AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Techie: ജീവിതച്ചെലവ് താങ്ങാനാകുന്നില്ല; ബെംഗളൂരുവില്‍ റാപ്പിഡോ ഓടിച്ച് ടെക്കി

Bengaluru's Rising Expenses Push Techie to Drive Rapido After Office Hours: താമസം, ഭക്ഷണം എന്നിവയ്ക്കായി വലിയ തുക ചെലവഴിക്കേണ്ടി വരുന്നത് ആളുകളെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. കുറഞ്ഞ വരുമാനമുള്ളയാളുകള്‍ രണ്ടും മൂന്നും ജോലികള്‍ അധികം ചെയ്താണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. കുറഞ്ഞ ശമ്പളക്കാരുടെ മാത്രം അവസ്ഥയല്ലിത്, വലിയ തുക പ്രതിമാസം വാങ്ങി ജോലി ചെയ്യുന്ന ടെക്കികള്‍ പോലുള്ളവരുടെയും അവസ്ഥ ഇതുതന്നെ.

Bengaluru Techie: ജീവിതച്ചെലവ് താങ്ങാനാകുന്നില്ല; ബെംഗളൂരുവില്‍ റാപ്പിഡോ ഓടിച്ച് ടെക്കി
വൈറലായ പോസ്റ്റില്‍ നിന്നുള്ള ദൃശ്യം Image Credit source: Shabaz Instagram Page
Shiji M K
Shiji M K | Published: 08 Jun 2026 | 07:33 AM

രാജ്യത്തെ തിരക്കേറിയ നഗരങ്ങളിലൊന്നായ ബെംഗളൂരുവിലെ ജീവിതച്ചെലവ് അനുദിനം ഉയരുകയാണ്. കിട്ടുന്ന ശമ്പളമെല്ലാം താമസത്തിനും ഭക്ഷണത്തിനുമായി ചെലവഴിക്കേണ്ടി വരുന്ന നഗരവാസികളുടെ അവസ്ഥ സമൂഹമാധ്യങ്ങളില്‍ ചര്‍ച്ചയാകുന്നതും പതിവായി. ജീവിതച്ചെലവ് ഉയരാന്‍ തുടങ്ങിയതോടെ ബെംഗളൂരു വിട്ട് സമീപമുള്ള മറ്റ് പ്രദേശങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. വിദ്യാഭ്യാസം, ജോലി തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് കൂടുതലാളുകളും ബെംഗളൂരുവിലെത്തുന്നത്. നഗരത്തിന്റെ സുഖസൗകര്യങ്ങള്‍ പിന്നീടൊരിക്കലും മടങ്ങിപ്പോകാന്‍ പോലും തോന്നിക്കാത്ത വിധത്തില്‍ അവരെ പിടിച്ചുനിര്‍ത്തുന്നു.

എന്നാല്‍ താമസം, ഭക്ഷണം എന്നിവയ്ക്കായി വലിയ തുക ചെലവഴിക്കേണ്ടി വരുന്നത് ആളുകളെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. കുറഞ്ഞ വരുമാനമുള്ളയാളുകള്‍ രണ്ടും മൂന്നും ജോലികള്‍ അധികം ചെയ്താണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. കുറഞ്ഞ ശമ്പളക്കാരുടെ മാത്രം അവസ്ഥയല്ലിത്, വലിയ തുക പ്രതിമാസം വാങ്ങി ജോലി ചെയ്യുന്ന ടെക്കികള്‍ പോലുള്ളവരുടെയും അവസ്ഥ ഇതുതന്നെ. കുടുംബവുമൊത്ത് ബെംഗളൂരുവില്‍ ജോലി ചെയ്യണമെങ്കില്‍ ഒന്നിലധികം ജോലി ചെയ്യണമെന്നാണ് അവരുടെ പക്ഷം. അത്തരത്തില്‍ ജോലി ചെയ്യുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

റാപ്പിഡോ ഓടിച്ച് ടെക്കി

തിരിക്കുപിടിച്ച ഐടി ജീവിതത്തില്‍ നിന്നും അല്‍പം ആശ്വാസം കണ്ടെത്താനായി റാപ്പിഡോ ഓടിക്കുന്ന ധാരാളം ആളുകള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. വലിയ ശമ്പളവും ഉയര്‍ന്ന ജീവിതനിലവാരവുമെല്ലാം ഇവര്‍ക്ക് ഉണ്ടാകുമെങ്കിലും സംസാരിക്കാന്‍ ആളില്ലാത്തതും ജോലിയുടെ സമ്മര്‍ദവുമെല്ലാം കാരണമാണ് ഇത്തരം ജോലികളില്‍ കൂടി സജീവമാകാന്‍ അവരെ പ്രേരിപ്പിക്കുന്നത്.

ഷബാസ് പങ്കുവെച്ച പോസ്റ്റ്‌

ടെക്കികള്‍ എന്ന് പറയുമ്പോള്‍ സാധാരണയായി നമ്മുടെ മനസിലേക്ക് വരുന്നത് ഉയര്‍ന്ന ശമ്പളം വാങ്ങി, ആഡംബര ജീവിതവും പാര്‍ട്ടികളുമായി നടക്കുന്നവരാണെന്നാണ്. എന്നാല്‍ ഇതിന് നേരെ വിപരീതമായ ജീവിതമാണ് പലര്‍ക്കും. ജീവിതച്ചെലവ് നാള്‍ക്കുനാള്‍ വര്‍ധിക്കുന്നത് മൂലം അധിക വരുമാനത്തിനായും ടെക്കികള്‍ക്ക് പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യേണ്ടതായി വരുന്നുണ്ട്. അത്തരത്തില്‍ ജോലി ചെയ്യുന്ന ഒരു സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം.

തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ഓഫീസ് ജോലിക്ക് ശേഷം വാരാന്ത്യങ്ങളില്‍ ഇയാള്‍ ബൈക്കുമായി ഇറങ്ങും. റാപ്പിഡോ ഡ്രൈവറായി ജോലി ചെയ്ത് കിട്ടുന്ന പണം കുടുംബത്തിന്റെ ചെലവിനായി തന്നെ ഉപയോഗിക്കുകയാണ് യുവാവ്. ഒരു സോഷ്യല്‍മീഡിയ ഉപയോക്താവ് പങ്കുവെച്ച പോസ്റ്റിലാണ്‌ ഇക്കാര്യം പറയുന്നത്.

Also Read: Bengaluru Vande Bharat: ബെംഗളൂരു വന്ദേ ഭാരത് കാത്തുനില്‍ക്കേണ്ട, അത് റദ്ദാക്കി; യാത്രക്കാര്‍ക്ക് തിരിച്ചടി

ശമ്പളം ഒന്നിനും തികയുന്നില്ല

ബെംഗളൂരുവിലെ ബന്നാര്‍ഘട്ടയിലേക്ക് പോകാനായി ഷബാസ് എന്ന യുവാവ് ബൈക്ക് ടാക്‌സി ബുക്ക് ചെയ്തു. യാത്രയ്ക്കിടെ തന്റെ റാപ്പിഡോ ഡ്രൈവറോട് സംസാരിച്ചപ്പോഴാണ് അയാളൊരു സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറാണന്ന കാര്യം ഷഹബാസിന് മനസിലായത്. ഒരു വലിയ കമ്പനിയില്‍ സോഫ്‌റ്റ്വെയര്‍ ഡെവലപ്പറായി ജോലി ചെയ്യുകയാണ് അയാള്‍.

വലിയ ശമ്പളം വാങ്ങുന്നുണ്ടെങ്കിലും അത് ചെലവുകള്‍ക്ക് തികയുന്നില്ല. വിവാഹിതനാണ്, കുട്ടികളുണ്ട്, അധിക വരുമാനമുണ്ടെങ്കില്‍ മാത്രമേ ജീവിതം മുന്നോട്ടുപോകൂ എന്നായിരുന്നു അയാളുടെ പ്രതികരണം. ഷഹബാസ് പങ്കുവെച്ച വീഡിയോക്ക് താഴെ നിരവധിയാളുകളാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്. ഇന്ത്യയുടെ പല നഗരങ്ങളിലും സമാനമായ സ്ഥിതിയാണ്, വലിയ ശമ്പളമുണ്ടെങ്കിലും അതുകൊണ്ട് മാത്രം ജീവിതം മുന്നോട്ടുപോകില്ലെന്നാണ് ഭൂരിഭാഗം ആളുകളുടെയും പ്രതികരണം.

English Summary

A Bengaluru-based tech professional has gone viral after a video showed him working as a Rapido rider to earn additional income. The incident has sparked discussions about the rising cost of living in the city and the growing reliance on side jobs among salaried professionals.

Follow Us