Bengaluru Second Airport : ബെംഗളൂരു രണ്ടാം വിമാനത്താവളം വന്നാലും പ്രശ്നം ? പ്രതിഷേധിക്കുന്നത് ഇവർ
ബന്നാർഘട്ട നേച്ചർ കൺസർവേഷൻ ട്രസ്റ്റ് പ്രവർത്തകർ പറയുന്നത് പ്രകാരം ബന്നാർഘട്ട മുതൽ മുതുമലൈ കടുവാ സങ്കേതം വരെയുള്ളത് വന്യജീവികളുടെ ഇടനാഴി കൂടിയാണ്. വൈവിധ്യങ്ങളായ ജീവി വർഗം ഇവിടങ്ങളിൽ സ്വൈര്യ വിഹാരം ചെയ്യുന്നുണ്ട്.

Bengaluru Aiport Tv9
നഗരം അടിമുടി മാറുമെങ്കിലും ബെംഗളൂരുവിൻ്റെ രണ്ടാം വിമാനത്താവളം വന്നാൽ മറ്റു ചില പ്രശ്നങ്ങൾ കൂടി ഉണ്ടാവാം. ഇതിന് കാരണം വിമാനത്താവളത്തിനായി പരിഗണിക്കുന്ന രണ്ട് പ്രധാന സ്ഥലങ്ങളാണ്. കർണ്ണാടകയിലെ ബന്നാർഘട്ട ദേശീയോദ്യാനത്തിന് ചുറ്റുമുള്ള പരിസ്ഥിതി ദുർബല മേഖലയിലെ രണ്ട് സ്ഥലങ്ങളാണിവ. ക്വാറികൾ, അടിസ്ഥാന സൗകര്യ വികസനം, പലതരത്തിലുള്ള വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ മൂലം ഇവിടം നിലവിൽ പലവിധത്തിൽ തകർച്ചയിലാണെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ വാദം.
സംഭവിക്കുന്ന കാര്യങ്ങൾ
ബന്നാർഘട്ട നേച്ചർ കൺസർവേഷൻ ട്രസ്റ്റ് പ്രവർത്തകർ പറയുന്നത് പ്രകാരം ബന്നാർഘട്ട മുതൽ മുതുമലൈ കടുവാ സങ്കേതം വരെയുള്ളത് വന്യജീവികളുടെ ഇടനാഴി കൂടിയാണ്. വൈവിധ്യങ്ങളായ ജീവി വർഗം ഇവിടങ്ങളിൽ സ്വൈര്യ വിഹാരം ചെയ്യുന്നുണ്ട്. ഇത്തരത്തിലൊരു വിമാനത്താവള നിർമ്മാണം പരിസ്ഥിതി ദുർബല പ്രദേശം കൂടിയായ ഇവിടെ വന്നാൽ അത് ആവാസ വ്യവസ്ഥകളെ ദോഷകരമായി ബാധിക്കാം. ഒപ്പം ദേശാടന പക്ഷികളടക്കമുള്ളവയുടെ സഞ്ചാരത്തിനും കോട്ടം തട്ടാമെന്നും പ്രവർത്തകർ പറയുന്നു. നിർമ്മാണത്തിന് പിന്നാലെയുണ്ടാകുന്ന ശബ്ദ മലിനീകരണം, വാഹനങ്ങളുടെ തിരക്ക് എന്നിവയെല്ലാം ശാന്തമായി നിലനിൽക്കുന്ന ആവാസ വ്യവസ്ഥക്ക് കോട്ടമാകാം.
ALSO READ: Namma Metro: നമ്മ മെട്രോയേക്കാൾ വേഗത? ബെംഗളൂരുവിൽ സർവീസിനൊരുങ്ങി എസി ബസുകൾ
വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു
നിലവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ ചെറിയ നഗരമായിരുന്ന ദേവനഹള്ളി വിമാനത്താവളത്തിൻ്റെ വരവോടെ വമ്പൻ വാണിജ്യ കേന്ദ്രമായി മാറി. ഇത് തന്നെയായിരിക്കും രണ്ടാമത്തെ വിമാനത്താവളത്തിൻ്റെ നിർമ്മാണ ശേഷവും സംഭവിക്കുക എന്ന് പരിസ്ഥിതി പ്രവർത്തകൾ ആശങ്കപ്പെടുന്നു. ഇതിനോടകം പുതിയ എയർപോർട്ടുമായി ബന്ധിപ്പിക്കുന്ന സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് ബന്നാർഘട്ട നാഷ്ണൽ പാർക്കിൻ്റെ ബഫർ, കോർ ഏരിയകൾക്ക് ഭീക്ഷണി ആയേക്കാം.