AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru Vande Bharat: ബെംഗളൂരു വന്ദേ ഭാരത് എത്തി; ഇനി വിഷമം വേണ്ട, അതിവേഗം പോകാലോ

Bengaluru to Hyderabad Vande Bharat Express Timings: ബെംഗളൂരുവില്‍ നിന്നും വന്ദേ ഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ജോലിക്കും വിദ്യാഭ്യാസത്തിനുമായി നഗരത്തിലേക്ക് എത്തുന്നയാളുകള്‍ക്ക് വന്ദേ ഭാരത് ട്രെയിനുകള്‍ ഒരു അനുഗ്രഹമാണെന്ന് പറയാം.

Bengaluru Vande Bharat: ബെംഗളൂരു വന്ദേ ഭാരത് എത്തി; ഇനി വിഷമം വേണ്ട, അതിവേഗം പോകാലോ
വന്ദേ ഭാരത്Image Credit source: TV9 Network
Shiji M K
Shiji M K | Published: 20 Jan 2026 | 02:03 PM

ബെംഗളൂരു: ഇന്ത്യന്‍ റെയില്‍വേ ഓരോ ദിവസവും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കാന്‍ റെയില്‍വേക്ക് സാധിച്ചു. രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിനുകളില്‍ ഒന്നാണ് 2019ല്‍ പുറത്തിറക്കിയ വന്ദേ ഭാരത് എക്‌സ്പ്രസ്. വന്ദേ ഭാരതിന്റെ പുതിയ ഘട്ടമായി സ്ലീപ്പര്‍ ട്രെയിനുകളും സര്‍വീസ് ആരംഭിച്ച് കഴിഞ്ഞു.

ബെംഗളൂരുവില്‍ നിന്നും വന്ദേ ഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ജോലിക്കും വിദ്യാഭ്യാസത്തിനുമായി നഗരത്തിലേക്ക് എത്തുന്നയാളുകള്‍ക്ക് വന്ദേ ഭാരത് ട്രെയിനുകള്‍ ഒരു അനുഗ്രഹമാണെന്ന് പറയാം. ബെംഗളൂരുവില്‍ നിന്ന് രാജ്യത്തെ മറ്റ് പല നഗരങ്ങളിലേക്കും വന്ദേ ഭാരതില്‍ യാത്ര ചെയ്യാനാകും. തൊട്ടടുത്തെ പ്രമുഖ നഗരമായ ഹൈദരാബാദിലേക്കും ബെംഗളൂരുവില്‍ നിന്ന് വന്ദേ ഭാരതുണ്ട്.

ബെംഗളൂരു-ഹൈദരാബാദ് വന്ദേ ഭാരത്

ട്രെയിന്‍ നമ്പര്‍ 20704/ 20703 ബെംഗളൂരുവിനും ഹൈദരാബാദിനും ഇടയില്‍ സര്‍വീസ് നടത്തുന്നു. ഏകദേശം 8 മണിക്കൂറും 15 മിനിറ്റും എടുത്താണ് ട്രെയിന്‍ സര്‍വീസ് പൂര്‍ത്തിയാക്കുന്നത്. ബുധനാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്.

പ്രധാന സ്റ്റേഷനുകള്‍

ഏകദേശം 610 കിലോമീറ്റര്‍ ദൂരമാണ് ഈ ട്രെയിന്‍ സഞ്ചരിക്കുന്നത്. ഇതിനിടയില്‍ ഏഴ് ഇന്റര്‍മീഡിയറ്റ് സ്റ്റേഷനുകളുണ്ട്.
ഹിന്ദുപൂര്‍ (എച്ച്യുപി)
ധര്‍മ്മവാരം ജംഗ്ഷന്‍ (ഡിഎംഎം)
അനന്തപൂര്‍ (എടിപി)
കര്‍ണൂല്‍ സിറ്റി (കെആര്‍എന്‍ടി)
മഹ്ബൂബ് നഗര്‍ (MBNR)
കാച്ചെഗുഡ (കെസിജി)

Also Read: Bengaluru Duronto Express: ബെംഗളൂരുവിലേക്ക് തുരന്തോ എക്‌സ്പ്രസ്; ആഴ്ചയില്‍ രണ്ട് ദിവസം സര്‍വീസ്

എന്നിവയാണവ. ബെംഗളൂരുവിലെ യശ്വന്ത്പൂര്‍ സ്റ്റേഷനില്‍ നിന്ന് ഉച്ചയ്ക്ക് 2.45ന് പുറപ്പെട്ട് ശ്രീ സത്യസായി പ്രശാന്തി നിലയം, ധര്‍മ്മവാരം, അനന്തപൂര്‍ വഴി സഞ്ചരിച്ച് കുര്‍ണൂല്‍, മഹെബൂബ് നഗര്‍ വഴി ട്രെയിന്‍ കടന്നുപോകുന്നു. രാത്രി 11.15ന് കാച്ചിഗുഡ സ്റ്റേഷനിലെത്തിച്ചേരും.

ടിക്കറ്റ് നിരക്കുകള്‍

എസി ചെയര്‍ കാര്‍ ഏകദേശം 1,565 രൂപ
എക്‌സിക്യൂട്ടീവ് ക്ലാസ് ഏകദേശം 2,890 രൂപ