Bengaluru Weather: കറങ്ങാന്‍ പോകല്ലേ, വെന്തുരുകും; ബെംഗളൂരുകാര്‍ ശ്രദ്ധിച്ചോളൂ

Bengaluru Residents Warned to Stay Indoors Due to Sunstroke Risk: മാര്‍ച്ച് എട്ട് ഞായറാഴ്ചയും ബെംഗളൂരുവില്‍ കനത്ത ചൂട് അനുഭവപ്പെട്ടേക്കാം. മാര്‍ച്ചിന്റെ തുടക്കത്തില്‍ 32 ഡിഗ്രി സെല്‍ഷ്യസായിരുന്നു നഗരത്തിലെ ചൂടെങ്കില്‍ അത് നിലവില്‍ 33 ലേക്കും 34 ലേക്കും ഉയര്‍ന്നിട്ടുണ്ട്.

Bengaluru Weather: കറങ്ങാന്‍ പോകല്ലേ, വെന്തുരുകും; ബെംഗളൂരുകാര്‍ ശ്രദ്ധിച്ചോളൂ

പ്രതീകാത്മക ചിത്രം

Published: 

08 Mar 2026 | 06:59 AM

ബെംഗളൂരു: ഇന്നും കനത്ത ചൂടില്‍ ബെംഗളൂരു നിവാസികള്‍ വലയും. കര്‍ണാടകയുടെ മിക്ക ഭാഗങ്ങളിലും താപനില രേഖപ്പെടുത്തുന്നത് ഉയര്‍ന്ന അളവിലാണ്. വിവിധ ജില്ലകളില്‍ ഇതുവരെ രേഖപ്പെടുത്തിയ പരാമവധി താപനില 40 ഡിഗ്രി സെല്‍ഷ്യസ് ആണെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. ബെംഗളൂരുവില്‍ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ അളവും റെക്കോഡ് നിലയിലേക്ക് കുതിച്ചു.

യുവി സൂചിക പരിധിക്ക് പുറത്തേക്ക് ഉയര്‍ന്നത് വിദഗ്ധരില്‍ ആശങ്ക വിതയ്ക്കുന്നു. തീവ്രമായ അളവില്‍ യുവി വികരണങ്ങള്‍ ഉണ്ടാകുന്നത് സൂര്യതാപം, അകാല വാര്‍ധക്യം, കണ്ണിന് അസുഖങ്ങള്‍, ത്വക്ക് ക്യാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു.

മാര്‍ച്ച് എട്ട് ഞായറാഴ്ചയും ബെംഗളൂരുവില്‍ കനത്ത ചൂട് അനുഭവപ്പെട്ടേക്കാം. മാര്‍ച്ചിന്റെ തുടക്കത്തില്‍ 32 ഡിഗ്രി സെല്‍ഷ്യസായിരുന്നു നഗരത്തിലെ ചൂടെങ്കില്‍ അത് നിലവില്‍ 33 ലേക്കും 34 ലേക്കും ഉയര്‍ന്നിട്ടുണ്ട്. കുറഞ്ഞ താപനില 20 ഡിഗ്രി സെല്‍ഷ്യസാണ്. എന്നാല്‍ ചില സമയങ്ങളില്‍ 40 ഡിഗ്രി വരെ താപനില ഉയരാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് മുന്നോട്ടുവെക്കുന്നുണ്ട്.

Also Read: Bengaluru Weather: ബെംഗളൂരുകാര്‍ പുറത്തിറങ്ങല്ലേ ചൂട് റെക്കോഡ് ഉയരത്തില്‍; കര്‍ശന നിര്‍ദേശം

കനത്ത ചൂട് അനുഭവപ്പെടുന്നതിനാല്‍ പൊതുജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന നിര്‍ദേശം അധികൃതര്‍ പുറപ്പെടുവിച്ചു. ഞായറാഴ്ചകളില്‍ നഗരം ചുറ്റാനിറങ്ങുന്നവര്‍ ജാഗ്രത പാലിക്കുക. പകല്‍ 11 മണി മുതല്‍ 4 മണി വരെ നഗരത്തില്‍ ഉയര്‍ന്ന താപനിലയായിരിക്കും. ഈ സമയങ്ങളില്‍ നേരിട്ട് ചൂടേല്‍ക്കുന്നത് സൂര്യാഘാതത്തിനും മറ്റ് അസുഖങ്ങള്‍ക്കും വഴിവെക്കും.

മാത്രമല്ല, ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ഇടയക്കിടെ വെള്ളം കുടിക്കണമെന്ന നിര്‍ദേശവും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു. താപനില ഉയരാന്‍ തുടങ്ങിയതോടെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് സംഭവിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ