AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bannerghatta Road: അങ്ങനെ തീരുമാനമായി…ബന്നാര്‍ഘട്ട റോഡുപണി തുടങ്ങി; അതിവേഗ യാത്ര ഉടന്‍

Towing Against Illegal Parking in Bengaluru: ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവറേജ് ബോര്‍ഡ് ഏറ്റെടുത്ത ഡ്രെയിനേജ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കല്‍ ജോലികള്‍ കാരണമായിരുന്നു റോഡിന്റെ അവസ്ഥ കൂടുതല്‍ മോശമായത്. എന്നാല്‍ ആ പ്രശ്‌നങ്ങളെല്ലാം ഉടന്‍ പരിഹരിക്കുമെന്ന് കോര്‍പ്പറേഷന്‍ കമ്മീഷണര്‍ കെഎന്‍ രമേശ് പറഞ്ഞു.

Bannerghatta Road: അങ്ങനെ തീരുമാനമായി…ബന്നാര്‍ഘട്ട റോഡുപണി തുടങ്ങി; അതിവേഗ യാത്ര ഉടന്‍
പ്രതീകാത്മക ചിത്രം Image Credit source: Puneet Vikram Singh/Moment/Getty Images
Shiji M K
Shiji M K | Edited By: Arun Nair | Updated On: 21 Apr 2026 | 11:29 AM

ബെംഗളൂരു: ബെംഗളൂരുവിലെ യാത്രാ ദുരിതത്തിന് അവസാനം പരിഹാരമാകുന്നു. സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന മുറവിളികളെ തുടര്‍ന്ന് ബെംഗളൂരു ബന്നാര്‍ഘട്ട റോഡിൻ്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപക വിമര്‍ശനമാണ് ആളുകള്‍ ഉന്നയിച്ചത്. ഇതോടെ റോഡിന്റെ 1.5 കിലോമീറ്റര്‍ ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഭരണകൂടം തീരുമാനിച്ചു.

ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സീവറേജ് ബോര്‍ഡ് ഏറ്റെടുത്ത ഡ്രെയിനേജ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കല്‍ ജോലികള്‍ കാരണമായിരുന്നു റോഡിന്റെ അവസ്ഥ കൂടുതല്‍ മോശമായത്. എന്നാല്‍ ആ പ്രശ്‌നങ്ങളെല്ലാം ഉടന്‍ പരിഹരിക്കുമെന്ന് കോര്‍പ്പറേഷന്‍ കമ്മീഷണര്‍ കെഎന്‍ രമേശ് പറഞ്ഞു.

ബന്നാര്‍ഘട്ട പ്രധാന റോഡിലെ കല്യാണി ചൗള്‍ട്രി മുതല്‍ ഐഐഎംബി മെട്രോ സ്‌റ്റേഷന്‍ വരെയുള്ള ഒരു കിലോമീറ്റര്‍ റോഡില്‍ ടാറിങ് പൂര്‍ത്തിയായി. റോഡിന്റെ ശേഷിക്കുന്ന ഭാഗത്ത് നാളെ രാത്രിയോടെ പണി പൂര്‍ത്തിയാകുമെന്നും അദ്ദേഹം.

നമ്മ മെട്രോയ്ക്ക് കീഴില്‍ വരുന്ന പാതയാണിതെന്നാണ് സൗത്ത് കോര്‍പ്പറേഷന്‍ എഞ്ചിനീയര്‍മാര്‍ പറയുന്നത്. അതിനാല്‍ തന്നെ അറ്റക്കുറ്റപ്പണികള്‍ നടത്താന്‍ ഇവര്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായി, ഇതോടെയാണ് സമൂഹമാധ്യമങ്ങള്‍ വഴി പ്രതിഷേധം അറിയിക്കാന്‍ അവര്‍ തീരുമാനിച്ചത്.

പാര്‍ക്ക് ചെയ്ത് പോകല്ലേ, ഇവര്‍ കൊണ്ടുപോകും

ബെംഗളൂരു: നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടോവിങ് സംവിധാനം വീണ്ടും കൊണ്ടുവന്ന ബെംഗളൂരു ട്രാഫിക് പോലീസ്. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെല്ലാം തന്നെ ഇനി പോലീസ് കൊണ്ടുപോകും. നഗരത്തില്‍ അനധികൃത പാര്‍ക്കിങ് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായാണ് നടപടി.

ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയും ട്രാഫിക് പോലീസും ചേര്‍ന്നാണ് ഗതാഗത പ്രശ്‌നം പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ ആരംഭിച്ചത്. ആറ് പോലീസ സ്‌റ്റേഷനുകള്‍ ഡ്രൈവിന്റെ ഭാഗമാകുന്നുണ്ട്. ഏപ്രില്‍ 6 മുതല്‍ പാര്‍ക്കിങിനെതിരെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Also Read: Namma Metro: ബ്ലൂ ലൈന്‍ കയറിയാല്‍ രാജയോഗം; നമ്മ മെട്രോയിലൂടെ വരാനിരിക്കുന്നത് വന്‍ നേട്ടങ്ങള്‍, എന്താണെന്ന് നോക്കൂ

അശോക്‌നഗര്‍, വില്‍സണ്‍ ഗാര്‍ഡന്‍, കെങ്കേരി, ജ്ഞാനഭാരതി, യെലഹങ്ക, സഞ്ജയ നഗര്‍ തുടങ്ങി സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ട്, പടിഞ്ഞാറന്‍ മേഖല, വടക്കന്‍ മേഖല തുടങ്ങിയ ഭാഗങ്ങളിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇത് നഗരത്തിന്റെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിച്ചേക്കും.

റോഡിനോട് ചേര്‍ന്ന് ഉപേക്ഷിച്ച വാഹനങ്ങള്‍ നീക്കം ചെയ്യുന്നകയാണ് പ്രാഥമിക ഘട്ടത്തില്‍. ഇതിന്റെ ഭാഗമായി ഇതിനോടകം തന്നെ ഏകദേശം 30 ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തു. ഘട്ടം ഘട്ടമായി വാഹന പാര്‍ക്കിങ് നിയന്ത്രണം വ്യാപിപ്പിക്കും. വാഹനങ്ങള്‍ പിടിച്ചെടുത്തിന് ശേഷമുള്ള ചെലവുകളും മറ്റ് നടപടിക്രമങ്ങളും ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്.

അതേസമയം, വാഹനം പിടിച്ചെടുക്കാനെത്തുന്ന ജീവനക്കാര്‍ തങ്ങളോട് മോശമായി പെരുമാറുന്നുവെന്ന് കാണിച്ച് 2022ല്‍ പൊതുജനം പരാതിപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് നടപടികള്‍ നിര്‍ത്തലാക്കിയത്. എന്നാല്‍ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് വീണ്ടും ടോവിങ് നടപടികള്‍ ശക്തമാക്കുകയാണ് ബെംഗളൂരു പോലീസ്.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് മുമ്പ് നിയമവും നടപടികളും മനസിലാക്കി മുന്നോട്ടുപോകാനാണ് അധികൃതര്‍ നിര്‍ദേശം നല്‍കുന്നത്. ചില സാഹചര്യങ്ങളില്‍ വാഹനം തിരികെ ലഭിക്കാനുള്ള സാധ്യതയും കുറവാണ്.

Follow Us