Bihar Assembly Election 2025: അവസാന ഘട്ട തെരഞ്ഞെടുപ്പിന് തയാറായി ബിഹാർ. പരസ്യപ്രചാരണം ഇന്നവസാനിക്കും
Bihar Election Campaigning Ends Today: യുവാക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം, സംസ്ഥാനത്തെ സാമ്പത്തിക പിന്നോക്കാവസ്ഥ, ഭരണമാറ്റം എന്നിവയാണ് സഖ്യത്തിന്റെ പ്രധാന പ്രചാരണായുധങ്ങൾ.

Kerala Local Body Election
പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിനായുള്ള പരസ്യപ്രചാരണം ഇന്ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കും. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. എൻഡിഎയും ‘ഇന്ത്യ’ സഖ്യവും അവസാന ദിന റാലികളിൽ പ്രമുഖ നേതാക്കളെ അണിനിരത്തും. എൻഡിഎക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നും റാലികളിൽ പങ്കെടുക്കും.
ഇന്നലെ പ്രചാരണം അവസാനിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്താമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘ഇന്ത്യ’ സഖ്യം നേതാക്കളും ഇന്ന് സജീവമായി രംഗത്തുണ്ടാകും.
ചൊവ്വാഴ്ച, നവംബർ 11 നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. ഈ ഘട്ടത്തിൽ 122 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. തിരഞ്ഞെടുപ്പ് ഫലം നവംബർ 14-ന് അറിയാം. ദേശീയ ജനാധിപത്യ സഖ്യം (NDA), ‘ഇന്ത്യ’ സഖ്യം (INDIA) എന്നിവ അവസാന റാലികളിലും റോഡ് ഷോകളിലും ശക്തമായ പ്രകടനം കാഴ്ചവെക്കുകയാണ്.
Also Read: School bullying: സഹപാഠികളുടെ പരിഹാസം; 9 വയസ്സുകാരി സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി
പ്രധാന വിഷയങ്ങൾ
- പ്രചാരണത്തിലുടനീളം, തൊഴിലില്ലായ്മ, അഴിമതി, വികസനം, ക്രമസമാധാനം എന്നീ വിഷയങ്ങളാണ് ഇരുമുന്നണികളും പ്രധാനമായും ഉയർത്തിക്കാട്ടിയത്.
- ‘ഡബിൾ എഞ്ചിൻ’ സർക്കാരിന്റെ വികസന നേട്ടങ്ങൾ, പ്രധാനമന്ത്രിയുടെ ജനപ്രിയത, ‘ജംഗിൾ രാജ്’ വിരുദ്ധ നിലപാടുകൾ എന്നിവയിലാണ് എൻഡിഎ ഊന്നൽ നൽകിയത്.
- യുവാക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം, സംസ്ഥാനത്തെ സാമ്പത്തിക പിന്നോക്കാവസ്ഥ, ഭരണമാറ്റം എന്നിവയാണ് സഖ്യത്തിന്റെ പ്രധാന പ്രചാരണായുധങ്ങൾ.
- 122 മണ്ഡലങ്ങളിലെ വിധിയെഴുത്ത് ചൊവ്വാഴ്ച പൂർത്തിയാകുന്നതോടെ, ബിഹാറിലെ അടുത്ത അഞ്ച് വർഷത്തെ ഭരണസാരഥ്യത്തെക്കുറിച്ചുള്ള ആകാംക്ഷ നവംബർ 14-ന് ഫലം വരുമ്പോൾ അവസാനിക്കും.