വരൻ്റെ സിബിൽ സ്കോർ ചെക്ക് ചെയ്യണമെന്ന് അമ്മാവൻ; പരിശോധിച്ചപ്പോൾ കുറവ്, വിവാഹത്തിൽ നിന്നും വധുവിൻ്റെ വീട്ടുകാർ പിന്മാറി
വിവാഹം തീയതി നിശ്ചയിച്ചതിന് ശേഷമാണ് സിബിൽ സ്കോറിൻ്റെ പേരിൽ കല്യാണം വേണ്ടെന്ന് വെച്ചത്. വരൻ്റെ സാമ്പത്തിക സ്ഥിതി മോശമാണെന്ന് മോശം സിബിൽ സ്കോറിൻ്റെ സൂചനയെന്ന് വധുവിൻ്റെ വീട്ടുകാർ പറഞ്ഞു.

ഒരു വിവാഹം അത് ആലോചിച്ച് നടത്തുക എന്ന പറയുന്നത് വലിയ ഒരു കടമ്പയാണ്. എവിടെ നിന്നും എങ്ങനെ മുടങ്ങി പോകാനുള്ള കാര്യങ്ങൾ ഉടലെടുക്കുക എന്ന പറയാൻ സാധിക്കില്ല. പല കാരണങ്ങൾ കൊണ്ടും ഇന്ന് വിവാഹങ്ങൾ കല്യാണത്തിന് തൊട്ട് മുമ്പ് തന്നെ മുടങ്ങി പോകാറുണ്ട്. വരൻ്റെയോ വധുവിൻ്റോ മോശം സ്വഭാവം, വീട്ടുകാരെ തുടർന്നുണ്ടാവുന്ന പ്രശ്നങ്ങൾ, സാമ്പത്തിക സ്ഥിതിയുടെ യാഥാർഥ്യം തുടങ്ങിയ പല കാരണങ്ങൾ കൊണ്ട് വിവാങ്ങൾ ഇന്ന് മുടങ്ങി പോകാറുണ്ട്. എന്നാൽ സിബിൽ സ്കോർ മോശമായതിൻ്റെ പേരിൽ വിവാഹം മുടങ്ങി പോകുന്ന വിചിത്രം സംഭവങ്ങളും അതിനിടെ നടക്കാറുണ്ട്.
മഹാരാഷ്ട്രിയിലെ മുർതിസപുരിയിലാണ് വരൻ്റെ സിബിൽ സ്കോർ മോശമായതിൻ്റെ പേരിൽ ഒരു വിവാഹം മുടങ്ങിയത്. വിവാഹ തീയതി അടുത്തിരിക്കെയാണ് വധുവിൻ്റെ വീട്ടുകാർ വരൻ്റെ സിബിൽ സ്കോർ മോശമാണെന്ന് പേരിൽ കല്യാണത്തിൽ നിന്നും പിന്‍മാറിയത്. വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായപ്പോൾ വധുവിൻ്റെ അമ്മാവനാണ് വരൻ്റെ സിബിൽ സ്കോറും ചോദിച്ചുകൊണ്ട് രംഗത്തെത്തിയത്. സിബിൽ സ്കോർ പരിശോധിച്ചപ്പോൾ മോശമാണെന്ന് കണ്ടെത്തി.
നിരവധി ഇഎംഐകൾ മുടങ്ങി കിടക്കുന്നതിനാലാണ് സിബിൽ സ്കോർ താഴ്ന്ന നിലയിൽ കണ്ടെത്താനായത്. ബാങ്കിങ് നിയമങ്ങൾ പ്രകാരം താഴ്ന്ന സിബിൽ സ്കോർ മോശം സാമ്പത്തിക സ്ഥിതിയുടെ സൂചനയാണ്. ഇതോ മോശം സാമ്പത്തിക സ്ഥിതിയിലുള്ള വരനുമായി ബന്ധം സ്ഥാപിക്കാൻ അമ്മാൻ തടസ്സം നിന്നു. തുടർന്ന് വധുവിൻ്റെ വീട്ടുകാർ ഉടൻ തന്നെ കല്യാണത്തിൽ നിന്നും പിന്മാറി.മോശം സാമ്പത്തികാവസ്ഥയിലുള്ള വരൻ എങ്ങനെ തങ്ങളുടെ മകളെ പരിപാലിക്കുമെന്നാണ് വധുവിൻ്റെ വീട്ടുകാർ വരനോട് കൂടുംബക്കാരോട് ചോദിച്ചത്.