Bengaluru Greenfield Highway: വെറും 3 മണിക്കൂറില്‍ ബെംഗളൂരുവിലെത്താം; ഗ്രീന്‍ഫീല്‍ഡ് ഹൈവേ സുമ്മാവാ

New Greenfield Expressway to Cut Bengaluru–Vijayawada Travel Time to 3 Hours: ആകെ 518 കിലോമീറ്റര്‍ നീളത്തിലാണ് പദ്ധതി മുന്നോട്ടുവെച്ചിരുന്നത്. ആറുവരി പാതയായി ഒരുങ്ങുന്ന ഈ എക്‌സ്പ്രസ് വേയില്‍ ട്രാഫിക് ലൈറ്റുകളോ ക്രോസിങ്ങുകളോ ഉണ്ടായിരിക്കില്ല. ഈ ആറുവരിപാതയില്‍ ഏകദേശം 5.3 കിലോമീറ്റര്‍ നീളം തുരങ്കപാതയാണ്. 1 ഇന്റര്‍ചേഞ്ചുകളും പാതയില്‍ വരുന്നു.

Bengaluru Greenfield Highway: വെറും 3 മണിക്കൂറില്‍ ബെംഗളൂരുവിലെത്താം; ഗ്രീന്‍ഫീല്‍ഡ് ഹൈവേ സുമ്മാവാ

പ്രതീകാത്മക ചിത്രം

Published: 

04 Jun 2026 | 10:21 AM

ബെംഗളൂരുവിനെയും വിജയവാഡയെയും ബന്ധിപ്പിച്ച് വരാന്‍ പോകുന്ന പാതയാണ് ബെംഗളൂരു-കഡപ്പ-വിജയവാഡ ഗ്രീന്‍ഫീല്‍ഡ് ഹൈവേ. ഇരുനഗരങ്ങളും തമ്മിലുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തി അതിവേഗ യാത്ര സാധ്യമാക്കാന്‍ ഈ പാതയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. അഞ്ച് ജില്ലകളിലൂടെ കടന്നുപോകുന്ന ഈ ഗ്രീന്‍ഫീല്‍ഡ് ഹൈവേ കഡപ്പ ജില്ലയിലെ വ്യാവസായിക വികസനത്തിന് വലിയ ഉത്തേജനം നല്‍കുമെന്നും പ്രതീക്ഷിക്കാം.

ബെംഗളൂരു-വിജയവാഡ ഗ്രീന്‍ഫീല്‍ഡ് ഹൈവേ

നാഷണല്‍ ഹൈവേ 544 ജിയുടെ ഭാഗമായാണ് ബെംഗളൂരു-കഡപ്പ-വിജയവാഡ ഗ്രീന്‍ഫീല്‍ഡ് ഹൈവേ ഒരുക്കുന്നത്. കൊടികൊണ്ട ചെക്ക്‌പോസ്റ്റിലെ കൊഡൂര്‍ ഗ്രാമത്തിന് സമീപത്തിന് നിന്ന് ആരംഭിക്കുന്ന പാത ശ്രീ സത്യസായി, വൈഎസ്ആര്‍ കഡപ്പ, എസ്പിഎസ്ആര്‍ നെല്ലൂര്‍, പ്രകാശം, ബാപത്‌ല തുടങ്ങി അഞ്ച് പ്രധാന ജില്ലകളിലൂടെ കടന്നുപോകും. അഡാങ്കിക്ക് സമീപമുള്ള മുപ്പവാരത്ത് വെച്ചാണ് പാത അവസാനിക്കുന്നത്.

ബെംഗളൂരുവിനെയും ഹൈദരാബാദിനെയും ബന്ധിപ്പിക്കുന്ന എന്‍എച്ച് 44 നും ചെന്നൈ-വിജയവാഡ ഇടനാഴിയായ എന്‍എച്ചും 16നും ഇടയില്‍ സുഗമമായ ഒരു കണക്ഷന്‍ സാധ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ബെംഗളൂരുവിനും വിജയവാഡയ്ക്കും ഇടയിലുള്ള ദൂരം ഏകദേശം 110 ആക്കി കുറയ്ക്കാനും പാത സഹായിക്കുമെന്നാണ് പ്രതീക്ഷ. ഇതുവഴി ഹൈവേ യാത്ര സമയം മൂന്ന് മുതല്‍ നാല് മണിക്കൂര്‍ ആക്കി കുറയ്ക്കുകയും ചെയ്യും. കൂടാതെ ചരക്ക് നീക്കത്തിനും പാത വലിയ സഹായം ചെയ്യുന്നതാണ്.

ആകെ 518 കിലോമീറ്റര്‍ നീളത്തിലാണ് പദ്ധതി മുന്നോട്ടുവെച്ചിരുന്നത്. ആറുവരി പാതയായി ഒരുങ്ങുന്ന ഈ എക്‌സ്പ്രസ് വേയില്‍ ട്രാഫിക് ലൈറ്റുകളോ ക്രോസിങ്ങുകളോ ഉണ്ടായിരിക്കില്ല. ഈ ആറുവരിപാതയില്‍ ഏകദേശം 5.3 കിലോമീറ്റര്‍ നീളം തുരങ്കപാതയാണ്. 1 ഇന്റര്‍ചേഞ്ചുകളും പാതയില്‍ വരുന്നു. പാതയുടെ ഏകദേശം 21 കിലോമീറ്റര്‍ ദൂരം കടന്നുപോകുന്നത് വനഭൂമിയിലൂടെയാണ്.

കഡപ്പ ഹൈവേയുടെ പ്രധാനഭാഗമാകും

ബെംഗളൂരു-വിജയവാഡ ഗ്രീന്‍ഫീല്‍ഡ് ഹൈവേയില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കാന്‍ പോകുന്നത് കഡപ്പയ്ക്കാണ്. പുലിവെണ്ടുല, വെമുല, വെമ്പള്ളി, വിഎന്‍ പള്ളി, യേരഗുണ്ട, കമലപുരം, ചാപ്പാട്, മൈദുകുരു, ബി മഠം, പോരുമാമില്ല തുടങ്ങി ജില്ലയിലെ 12 മണ്ഡലങ്ങളിലൂടെ ഏകദേശം 123.5 കിലോമീറ്റര്‍ ദൂരത്തിലൂടെയാണ് ഹൈവേ കടന്നുപോകുന്നത്.

Also Read: Bengaluru-Vijayawada Expressway: ബെംഗളൂരു-വിജയവാഡ യാത്ര വെറും 4 മണിക്കൂറില്‍; ഈ എക്‌സ്പ്രസ് വേ കലക്കും

നിര്‍മാണ വേളയില്‍ വമ്പന്‍ റെക്കോഡുകള്‍

നിര്‍മാണ സമയത്ത് രണ്ട് ഗിന്നസ് റെക്കോഡുകള്‍ സ്വന്തമാക്കാന്‍ സാധിച്ച ഒരു പാത കൂടിയാണിത്. 24 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്ത് ബിറ്റുമിനസ് കോണ്‍ക്രീറ്റ് സ്ഥാപിച്ചുകൊണ്ടായിരുന്നു ഒരു റെക്കോഡ്. 10,675 മെട്രിക് ടണ്‍ ബിറ്റുമിനസ് കോണ്‍ഗ്രസ് ഒരുമിച്ച് സ്ഥാപിച്ചതിന് രണ്ടാമത്തെ റെക്കോഡും ലഭിച്ചു. 28.95 ലെയ്ന്‍ കീലോമീറ്ററോളം 10,675 ടണ്‍ ബിറ്റുമിനസ് സ്ഥാപിക്കാന്‍ 600 ലധികം എഞ്ചിനീയര്‍മാരും തൊഴിലാളികളുമാണ് ഒരേ സമയം ജോലി ചെയ്തത്.

ഭൂമി ഏറ്റെടുക്കല്‍ പുരോഗമിക്കുന്നു

ഗ്രീന്‍ഫീല്‍ഡ് ഹൈവേ നിര്‍മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. കഡപ്പ ജില്ലയില്‍ മാത്രം ഏകദേശം 1,020 ഹെക്ടര്‍ ഭൂമി ഉള്‍പ്പെടെ ആകെ 2,750 ഹെക്ടര്‍ ഭൂമിയാണ് ഇതുവരെ അധികൃതര്‍ ഏറ്റെടുത്തിരിക്കുന്നത്. 14 നിര്‍മാണ പാക്കേജുകളായി തിരിച്ചാണ് പ്രവര്‍ത്തനം.

English Summary

The proposed Greenfield Highway between Bengaluru and Vijayawada is expected to reduce travel time to around three hours. The project aims to improve connectivity between Karnataka and Andhra Pradesh while boosting trade, logistics and regional development. Route details and key benefits are drawing significant public interest.

Follow Us
Related Stories
Bengaluru-Tumakuru Railway: ബെംഗളൂരു-തുംകുരു റൂട്ടില്‍ ട്രെയിന്‍ സര്‍വീസും ഉടന്‍; 30 മിനിറ്റില്‍ യാത്ര തീര്‍ക്കാലോ ഇനി
Chennai Metro: മെട്രോയും ബസും ട്രെയിനും ഇനി ഒരൊറ്റ കുടക്കീഴിൽ; ചെന്നൈ യാത്രക്കാർക്ക് വൻ നേട്ടം!
Bihar Hospital Fire: ബിഹാര്‍ ആശുപത്രിയില്‍ വന്‍ തീപിടുത്തം; മൂന്ന് പേര്‍ മരിച്ചു, നിരവധിയാളുകള്‍ ഗുരുതരാവസ്ഥയില്‍
Delhi Hotel Fire Outbreak: ഡല്‍ഹി നടുങ്ങി; ഹോട്ടലിലെ തീപിടിത്തത്തില്‍ മരിച്ചത് 21 പേര്‍; അനുശോചിച്ച് മോദി
Chennai Metro: ട്രാഫിക് ബ്ലോക്കിൽ വലയേണ്ട, മറീന ബീച്ചിലേക്ക് ഇനി എളുപ്പത്തിൽ എത്താം; പുത്തൻ സ്റ്റേഷൻ വരുന്നു
Namma Metro: യെല്ലോ ലൈനില്‍ കാത്തിരിപ്പ് വെറും 4 മിനിറ്റ് മാത്രം; നമ്മ മെട്രോയില്‍ പുതിയ ട്രെയിനുകളെത്തി
സ്വന്തം കാര്യം സിന്ദാബാദ്! ഈ രാശികളെ സൂക്ഷിക്കണം
ഡി.കെ ഒന്നാമത്, ഇവര്‍ രാജ്യത്തെ സമ്പന്ന മുഖ്യമന്ത്രിമാര്‍
സ്ത്രീകൾക്ക് ഇനി അമിതവണ്ണം വയ്ക്കില്ല, വഴിയുണ്ട്
ഈച്ച ശല്യം കുറയ്ക്കാൻ ഈ ഇല മതി
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ
സ്കൂട്ടർ യാത്രകിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
അജിത്തിൻ്റെ അമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി വിജയ്