AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bus Catches Fire : ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു, ഒഴിവായത് വന്‍ ദുരന്തം

Bus Catches Fire in Karnataka : ബസ് ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണ്. ആര്‍ക്കും പരിക്കില്ല. വന്‍ ദുരന്തമാണ് ഒഴിവായത്. അശോക ട്രാവല്‍സ് എന്ന ബസിനാണ് തീപിടിച്ചത്. ടയര്‍ ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി. ബസ് പൂര്‍ണമായി കത്തിനശിച്ചു

Bus Catches Fire : ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു, ഒഴിവായത് വന്‍ ദുരന്തം
പ്രതീകാത്മക ചിത്രം Image Credit source: PTI
jayadevan-am
Jayadevan AM | Published: 09 Feb 2025 08:45 AM

ബെംഗളൂരു: കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് കര്‍ണാടകയില്‍ തീപിടിച്ചു. ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസിന് മദ്ദൂരില്‍ വച്ചാണ് തീപിടിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ബസ് ജീവനക്കാരും യാത്രക്കാരും സുരക്ഷിതരാണ്. ആര്‍ക്കും പരിക്കില്ല. വന്‍ ദുരന്തമാണ് ഒഴിവായത്. അശോക ട്രാവല്‍സ് എന്ന ബസിനാണ് തീപിടിച്ചത്. ടയര്‍ ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി. ബസ് പൂര്‍ണമായി കത്തിനശിച്ചു. യാത്രക്കാരുടെ ബാഗുകളൊക്കെ കത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ബസില്‍ നിരവധി പേരുണ്ടായിരുന്നു. യാത്രക്കാരെ മറ്റ് ബസുകളില്‍ കണ്ണൂരിലേക്ക് അയച്ചു. അഗ്നിരക്ഷാസേനയും, ബസ് ജീവനക്കാരും ചേര്‍ന്ന് തീയണച്ചു.

കോട്ടയത്ത് തീപിടിത്തം

അതിനിടെ, കോട്ടയം ജില്ലയില്‍ വിവിധയിടങ്ങളില്‍ ശനിയാഴ്ച തീപിടിത്തമുണ്ടായി. പുളിഞ്ചുവട് പ്രദേശത്ത് ഹരിതകര്‍മസേന പ്ലാസ്റ്റിക്ക് സൂക്ഷിച്ചിരുന്ന കേജിന് തീപിടിത്തമുണ്ടായി. പനച്ചിക്കാട് എരമെല്ലൂര്‍ ഭാഗത്തും തീപിടിത്തമുണ്ടായി. വൈദ്യുതി ലൈനില്‍ നിന്ന് തീപ്പൊരി ചിതറി സമീപത്തെ പുല്‍പ്രദേശത്ത് തീപിടിക്കുകയായിരുന്നു. ചിങ്ങവനം റെയില്‍വേ ഗേറ്റിന് സമീപത്തും, പള്ളം സ്‌കൂളിന് അടുത്തും ചവറിന് തീപിടിച്ചു. എല്ലായിടത്തും അഗ്നിരക്ഷാസേനയെത്തി തീയണച്ചു.

Read Also : കുടുംബ തർക്കത്തിനിടെ കത്തിക്കുത്ത്; ഭാര്യ മരിച്ചു, ഭർത്താവിന് ഗുരുതര പരിക്ക്

പയ്യന്നൂരിലും തീപിടിത്തം

കണ്ണൂര്‍ പയ്യന്നൂരിലും തീപിടിത്തമുണ്ടായി. ടൗണിലെ കെട്ടിടത്തിന് മുകളിലെ ഗോഡൗണിലാണ് സംഭവം. ട്രേഡ് യൂണിയന്‍ സെന്ററിന് സമീപമുള്ള അല്‍ അമീന്‍ സര്‍ജിക്കല്‍സിന്റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം നടന്നത്. അഗ്നിരക്ഷേസേനയെത്തി തീയണച്ചു. കാലാവധി കഴിഞ്ഞ സര്‍ജിക്കല്‍ ഉപകരണങ്ങള്‍, പഴയ ഫയലുകള്‍ തുടങ്ങിയവയാണ് ഇവിടെ സൂക്ഷിച്ചിരുന്നത്.