Biplab Kumar Deb: അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടില്ല, ഗൂഗിളില്‍ നോക്കേണ്ടി വരും; എംഎ ബേബിയെ പരിഹസിച്ച് ബിപ്ലബ് കുമാർ ദേബ്

Biplab Kumar Deb on MA Baby: ഒരു പാർട്ടിക്ക് നേതൃത്വം നൽകാൻ രാജ്യമെമ്പാടും അറിയപ്പെടുന്ന നേതാവ് വേണം. ബിജെപിയിൽ അത്തരം നിരവധി നേതാക്കളുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് രാജ്യം മുഴുവന്‍ അറിയപ്പെടുന്ന നേതാവില്ല. കോണ്‍ഗ്രസിലുള്ളത് കുടുംബവാഴ്ചയാണെന്നും ബിപ്ലബ് കുമാര്‍ ദേബ്

Biplab Kumar Deb: അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടില്ല, ഗൂഗിളില്‍ നോക്കേണ്ടി വരും; എംഎ ബേബിയെ പരിഹസിച്ച് ബിപ്ലബ് കുമാർ ദേബ്

ബിപ്ലബ് കുമാർ ദേബ്

Updated On: 

08 Apr 2025 | 02:28 PM

സിപിഎം ജനറല്‍ സെക്രട്ടറിയായി എംഎ ബേബിയെ തിരഞ്ഞെടുത്തതില്‍ പരിഹാസവുമായി ത്രിപുര മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് കുമാര്‍ ദേബ് രംഗത്ത്. എംഎ ബേബിയെക്കുറിച്ച് അറിയില്ലെന്നും, അദ്ദേഹത്തെക്കുറിച്ച് ഗൂഗിളില്‍ നോക്കി പരിശോധിക്കണമെന്നും ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു. അഗർത്തലയിലെ രബീന്ദ്ര ശതബർഷികി ഭവനിൽ നടന്ന ഒരു പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറി കേരളത്തില്‍ നിന്നാണെന്ന് കേട്ടു. മുഖ്യമന്ത്രിയും, എംപിയും ആയിരുന്ന തനിക്ക് പോലും അദ്ദേഹത്തെ അറിയില്ല. രാജ്യം മുഴുവൻ അറിയുന്ന നരേന്ദ്ര മോദി, അമിത് ഷാ, ബിജെപിയിലെ യോഗി ആദിത്യനാഥ്‌ എന്നിവരെ പോലെയുള്ള നേതാക്കള്‍ ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലില്ലെന്നും ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു.

അദ്ദേഹം യോഗ്യനായിരിക്കാം. പാര്‍ട്ടിയോട് വിശ്വസ്തതയും അദ്ദേഹത്തിന് ഉണ്ടായിരിക്കാം. പാർട്ടിയുടെ ഉന്നത സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ ഉയർച്ച രാജ്യത്തുടനീളമുള്ള ആളുകളെ ആകർഷിക്കില്ലെന്നും ബിപ്ലബ് കുമാര്‍ ദേബ് കൂട്ടിച്ചേര്‍ത്തു.

Read Also : MA Baby: വിവാദങ്ങളോട് മുഖം തിരിച്ച പാര്‍ട്ടിയിലെ ബുദ്ധിജീവി; കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷനില്‍ തുടങ്ങിയ രാഷ്ട്രീയ പ്രയാണം; എംഎ ബേബിയുടെ ജീവിതയാത്രയിലൂടെ

ഒരു പാർട്ടിക്ക് നേതൃത്വം നൽകാൻ രാജ്യമെമ്പാടും അറിയപ്പെടുന്ന നേതാവ് വേണം. ബിജെപിയിൽ അത്തരം നിരവധി നേതാക്കളുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് രാജ്യം മുഴുവന്‍ അറിയപ്പെടുന്ന നേതാവില്ല. കോണ്‍ഗ്രസിലുള്ളത് കുടുംബവാഴ്ചയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ ആശയത്തെ പിന്തുണച്ചും അദ്ദേഹം സംസാരിച്ചു. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് ധാരാളം സമയവും ചെലവും ലാഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ