AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Modi: ബിഹാര്‍ ജനത ‘ജംഗിള്‍ രാജ്’ മറക്കില്ല; യുവാക്കളുടെ സ്വപ്‌നം എന്‍ഡിഎ സാക്ഷാത്കരിക്കുമെന്ന് മോദി

PM Modi about jungle raj: ബിഹാര്‍ ജനത 'ജംഗിള്‍ രാജ്' മറക്കില്ലെന്ന് പ്രധാനമന്ത്രി. പ്രതിപക്ഷം അവര്‍ ചെയ്ത തെറ്റുകള്‍ എത്രത്തോളം മറച്ചുവയ്ക്കാന്‍ ശ്രമിച്ചാലും ജനങ്ങള്‍ ക്ഷമിക്കില്ലെന്നും നരേന്ദ്ര മോദി. ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ ഓഡിയോ കോണ്‍ഫറന്‍സിനിടെയാണ് മോദി ആഞ്ഞടിച്ചത്

PM Modi: ബിഹാര്‍ ജനത ‘ജംഗിള്‍ രാജ്’ മറക്കില്ല; യുവാക്കളുടെ സ്വപ്‌നം എന്‍ഡിഎ സാക്ഷാത്കരിക്കുമെന്ന് മോദി
നരേന്ദ്ര മോദിImage Credit source: PTI
jayadevan-am
Jayadevan AM | Updated On: 24 Oct 2025 07:24 AM

പട്‌ന: ബിഹാര്‍ ജനത അടുത്ത 100 വര്‍ഷത്തേക്ക് ‘ജംഗിള്‍ രാജ്’ മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം അവര്‍ ചെയ്ത തെറ്റുകള്‍ എത്രത്തോളം മറച്ചുവയ്ക്കാന്‍ ശ്രമിച്ചാലും ജനങ്ങള്‍ ക്ഷമിക്കില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ ഓഡിയോ കോണ്‍ഫറന്‍സിനിടെയാണ് മോദി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. 1990-കളിലെ ആര്‍ജെഡിയുടെ ഭരണവുമായി ബന്ധപ്പെട്ടാണ് ‘ജംഗിള്‍ രാജ്’ എന്ന പദം ഉപയോഗിക്കുന്നത്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ അക്കാലത്തെ അനുവഭവങ്ങള്‍ യുവാക്കളുമായി പങ്കുവെക്കാന്‍ കഴിയുന്ന തരത്തില്‍ മീറ്റിങുകള്‍ ഒരുക്കണമെന്നും മോദി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ആര്‍ജെഡിയുടെ നേതാക്കള്‍ ജാമ്യത്തിലാണെന്നും, അവര്‍ക്ക് ജനങ്ങള്‍ക്ക് വേണ്ടി എങ്ങനെ പ്രവര്‍ത്തിക്കാനാകുമെന്നും പ്രധാനമന്ത്രി ചോദിച്ചു.

ബിഹാറിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ നേരത്തെ മാവോയിസ്റ്റുകള്‍ അനുവദിക്കില്ലായിരുന്നു. അവര്‍ ബിസിനസുകാരെ ഭയപ്പെടുത്തുകയും, സ്‌കൂളുകള്‍ നശിപ്പിക്കുകയും ചെയ്തു. എന്നാല്‍ എന്‍ഡിഎയുടെ ഭരണകാലത്ത് മാവോയിസ്റ്റ് ഭീഷണി ഇല്ലാതാക്കിയെന്നും മോദി അവകാശപ്പെട്ടു.

Also Read:PM Modi: ആസിയാന്‍ ഉച്ചകോടിയില്‍ മോദി പങ്കെടുക്കില്ല? ട്രംപുമായുള്ള കൂടിക്കാഴ്ചയും നടന്നേക്കില്ല

‘ജംഗിൾ രാജ്’ കാലത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൈകുന്നേരം നാല് മണിക്ക് ശേഷം വീടിന് പുറത്തിറങ്ങാന്‍ സാധിക്കുമായിരുന്നില്ല. വൈദ്യുതി, സ്കൂളുകൾ, റോഡുകൾ, ഗതാഗതം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വളരെ മോശമായിരുന്നു. എൻ‌ഡി‌എ സർക്കാരിന്റെ കീഴിൽ സംസ്ഥാനം ഇന്ന് അഭൂതപൂർവമായ വികസനത്തിന് സാക്ഷ്യം വഹിക്കുന്നു. പുതിയ റോഡുകളും, മികച്ച അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായെന്ന് നരേന്ദ്ര മോദി പറഞ്ഞു.

ബീഹാറിലെ യുവാക്കളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാൻ എൻഡിഎ പ്രതിജ്ഞാബദ്ധമാണ്. ഓരോ ജില്ലയിലും സ്റ്റാർട്ടപ്പുകൾ ഉള്ള ഒരു ടെക്നോളജി ഹബ്ബായി ബിഹാറിനെ മാറ്റാനാണ് എന്‍ഡിഎയുടെ പദ്ധതി. യുവാക്കൾക്ക് ഇനി ഉപജീവനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറേണ്ടിവരില്ലെന്നും മോദി പറഞ്ഞു.

മോദിയുടെ ട്വീറ്റ്‌