Punjab Jalandhar Blast : പഞ്ചാബിലെ ജലന്ധറിൽ BSF ഹെഡ്ക്വോട്ടറിന് സമീപം സ്ഫോടനം
Punjab Jalandhar BSF Headquarter Blast : സംശയാസ്പദമായ രീതിയിൽ ആക്ടീവ സ്കൂട്ടറിന് തീപിടിച്ചാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. രണ്ട് വലിയ സ്ഫോടനമുണ്ടായി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോറെൻസിക് സംഘം എത്തി സ്ഥലത്ത് പരിശോധന നടത്തുകയാണ്. ജലന്ധറിലെ ബിഎസ്എഫ് ഹെഡ്ക്വേട്ടറിൻ്റെ ഫ്രണ്ട് ഗെയിറ്റിന് സമീപമായിട്ടാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്.
ജലന്ധർ : പഞ്ചാബിലെ ജലന്ധറിൽ സ്ഫോടനം. ജലന്ധറിലെ ബി.എസ്.എഫ് ഹെഡ്ക്വോർട്ടറിന് സമീപമാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. ബിഎസ്എഫ് ഹെഡ്ക്വോട്ടറിൻ്റെ ഫ്രണ്ട് ഗേറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന ആക്ടീവ സ്കൂട്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. സംശയാസ്പദമായി പരിഭ്രാന്തി സൃഷ്ടിക്കും വിധത്തിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നതെന്ന് ദൃക്സാക്ഷികളെ ഉദ്ദരിച്ചുകൊണ്ട് പഞ്ചാബി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംഭവം അറിഞ്ഞ ഉടൻ പോലീസ്, അഗ്നിശമനസേനയും സംഭവ സ്ഥലത്തെത്തി തീ അണച്ചു. സ്ഫോടനത്തിൻ്റെ കാരണം എന്താണ് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. രണ്ട് സ്ഫോടനം ഉണ്ടായി എന്നണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്ഫോടനത്തിൽ ആളപായം ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഫോറെൻസിക് സംഘമെത്തി വിവരങ്ങൾ ശേഖരിച്ചുയെന്നും അവരുടെ കണ്ടെത്തലുകൾക്ക് ശേഷമെ കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ സാധിക്കുയെന്ന് പോലീസ് അറിയിച്ചു.
ജലന്ധറിൽ ബിഎസ്എഫ് ഹെഡ്ക്വോർട്ടറിന് സമീപം നടന്ന സ്ഫോടനത്തിന് ശേഷമുള്ള ദൃശ്യം
Explosion outside BSF HQ’s in Jalandhar, Punjab has been reported. More details awaited. pic.twitter.com/HTfUU3Geg6
— Raja Muneeb (@RajaMuneeb) May 5, 2026
English Summary
Blast has reported in Punjab Jalandhar near BSF Headquarter. Police started the probe, one person detained in the custody. No Casualities has reported.