AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SIR Extension: തീയ്യതി നീട്ടി, എസ്ഐആർ ഉടൻ വേണ്ട, ഇതാണ് പുതിയ തീയ്യതി

അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി 14 ന് പ്രസിദ്ധീകരിക്കും. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും എസ്.ഐ.ആര് പരിഷ് കരണം ബാധകമാണ്.

SIR Extension: തീയ്യതി നീട്ടി, എസ്ഐആർ ഉടൻ വേണ്ട, ഇതാണ് പുതിയ തീയ്യതി
Sir Extension AnnouncementImage Credit source: PTI
arun-nair
Arun Nair | Updated On: 30 Nov 2025 13:18 PM

ന്യൂഡൽഹി: എസ്ഐആർ അപേക്ഷകൾ നൽകാൻ ഇനി ടെൻഷൻ ആവശ്യമില്ല. തീയ്യതി നീട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ തീയ്യതി പ്രകാരം കേരളത്തിലടക്കം 12 സംസ്ഥാനങ്ങൾക്കാണ് ഇളവ് നൽകിയിരിക്കുന്നത്. അപേക്ഷാ ഫോമുകൾ ഡിസംബർ 11 വരെ സമർപ്പിക്കാം, കരട് വോട്ടർ പട്ടിക ഡിസംബർ 16 ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി 14 ന് പ്രസിദ്ധീകരിക്കും. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും എസ്.ഐ.ആർ പരിഷ്കരണം ബാധകമാണ്. നേരത്തെ ഫോമുകളുടെ ഡിജിറ്റൈസേഷൻ പൂർത്തിയാക്കാൻ തീയ്യതി ഡിസംബർ 4 ആയി കമ്മീഷൻ നേരത്തെ നിശ്ചയിച്ചിരുന്നു.

ഇതോടെ കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ കരട് പട്ടിക പ്രസിദ്ധീകരിക്കുകയുള്ളൂ. ഡിസംബര് 9, 11 തീയതികളിലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര് 13ന് ഫലം പ്രഖ്യാപിക്കും. ഡിസംബർ 16 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ, വോട്ടർമാർക്ക് ജനുവരി 15 വരെ ആക്ഷേപങ്ങളുണ്ടെങ്കിൽ സമർപ്പിക്കാം.

ALSO READ: എസ്ഐആറിൽ എല്ലാവരും തെറ്റിക്കുന്ന കോളം, പൂരിപ്പിക്കാൻ എളുപ്പം

എസ്ഐആർ ജോലിക്കായി നിയോഗിക്കപ്പെട്ട ബൂത്ത് ലെവൽ ഓഫീസർമാർക്ക് അമിത ജോലിഭാരം ഉണ്ടെന്ന് പരാതിപ്പെട്ടതിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു. തീയ്യതിയിൽ മാറ്റം വരുന്നതോടെ ബിഎൽഒമാർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് എസ്.ഐ.ആർ നടപടികൾ നടത്തുന്നതിനെതിരെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധിച്ചിരുന്നു.

നടപടികൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരും പ്രമുഖ രാഷ്ട്രീയ പാർ ട്ടികളും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേരളവും ഇതര സംസ്ഥാനങ്ങളും സമർപ്പിച്ച ഹർ ജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ പരിഷ്കരിച്ചത്.