Bengaluru Weather: ബെംഗളൂരുവില്‍ ഇന്നും കനത്ത ചൂട്; കൂട്ടിന് തണുപ്പും

Bengaluru Climate Update February 21 Saturday: മണിക്കൂറില്‍ 23 കിലോമീറ്റര്‍ വേഗത്തില്‍ വീശാവുന്ന കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് പ്രവചനം. വായുവിന്റെ ഗുണനിലവാരവും മോശമായി തുടരുന്നു.

Bengaluru Weather: ബെംഗളൂരുവില്‍ ഇന്നും കനത്ത ചൂട്; കൂട്ടിന് തണുപ്പും

പ്രതീകാത്മക ചിത്രം

Published: 

21 Feb 2026 | 06:28 AM

ബെംഗളൂരു: കര്‍ണാടക വെന്തുരുകും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അടുത്ത ഏഴ് ദിവസവും വരണ്ട കാലാവസ്ഥയായിരിക്കും ബെംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ അനുഭവപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 17 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 31 ഡിഗ്രി സെല്‍ഷ്യസ് വരെ നഗരത്തില്‍ താപനില അനുഭവപ്പെട്ടേക്കാം.

മണിക്കൂറില്‍ 23 കിലോമീറ്റര്‍ വേഗത്തില്‍ വീശാവുന്ന കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് പ്രവചനം. വായുവിന്റെ ഗുണനിലവാരവും മോശമായി തുടരുന്നു. 46 നും 120 നും ഇടയിലാണ് വായു ഗുണനിലവാരം. ഇത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

അടുത്ത 24 മണിക്കൂറില്‍ ബെംഗളൂരുവില്‍ തെളിഞ്ഞ ആകാശമായിരിക്കും. എന്നാല്‍ വൈകീട്ടോടെ മേഘാവൃതമായ അന്തരീക്ഷത്തിലേക്ക് മാറും. ചില പ്രദേശങ്ങളില്‍ രാവിലെ കഠിനമായ മൂടല്‍മഞ്ഞും അനുഭവപ്പെടുന്നുണ്ട്. തണുപ്പും ചൂടും ഇടകലര്‍ന്ന കാലാവസ്ഥ നഗരത്തില്‍ രോഗികളുടെ എണ്ണവും വര്‍ധിപ്പിച്ചു.

എന്നാല്‍ നഗരത്തില്‍ അടുത്ത കാലത്തൊന്നും മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. മെയ് അവസാനം വരെ കനത്ത ചൂട് തുടരും. ഉഷ്ണതരംഗത്തിനും സാധ്യതയുണ്ട്. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ നഗരത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കനത്ത ചൂടായിരിക്കും അനുഭവപ്പെടാന്‍ പോകുകയെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.

Also Read: Bengaluru Weather: പുറത്തിറങ്ങല്ലേ വെന്തുരുകും; ബെംഗളൂരുവില്‍ ചൂട് ഇനിയും കൂടുമെന്ന് റിപ്പോര്‍ട്ട്

പ്രധാന നഗരങ്ങളിലെ കാലാവസ്ഥ

ബെംഗളൂരു- 31-18
മംഗളൂരു- 32-25
ശിവ- 33-20
ബെല്‍ഗ- 32-20
മൈസൂര്‍- 32-31
മാണ്ഡ്യ- 33-21
മടിക്കേരി- 29-18
രാമനഗര- 32-19
ഹാസന്‍- 30-18
ചാമരാജനഗര്‍- 31-19
ചെറുബള്ളാപുരം- 30-18

 

Follow Us
Related Stories
Chennai Metro: ഓടുന്ന മെട്രോയ്ക്ക് താഴെ മറ്റൊരു മെട്രോ; ഗതാഗത തടസ്സമില്ല, ട്രെയിൻ നിർത്തേണ്ടതില്ല!
നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കും- കേന്ദ്ര സർക്കാർ
Mumbai Heavy Rain: മുംബൈയില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ആര്‍ക്കെല്ലാം ബാധകം?
PM Modi Viksit Bharat: ‘വിക്സിത് ഭാരത്’ ലക്ഷ്യങ്ങളിലേക്ക് രാജ്യം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടറിമാരുടെ ഉന്നതതല യോഗം
“സി.ജെ.പിയുടെ പ്രതിഷേധത്തിന് പോയില്ല”; കാരണം വെളിപ്പെടുത്തി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ
Jammu Kashmir Terror Attack: ഒരു പോലീസുകാരന് വീരമൃത്യു!ജമ്മു കാശ്മീരിൽ പോലീസ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണം ഏറ്റെടുത്ത് ടിആർഎഫ്
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി