Bengaluru: ബെംഗളൂരുവിൽ മകളും ആൺ സുഹൃത്തുക്കളും ചേർന്ന് അമ്മയെ കൊന്ന് കെട്ടിത്തൂക്കി, ആത്മഹത്യയായി വരുത്തിതീർക്കാൻ ശ്രമം

Bengaluru Teen girl and her Friends Kill Mother: പെൺകുട്ടിയും നാല് ആൺസു​ഹൃത്തുക്കളും ചേർന്ന് മാതാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, ആത്മഹത്യയെന്ന് വരുത്തിതീർക്കാൻ സാരി ഉപയോഗിച്ച് മൃതദേഹം സീലിംഗ് ഫാനിൽ കെട്ടിത്തൂക്കിയതായും പൊലീസ് പറഞ്ഞു. 

Bengaluru: ബെംഗളൂരുവിൽ മകളും ആൺ സുഹൃത്തുക്കളും ചേർന്ന് അമ്മയെ കൊന്ന് കെട്ടിത്തൂക്കി, ആത്മഹത്യയായി വരുത്തിതീർക്കാൻ ശ്രമം

പ്രതീകാത്മക ചിത്രം

Published: 

31 Oct 2025 | 05:55 PM

കർണാടക: ദക്ഷിണ ബെ​ഗളൂരു ഉത്തപഹള്ളിയിൽ മകൾ അമ്മയെ കൊന്നു സാരിയിൽ കെട്ടിത്തൂക്കി. പതിനേഴ് വയസുള്ള പെൺകുട്ടിയും ആൺസുഹൃത്തുക്കളും ചേർന്നാണ് കൊല നടത്തിയത്. സുബ്രഹ്മണ്യപുരയ്ക്കടുത്തുള്ള ഉത്തരഹള്ളിയിൽ താമസിക്കുന്ന നേത്രാവതിയാണ് (34) മരിച്ചത്.

വീട്ടിൽ അനാവശ്യമായുള്ള സുഹൃത്തുക്കളുടെ സന്ദർശനം എതിർത്തതാണ് കൊലപാതകത്തിന് കാരണം. പെൺകുട്ടിയും നാല് ആൺസു​ഹൃത്തുക്കളും യുവതിയെ കഴുത്ത്ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, ആത്മഹത്യയെന്ന് വരുത്തിതീർക്കാൻ സാരി ഉപയോഗിച്ച് മൃതദേഹം സീലിംഗ് ഫാനിൽ കെട്ടിത്തൂക്കിയതായും പൊലീസ് പറഞ്ഞു.

കൊലപാതകശേഷം പെൺകുട്ടി വീട് പൂട്ടി മുത്തശ്ശിയുടെ വീട്ടിലേക്ക് മാറി താമസിച്ചു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വന്നത്.

ALSO READ: ആർത്തവമായതിനാലാണ് വൈകിയതെന്ന് പറഞ്ഞ ജീവനക്കാരികളെ നഗ്നരാക്കി സാനിറ്ററി പാഡ് പരിശോധിച്ചതായി പരാതി

നേത്രാവതിയുടെ മൂത്ത സഹോദരി അനിത നൽകിയ പരാതിയെത്തുടർന്ന് ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 103 പ്രകാരം കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത്-വെസ്റ്റ്) അറിയിച്ചു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത് പ്രായപൂർത്തിയാകാത്ത അഞ്ച് പേരാണെന്ന് കണ്ടെത്തി.

ഭർത്താവുമായി വേർപിരിഞ്ഞ് ഉത്തരഹള്ളിയിലെ സർക്കിൾ മാരാമ ടെമ്പിൾ റോഡിന് സമീപമുള്ള ആറാം മെയിൻ റോഡിലാണ് നേത്രാവതി താമസിച്ചിരുന്നത്. ലോൺ റിക്കവറി കമ്പനിയിൽ ടെലികോളറായി ജോലി ചെയ്യുകയായിരുന്നു.

Related Stories
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ