BJP: ‘മുസ്ലിങ്ങൾ രാമൻ്റെ പിന്തുടർച്ചക്കാർ’; അവകാശവാദവുമായി ബിജെപി മൈനോറിറ്റി മോർച്ച നേതാവ്

BJP Claims Muslims Are Descendants Of Ram: മുസ്ലിങ്ങൾ രാമൻ്റെ പിന്തുടർച്ചക്കാരാണെന്ന് ബിജെപി മൈനോറിറ്റി മോർച്ച പ്രസിഡൻ്റ് ജമാൽ സിദ്ദീഖിയുടെ അവകാശവാദം. മുസ്ലിങ്ങൾ സനാതനികളാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

BJP: മുസ്ലിങ്ങൾ രാമൻ്റെ പിന്തുടർച്ചക്കാർ; അവകാശവാദവുമായി ബിജെപി മൈനോറിറ്റി മോർച്ച നേതാവ്

ജമാൽ സിദ്ദീഖി

Published: 

29 May 2025 06:35 AM

മുസ്ലിങ്ങൾ രാമൻ്റെ പിന്തുടർച്ചക്കാരെന്ന അവകാശവാദവുമായി ബിജെപി ദേശീയ മൈനോറിറ്റി മോർച്ച പ്രസിഡൻ്റ് ജമാൽ സിദ്ദീഖി. ഇന്ത്യൻ സംസ്കാരത്തിൻ്റെ അടിസ്ഥാനം സനാതന ധർമ്മമാണെന്നും ഇസ്ലാമിന് മുൻപ് തന്നെ സനാതന ധർമ്മം ഉണ്ടായി എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

“സനാതന ധർമ്മം ഇസ്ലാമിന് വളരെ മുൻപ് തന്നെ ഉണ്ടായതാണ്. നമ്മുടെ സംസ്കാരത്തിൻ്റെ അടിസ്ഥാനമാണത്. കൃഷ്ണനെയും രാമനെയും അംഗീകരിക്കാത്തവർ യഥാർത്ഥ മുസ്ലിങ്ങളല്ല. മുസ്ലിങ്ങൾ പല പ്രവാചകരിൽ വിശ്വസിക്കുന്നവരാണ്. ഖുറാനിൽ 25 പ്രവാചകരേയുള്ളൂ. പക്ഷേ, ഹദീസും ഇസ്ലാം പാരമ്പര്യവും പറയുന്നത് 1,24,000 പ്രവാചകരെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് അയച്ചെന്നാണ്. രാമനും കൃഷ്ണനും അവരിൽ പെട്ടവരല്ലെന്ന് എങ്ങനെയാണ് പറയുക? അവരും ദൈവത്തിൻ്റെ സന്ദേശവാഹകരായിരിക്കാം. എല്ലാ മുസ്ലിങ്ങളും ദൈവത്തിൻ്റെ പിന്തുടർച്ചക്കാരാണ്. ഞങ്ങൾ ആരാധനയുടെ രീതിയാണ്, സംസ്കാരമല്ല മാറ്റിയത്. ഞങ്ങളുടെ വ്യക്തിത്വം ഇപ്പോഴും സനാതനിയാണ്.”- അദ്ദേഹം പറഞ്ഞു.

ഇസ്ലാമിൽ ആദം നബി മുതൽ മുഹമ്മദ് നബി വരെ 25 പ്രവാചകരാണ് ഖുറാനിൽ ഉള്ളത്. ക്രിസ്ത്യാനിറ്റി, ജൂദായിസം എന്നീ സെമിറ്റിക് മതങ്ങളിലും ഈ പ്രവാചകരെപ്പറ്റിയുള്ള പ്രസ്താവനകളുണ്ട്. ക്രിസ്റ്റ്യാനിറ്റിയിൽ യേശുകൃസ്തുവും ജൂതമതത്തിൽ മോസസും ആണ് അവസാന പ്രവാചകൻ. ഇസ്ലാമിൽ മുഹമ്മദ്.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും