BSF Jawan Release: ജവാനെ വിട്ടുകിട്ടാൻ ശ്രമം തുടരുന്നു; പ്രതികരിക്കാതെ പാകിസ്ഥാൻ, വീണ്ടും ചർച്ച നടത്തും

BSF Jawan Purnab Kumar Shaw Release: ജവാനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ ബിഎസ്എഫ് ഡയറക്ടർ ജനറൽ ദൽജിത് ചൗധരി, ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനെ അറിയികയും ചെയ്തു. പഞ്ചാബിലെ ഫിറോസ്‍പൂരിലെ ബിഎസ്എഫിന്റെ 182 -ാം ബറ്റാലിയനിലെ അം​ഗമാണ് ജവാൻ പർണബ് കുമാർ ഷാ.

BSF Jawan Release: ജവാനെ വിട്ടുകിട്ടാൻ ശ്രമം തുടരുന്നു; പ്രതികരിക്കാതെ പാകിസ്ഥാൻ, വീണ്ടും ചർച്ച നടത്തും

Bsf Jawan Purnab Kumar Shaw

Published: 

26 Apr 2025 | 07:44 AM

ന്യൂഡൽഹി: പാകിസ്താൻ റേഞ്ചേഴ്‌സിന്റെ കസ്റ്റഡിയിലുള്ള ജവാനെ വിട്ടുകിട്ടാനുള്ള (BSF Jawan Release) ശ്രമം തുടർന്ന് ഇന്ത്യ. ജവാൻ പർണബ് കുമാർ ഷായെ വിട്ടുകിട്ടാൻ അതിർത്തിരക്ഷാസേനയും പാകിസ്താൻ റേഞ്ചേഴ്‌സും തമ്മിൽ മൂന്ന് ഫ്ളാഗ് മീറ്റിങ്ങുകളാണ് ഇതുവരെ നടത്തിയത്. എന്നാൽ പാകിസ്താൻ്റെ ഭാ​ഗത്ത് നിന്ന് അനുകൂലമായൊരു മറുപടി ലഭിക്കാത്തതിനാൽ വീണ്ടും ചർച്ച നടത്താനാണ് തീരുമാനം.

അതിനിടെ, ജവാനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ ബിഎസ്എഫ് ഡയറക്ടർ ജനറൽ ദൽജിത് ചൗധരി, ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനെ അറിയികയും ചെയ്തു. പഞ്ചാബിലെ ഫിറോസ്‍പൂരിലെ ബിഎസ്എഫിന്റെ 182 -ാം ബറ്റാലിയനിലെ അം​ഗമാണ് ജവാൻ പർണബ് കുമാർ ഷാ. ബുധനാഴ്ചയാണ് അദ്ദേഹം പാക് പട്ടാളത്തിന്റെ പിടിയിലാവുന്നത്.

ജവാനെ തിരിച്ചുകിട്ടാൻ കണ്ണീരോടെയും പ്രാർഥനകളുമായും കഴിയുകയാണ്‌ കുടുംബം. ‘അവൻ രാജ്യത്തെ സേവിക്കുകയായിരുന്നു. എവിടെയാണ് അവനെന്നുമാത്രം അറിഞ്ഞാൽ മതിയെനിക്ക്’’- നിറഞ്ഞ കണ്ണുകളോടെ പിതാവ്‌ ബോൽനാഥ് മാധ്യമങ്ങളോട് പറഞ്ഞു. മൂന്നാഴ്ചമുൻപാണ് വീട്ടിൽ നിന്ന് അവധിക്ക് ശേഷം പർണബ് മടങ്ങിയത്.

അതിർത്തിയിൽ കിസാൻ ഗാർഡ് ഡ്യൂട്ടിക്കിടെയാണ് അദ്ദേഹം പാകിസ്താൻ്റെ പിടിയിലാവുന്നത്. പഞ്ചാബിലെ ഇന്ത്യാ- പാക് അന്താരാഷ്ട്ര അതിർത്തിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇരുരാജ്യങ്ങളുടെയും അതിർത്തിക്കിടയിലുള്ള സ്ഥലത്ത് കർഷകരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനിടെ അബദ്ധത്തിലാണ് അദ്ദേഹം അതിർത്തി കടന്നത്. കർഷകരെ സഹായിക്കാനാണ് താൻ കടന്നതെന്ന് പറഞ്ഞിട്ടും വിട്ടുവീഴ്ച്ചയുണ്ടായില്ല. കർഷകർക്കൊപ്പം നിൽക്കവേ പാക് റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ജമ്മു കശ്മീരിൽ കുതിരസവാരിക്കാരൻ കസ്റ്റഡിയിൽ

വിനോദസഞ്ചാരിയോട് മതങ്ങളെക്കുറിച്ച് ചോദിച്ചെന്ന ആരോപണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ കുതിരസവാരിക്കാരനെ കസ്റ്റഡിയിലെടുത്തു. സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ വൈറലായിരുന്നു. ഒരു സ്ത്രീ ഒരാളുടെ ഫോട്ടോ കാണിച്ച് ഇയാൾ തന്റെ മതത്തെക്കുറിച്ച് ചോദിച്ചെന്ന് ആരോപിക്കുന്നയാണ് വീഡിയോയിൽ കാണുന്നത്. വീഡിയോ ചർച്ചയായതോടെ കുതിരസവാരിക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഗന്ദർബാലിലെ ഗോഹിപോറ റൈസാൻ നിവാസിയായ അയാസ് അഹമ്മദ് ജംഗലിനെയാണ് കസ്റ്റഡിയിലെടുത്തത്. സോനാമാർഗിലെ തജ്വാസ് ഗ്ലേസിയറിൽ പോണി സർവീസ് പ്രൊവൈഡറായി ജോലി ചെയ്യുന്നയാളാണ് അയാസ്.

Related Stories
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ