Bengaluru Suburban Rail: സബര്‍ബന്‍ ട്രെയിന്‍ ഉടന്‍ വരില്ല? ഞെട്ടലില്‍ ബെംഗളൂരു നിവാസികള്‍

Construction Halt Hits Bengaluru Suburban Rail, Launch Delayed: പാതയ്ക്ക് വേണ്ടി തൂണുകളും മറ്റും ഇതിനോടകം തന്നെ നിര്‍മിച്ചിട്ടുണ്ട്. റെയില്‍വേ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി റോഡ് നിര്‍മാണവും പാതിവഴിയില്‍ നിര്‍ത്തിച്ചിരിക്കുകയാണ്‌. ഇതോടെ പ്രദേശത്ത് ഗതാഗതക്കുരുക്കും രൂക്ഷമായി. നിലവില്‍ റോഡും റെയിലും ഇല്ലെന്ന അവസ്ഥയാണ് ബെംഗളൂരുകാര്‍ക്ക്.

Bengaluru Suburban Rail: സബര്‍ബന്‍ ട്രെയിന്‍ ഉടന്‍ വരില്ല? ഞെട്ടലില്‍ ബെംഗളൂരു നിവാസികള്‍

പ്രതീകാത്മക ചിത്രം

Published: 

23 Apr 2026 | 07:30 AM

ബെംഗളൂരു സബര്‍ബന്‍ റെയില്‍ പദ്ധതി ഇനിയും വൈകുമെന്ന് വിവരം. നിശ്ചിത സമയത്തിനുള്ളില്‍ പാതയുടെ നിര്‍മാണം പൂര്‍ത്തിയാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2026ല്‍ തന്നെ പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗത്തിനായി തുറന്നുകൊടുക്കുമെന്നായിരുന്നു നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പറഞ്ഞ സമയത്തിനുകളില്‍ ജോലികളെല്ലാം പൂര്‍ത്തിയാകുമോ എന്ന കാര്യം സംശയത്തിലാണ്.

ഹെബ്ബാള്‍-യെലഹങ്ക-ദേവനഹള്ളി റൂട്ടിലെ നിര്‍മാണ ജോലികള്‍ നിര്‍ത്തിവെച്ചതാണ് നിലവിലെ ആശങ്കകള്‍ക്ക് കാരണം. മാത്രമല്ല, സര്‍ജാപൂര്‍-കെആര്‍ പുരം മേഖലയില്‍ നേരിടുന്ന റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട തടസങ്ങളും പദ്ധതിക്ക് വെല്ലുവിളിയാകുന്നുണ്ട്.

ഹെബ്ബാള്‍ മുതല്‍ യെലഹങ്ക വരെയുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ദേവനഹള്ളി റൂട്ടിലെ ജോലികളാണ് സ്തംഭിച്ചത്. ഈ മേഖലയില്‍ ഇതുവരെ ബന്ധപ്പെട്ട അധികാരികള്‍ ഭൂമി ഏറ്റെടുത്ത് കരാറുകാര്‍ക്ക് കൈമാറിയിട്ടില്ല. ഭൂമി കൈമാറ്റം വേഗത്തില്‍ നടക്കുകയാണെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കാലതാമസം നേരിടില്ല. ഇതിന് പുറമെ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ തമ്മിലുള്ള അഭിപ്രായഭിന്നതകളും പദ്ധതിക്ക് തിരിച്ചടിയാകുന്നു.

പാതയ്ക്ക് വേണ്ടി തൂണുകളും മറ്റും ഇതിനോടകം തന്നെ നിര്‍മിച്ചിട്ടുണ്ട്. റെയില്‍വേ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി റോഡ് നിര്‍മാണവും പാതിവഴിയില്‍ നിര്‍ത്തിച്ചിരിക്കുകയാണ്‌. ഇതോടെ പ്രദേശത്ത് ഗതാഗതക്കുരുക്കും രൂക്ഷമായി. നിലവില്‍ റോഡും റെയിലും ഇല്ലെന്ന അവസ്ഥയാണ് ബെംഗളൂരുകാര്‍ക്ക്.

പദ്ധതിയും ആശങ്കകളേറെ

സര്‍ജാപൂര്‍, കെആര്‍ പുരം തുടങ്ങിയ പ്രദേശങ്ങളില്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ ബെംഗളൂരുവിലെ മറ്റ് വികസനപ്രവര്‍ത്തനങ്ങളെയും ഗുരുതരമായി ബാധിക്കുന്നു. മാത്രമല്ല, ഈ പ്രദേശത്തെ സ്ഥലങ്ങളുടെ വിലയും വാടക നിരക്കും അനുദിനം വര്‍ധിക്കുന്നതായാണ് റിയല്‍ എസ്റ്റേറ്റ് വിദഗ്ധര്‍ പറയുന്നത്. 2026 ഓടെ പദ്ധതി പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയില്‍ പലരും ഇവിടങ്ങളില്‍ ഭൂമി വാങ്ങിയിട്ടുമുണ്ട്. എന്നാല്‍ പദ്ധതി ഇനിയും വൈകുകയാണെങ്കില്‍ അത് അപ്പാര്‍ട്ട്‌മെന്റുകളും മറ്റും വാടകയ്ക്ക് നല്‍കിയവരെ ഗുരുതരമായി ബാധിക്കും, വിലയില്‍ മാറ്റമില്ലാതെ തുടരാനുള്ള സാധ്യതയാണ് വിദഗ്ധര്‍ കാണുന്നത്.

ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ വേഗത്തിലാക്കാന്‍ നിലവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. വരും മാസങ്ങളില്‍ എല്ലാ തടസങ്ങളും നീക്കി നിര്‍മാണം ആരംഭിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കെ റൈഡ് ഉദ്യോഗസ്ഥര്‍.

Also Read: Bengaluru Ring Road: ബെംഗളൂരു റിങ് റോഡ് യാഥാര്‍ഥ്യത്തിലേക്ക്; 210 കിലോമീറ്റര്‍ പറക്കാനൊരുങ്ങിക്കോളൂ

ബെംഗളൂരു സബര്‍ബന്‍ റെയില്‍ പദ്ധതി

ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി റെയില്‍വേ വിഭാവനം ചെയ്ത പദ്ധതിയാണ് സബര്‍ബന്‍ റെയില്‍. 15,767 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഈ പാത ഏകദേശം 148 കിലോമീറ്ററോളം ദൈര്‍ഘ്യത്തിലുണ്ടായിരിക്കും. 2020ല്‍ പദ്ധതിക്ക് അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും വിവിധ കാരണങ്ങളാല്‍ നിര്‍മാണം വൈകി.

ആകെ 57 സ്റ്റേഷനുകളാണ് സബര്‍ബന്‍ റെയിലില്‍ ഉണ്ടായിരിക്കുക. പ്രതിദിനം 10 ലക്ഷത്തിലധികം ആളുകള്‍ക്ക് യാത്ര ചെയ്യാനും സാധിക്കും. കെ റൈഡ് മുഖേനെയാണ് പദ്ധതി നടപ്പാക്കുന്നത്. നാല് ഇടനാഴികള്‍ സബര്‍ബനിനുണ്ടാകും. സമ്പെഗെ, മല്ലിഗെ, പാരിജാത, കനക എന്നിവയായിരിക്കും അത്.

നഗരത്തിലെ തിരക്ക് കുറയ്ക്കുക, മെട്രോ-റെയില്‍ പാതകളെ തമ്മില്‍ സംയോജിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. ബൈയപ്പനഹള്ളി, ചിക്കബാനവാര എന്നിവിടങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടക്കുന്നുണ്ട്.

 

 

Follow Us
Related Stories
Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
Bengaluru Vande Bharat: ബെംഗളൂരു-മംഗലാപുരം-ചെന്നൈ യാത്രകള്‍ വേണ്ട; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം