Bengaluru Traffic Alert: ബെംഗളൂരുവിലുള്ളവരുടെ ശ്രദ്ധയ്ക്ക്, ഈ വഴിയുള്ള യാത്ര കഠിനമാകും; മുന്നറിയിപ്പ്
Bengaluru Traffic Advisory Due To Metro Station Work: ബെംഗളൂരുവില്‍ ചിലയിടങ്ങളില്‍ ഗതാഗതം മന്ദഗതിയിലാകാന്‍ സാധ്യത. മഹാദേവപുരയിൽ നിന്ന് മാറത്തഹള്ളിയിലേക്കുള്ള ഗതാഗതം മന്ദഗതിയിലായേക്കും

Metro Work
ബെംഗളൂരു: കാർത്തിക് നഗറിൽ മെട്രോ സ്റ്റേഷൻ പണി നടക്കുന്നതിനാൽ ബെംഗളൂരുവില്‍ ചിലയിടങ്ങളില്‍ ഗതാഗതം മന്ദഗതിയിലാകാന്‍ സാധ്യത. മഹാദേവപുരയിൽ നിന്ന് മാറത്തഹള്ളിയിലേക്കുള്ള ഗതാഗതം മന്ദഗതിയിലായേക്കുമെന്നാണ് മുന്നറിയിപ്പ്. എച്ച്എഎല്‍ എയര്‍പോര്‍ട്ട് ട്രാഫിക് പൊലീസ് സ്റ്റേഷന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബെംഗളൂരു ട്രാഫിക് പൊലീസ് ഈ മുന്നറിയിപ്പ് റീപോസ്റ്റ് ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ ക്ഷമയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നുവെന്നും പൊലീസ് അറിയിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഗതാഗതം മുന്‍കൂട്ടി ആസൂത്രണം ചെയ്യണം.
പൊലീസിന്റെ മുന്നറിയിപ്പ്
“Traffic Advisory”
Slow movement from Mahadevapura towards Marathahalli due to ongoing Metro station work at Kartik Nagar. Commuters, we request your patience & cooperation. Thank you! @blrcitytraffic @DCPTrEastBCP @CPBlr @Jointcptraffic @acpwfieldtrf pic.twitter.com/k8LUo4akbe— HAL AIRPORT TRAFFIC BTP (@halairporttrfps) November 25, 2025
ആശങ്ക അറിയിച്ച് മെട്രോ യാത്രക്കാര്‍
അതേസമയം, നാഷണല്‍ കോമൺ മൊബിലിറ്റി കാര്‍ഡില്‍ (എന്‍സിഎംസി) ആവര്‍ത്തിച്ച് പ്രശ്‌നങ്ങള്‍ നേരിടുന്നതായി നമ്മ മെട്രോ യാതക്കാര്‍ ആശങ്ക ഉന്നയിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റീചാര്‍ജ് ചെയ്യാനും, ഇടപാടുകള്‍ നടത്താനും പ്രയാസം നേരിട്ടെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിച്ചു.
കാര്‍ഡുകള്‍ പല സമയത്തും തകരാര്‍ നേരിടുന്നുവെന്നാണ് ആരോപണം. സേവനം നിരാശജനകമാണെന്നും യാത്രക്കാര്‍ വിമര്‍ശിച്ചു. സോഫ്റ്റ്‌വെയർ തകരാർ ആണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സൂചന. സാങ്കേതിക സംഘം പ്രശ്നം പരിഹരിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന് ബിഎംആർസിഎൽ വൃത്തങ്ങള്‍ വ്യക്തമാക്കി. നവംബര്‍ 24ന് മാത്രം പല സ്റ്റേഷനുകളിലും രാവിലെ ഇരുനൂറോളം ഇടപാടുകളിലാണ് തകരാര്‍ നേരിട്ടത്. ഇത്തരം തകരാറുകള്‍ മെട്രോ ജീവനക്കാരും ഉപയോക്താക്കളും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കും കാരണമാകുന്നുണ്ട്.