Bengaluru Weather: ചൂടേറ്റ് വാടല്ലേ! ബെംഗളൂരുവില്‍ താപനില 34 ഡിഗ്രിയില്‍

Bengaluru Weather Update on March 5 Thursday: തീരദേശ മേഖലയിലെ താപനില 37-38 ഡിഗ്രി സെല്‍ഷ്യസായിരിക്കും. ചിലയവസരങ്ങളില്‍ ഇതില്‍ കൂടുതലാകാനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. മൈസൂര്‍, ദാവനഗെരെ തുടങ്ങിയ തെക്കന്‍ ഉള്‍നാടന്‍ ജില്ലകളിലും താപനില ഉയരുകയാണ്.

Bengaluru Weather: ചൂടേറ്റ് വാടല്ലേ! ബെംഗളൂരുവില്‍ താപനില 34 ഡിഗ്രിയില്‍

പ്രതീകാത്മക ചിത്രം

Published: 

05 Mar 2026 | 06:28 AM

ബെംഗളൂരു: വേനല്‍ച്ചൂടില്‍ തളര്‍ന്ന് ബെംഗളൂരു നഗരം. നഗരത്തില്‍ ദിനംപ്രതി ചൂട് വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസത്തില്‍ രേഖപ്പെടുത്തിയത് 34 ഡിഗ്രി സെല്‍ഷ്യസ് താപനില. വരും ദിവസങ്ങളില്‍ ഇനിയും ചൂട് ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കര്‍ണാടകയുടെ തീരദേശ മേഖലകളില്‍ ഉള്‍പ്പെടെ കനത്ത ചൂടാണ് നിലവില്‍ അനുഭവപ്പെടുന്നത്.

അടുത്ത അഞ്ച് ദിവസം വരണ്ട കാലാവസ്ഥ അനുഭവപ്പെടാനാണ് സാധ്യത. താപനില 34 ഡിഗ്രി സെല്‍ഷ്യസില്‍ തന്നെ തുടര്‍ന്നേക്കാം. ഏറ്റവും കുറഞ്ഞ താപനില 18 ഡിഗ്രിയായിരിക്കും. രാവിലെ ചില പ്രദേശങ്ങളില്‍ തണുപ്പുണ്ടാകുമെങ്കിലും ഉച്ചയോടെ കനത്ത ചൂട് അനുഭവപ്പെടും. ഇതോടൊപ്പം 10 മുതല്‍ 16 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന വിവരപ്രകാരം മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാധാരണയേക്കാള്‍ ഉയര്‍ന്ന താപനില അനുഭവപ്പെടും. കര്‍ണാടകയുടെ വടക്കന്‍ ജില്ലകളായ ബാഗല്‍കോട്ട്, കൊപ്പല്‍, ബെല്‍ഗാം, ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ തുടങ്ങിയ തീരദേശ ജില്ലകളില്‍ വരുംദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട്.

തീരദേശ മേഖലയിലെ താപനില 37-38 ഡിഗ്രി സെല്‍ഷ്യസായിരിക്കും. ചിലയവസരങ്ങളില്‍ ഇതില്‍ കൂടുതലാകാനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. മൈസൂര്‍, ദാവനഗെരെ തുടങ്ങിയ തെക്കന്‍ ഉള്‍നാടന്‍ ജില്ലകളിലും താപനില ഉയരുകയാണ്.

Also Read: Bengaluru Weather: ഹോളിയില്‍ വിയര്‍ത്തൊലിക്കും; കനത്ത ചൂടാണ്, വെള്ളം കരുതിക്കോളൂ

മാര്‍ച്ചിന്റെ തുടക്കത്തില്‍ തന്നെ താപനില 34 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയതിനാല്‍, ഏപ്രില്‍, മെയ് മാസങ്ങളില്‍ ചൂട് കൂടുതല്‍ രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍, അതിനാല്‍ ഉച്ചയ്ക്ക് 12നും 3നും ഇടയില്‍ പൊതുജങ്ങള്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. കുട, തൊപ്പി, കോട്ടണ്‍ വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കാനും നിര്‍ദേശമുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ