BLO death: എന്നോട് ക്ഷമിക്കൂ അമ്മേ… മക്കളെ നോക്കണം, 20 ദിവസമായി ഉറങ്ങിയിട്ട്! BLO ജീവനൊടുക്കി
BLO death in UP: ഞാനീ തിരഞ്ഞെടുപ്പ് ജോലിയിൽ തോറ്റു 20 ദിവസമായി ഉറങ്ങിയിട്ട് തനിക്ക് കുറച്ചുകൂടി സമയം കിട്ടിയിരുന്നെങ്കിൽ ഈ ജോലി തീർക്കാമായിരുന്നു. തനിക്ക് നാല്...

Blo Death
ജോലിഭാരം താങ്ങാനാകാതെ വീണ്ടും ഒരു ബിഎൽ ഒ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ലക്നൗവിൽ ആണ് സംഭവം. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ജോലിഭാരം താങ്ങാനാകാതെ ബിഎൽഒ മാർ ജീവനൊടുക്കുന്ന സംഭവം പതിവ് ആകുമ്പോഴാണ് വീണ്ടും ഒരു മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സർവ്വേശ് എന്ന അധ്യാപകനാണ് ജീവനൊടുക്കിയത്. ഇയാളുടെ അവസാന വീഡിയോ സന്ദേശമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ജോലിഭാരം കാരണം 20 ദിവസമായി താൻ ഉറങ്ങിയിട്ടില്ല എന്നും താൻ ജീവിതം അവസാനിപ്പിക്കാൻ ഒരു പോവുകയാണെന്നും ആണ് വീഡിയോയിൽ പറയുന്നത്.
കരഞ്ഞുകൊണ്ട് തന്നോട് ക്ഷമിക്കണം എന്ന് അമ്മയോടും പറയുന്നുണ്ട്. തന്നോട് ക്ഷമിക്കണമെന്നും തന്റെ മക്കളെ നോക്കണം. താനീ തിരഞ്ഞെടുപ്പ് ജോലിയിൽ തോറ്റു 20 ദിവസമായി ഉറങ്ങിയിട്ട് തനിക്ക് കുറച്ചുകൂടി സമയം കിട്ടിയിരുന്നെങ്കിൽ ഈ ജോലി തീർക്കാമായിരുന്നു. തനിക്ക് നാല് ചെറിയ കുട്ടികളാണ്. ഞാനീ ലോകത്തുനിന്ന് ഒരുപാട് ദൂരേക്ക് പോവുകയാണ് എന്നാണ് സർവ്വേശ് കരഞ്ഞുകൊണ്ട് പറയുന്നത്. ജോലി സംബന്ധത്തിന്റെ പേരിൽ യുപിയിൽ ജീവനൊടുക്കുന്ന നാലാമത്തെ സർവ്വേശ്. വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സർവ്വേശിന്റെ മൃതദേഹത്തിന് അടുത്ത് ആത്മഹത്യ കുറുപ്പും ഉണ്ടായിരുന്നു.
അതേസമയം എസ്ഐആർ അപേക്ഷകൾISIR Form) നൽകാനുള്ള സമയം നീട്ടി. കേരളത്തിൽ അടക്കം 12 സംസ്ഥാനങ്ങൾക്ക് നൽകിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അപേക്ഷാഫോമുകൾ ഡിസംബർ 11 വരെ സമർപ്പിക്കാം. കരട് വോട്ടർപ്പട്ടിക ഡിസംബർ 16ന് ആയിരിക്കും പ്രസിദ്ധീകരിക്കുക. അന്തിമ വോട്ടർപട്ടിക 2026 ഫെബ്രുവരി 14ന് പ്രസിദ്ധീകരിക്കും എന്നും റിപ്പോർട്ട്. ഫോമുകളുടെ ഡിജിറ്റൈലൈസേഷൻ പൂർത്തിയാക്കാൻ തീയതി ഡിസംബർ നാലായി കമ്മീഷൻ നേരത്തെ നിശ്ചയിച്ചിരുന്നു.