുകൾ എളുപ്പത്തിൽ ട്രാക്ക് ചെയ്യുന്നതിനായി, ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് നാഷണൽ കോമൺ മൊബിലിറ്റി കാർഡിൽ (സിംഗാര ചെന്നൈ കാർഡ്) പുതിയ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഈ അപ്‌ഡേറ്റ് ഉപയോഗിച്ച്, ഓരോ സ്വൈപ്പിനു ശേഷവും യാത്രക്കാർക്ക് കുറച്ച നിരക്കും ബാക്കി ബാലൻസും കാണിക്കുന്ന ഒരു എസ്എംഎസ് ലഭിക്കുന്നതാണ്. മുമ്പ്, ഉപയോക്താക്കൾക്ക് അവരുടെ കാർഡ് ബാലൻസ് പരിശോധിക്കാൻ നേരിട്ട് മാർഗമില്ലായിരുന്നു. ഇത് പലപ്പോഴും യാത്രയ്ക്കിടെ അസൗകര്യമുണ്ടാക്കിയിരുന്നു.

2023 ഏപ്രിലിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് NCMC കാർഡ് പുറത്തിറക്കിയത്. ചെന്നൈയിലെ എല്ലാ മെട്രോ സ്റ്റേഷനുകളിലും ഈ കാർഡ് ലഭ്യമാണ്, കൂടാതെ ഇന്ത്യയിലെ മെട്രോ നെറ്റ്‌വർക്കുകളിലുടനീളം ഇത് ഉപയോഗിക്കാൻ കഴിയും. മെട്രോകളിലുപരി ടോൾ പ്ലാസകൾ, പാർക്കിംഗ് ചാർജുകൾ, തിരഞ്ഞെടുത്ത റീട്ടെയിൽ ഷോപ്പുകൾ എന്നിവിടങ്ങളിലും സിങ്കാര ചെന്നൈ ട്രാവൽ കാർഡ് ഉപയോ​ഗിക്കാൻ സാധിക്കുന്നതാണ്.

ALSO READ: മുംബൈ മെട്രോയുടെ വേഗത ഉയരുന്നു; ലൈന്‍ 6ലെ ആ ജോലിയും പൂര്‍ത്തിയായി

ചെന്നൈ മെട്രോ രണ്ടാം ഘട്ടം

ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന്റെ ഭാ​ഗമായി കോടമ്പാക്കം പവർ ഹൗസ് മുതൽ പനഗൽ പാർക്ക് വരെയുള്ള പാതയുടെ പ്രവർത്തനങ്ങൾ‌ ഉടൻ പൂർത്തിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂലൈയിൽ ഈ റൂട്ടിൽ ട്രാക്കുകൾ സ്ഥാപിക്കാൻ മെട്രോ റെയിൽ കോർപ്പറേഷൻ പദ്ധതിയിടുന്നുണ്ട്. കോടമ്പാക്കം പവർ ഹൗസ് മുതൽ പനഗൽ പാർക്ക് വരെ 2.9 കിലോമീറ്റർ നീളത്തിലാണ് ഈ പാതയുള്ളത്. ഇരുവശത്തുമായി ആകെ 5.8 കിലോമീറ്റർ ട്രാക്കുകൾ സ്ഥാപിക്കേണ്ടതുണ്ട്. പാതയുടെ നിർമ്മാണം വേഗത്തിലാക്കി അടുത്ത വർഷം ആദ്യത്തോടെ പൂർത്തിയാക്കാനാണ് മെട്രോ റെയിൽ ലിമിറ്റഡ് ലക്ഷ്യമിടുന്നത്.

പൂനമല്ലിയിൽ നിന്നുള്ള എലിവേറ്റഡ് മെട്രോ ലൈൻ ആദ്യമായി പനഗൽ പാർക്കിൽ ഭൂഗർഭ പാതയിലേക്ക് പ്രവേശിക്കുമെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ യാത്രക്കാർ ഉപയോഗിക്കുന്ന ആദ്യത്തെ ഭൂഗർഭ സ്റ്റേഷനായിരിക്കും പനഗൽ പാർക്ക്. മൂന്ന് സ്റ്റേഷനുകൾ മാത്രമേ ഉള്ളൂവെങ്കിലും, സാങ്കേതികമായി ഇത് വളരെ വെല്ലുവിളി നിറഞ്ഞ ഒരു ഭാഗമാണിത്. ട്രാക്ക് നിർമ്മാണ പ്രവർത്തനങ്ങളോടൊപ്പം, ട്രെയിനുകൾക്ക് വൈദ്യുതി എത്തിക്കുന്നതിന് ഓവർഹെഡ് ഇലക്ട്രിക് വയറുകൾ സ്ഥാപിക്കുന്ന ജോലിയും നടക്കുന്നതാണ്.

Follow Us